search

‘ആന്റണി രാജുവിനെതിരെ തെളിവുണ്ട്; എന്തൊക്കെ ചെയ്തെന്ന് പ്രതിക്ക് മാത്രമേ അറിയൂ’

LHC0088 1 hour(s) ago views 485
  



കൊച്ചി∙ തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രി ആന്റണി രാജുവിനെതിരെ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ. കോടതിയുടെ അനുമതിയില്ലാതെയാണ് അനധികൃതമായി ആന്റണി രാജു തൊണ്ടിമുതല്‍ കൈപ്പറ്റിയതെന്നും അദ്ദേഹത്തിന്റെ കൈവശമിരുന്നപ്പോഴാണ് അതിൽ കൃത്രിമം നടത്തിയതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇതിനെ സാധൂകരിക്കുന്ന തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അക്കാലയളവില്‍ എന്തൊക്കെ ചെയ്തുവെന്നു പ്രതിക്ക് മാത്രം അറിവുള്ള കാര്യമാണ്.
What you should read next

  • പിടികൂടിയത് കോടികൾ വിലമതിക്കുന്ന കടൽവെള്ളരി; ചൈനയിലേക്ക് കയറ്റിയയയ്ക്കാൻ ശ്രമം, കുറ്റപത്രം സമർപ്പിച്ചു Latest News
      

         
    •   
         
    •   
        
       


നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെത്തന്നെ ബാധിക്കുന്ന കുറ്റകൃത്യമാണിത്. തൊണ്ടിമുതലില്‍ കൃത്രിമം നടന്നുവെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിയിക്കപ്പെട്ടുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. ലഹരിമരുന്ന് ഒളിപ്പിച്ച അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയത് ആന്റണി രാജുവാണെന്നതിന് എന്താണ് തെളിവെന്ന് കോടതി ഇന്നലെ പ്രോസിക്യൂഷനോട് ആരാഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായാണ് പ്രോസിക്യൂഷൻ നിലപാട് അറിയിച്ചത്.

തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ ആവശ്യത്തെ പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം എതിർത്തിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നത് പൗരന്റെ മൗലികാവകാശമല്ലെന്നും അത് ശിക്ഷാവിധി മരവിപ്പിക്കാനുള്ള പ്രത്യേക സാഹചര്യമായി കാണാനാവില്ലെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇക്കാര്യം പ്രോസിക്യൂഷൻ ഇന്നും ആവർത്തിച്ചു. തിരഞ്ഞെടുപ്പിലെ മത്സരം ആന്റണി രാജുവിന്റെ രാഷ്ട്രീയ ആവശ്യമാണ്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ സാഹചര്യങ്ങളില്‍ മാത്രമേ ശിക്ഷ മരവിപ്പിക്കാനാവൂ. ഈ കേസില്‍ പ്രതി അത്തരം ഇളവുകള്‍ അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. തുടർന്ന് വിഷയം പരിഗണിക്കാനായി മാറ്റി.
What you should read next

  • ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് രാജിവച്ചു; രാജി ഞെട്ടിച്ചെന്ന് മമത ബാനർജി Latest News
      

         
    •   
         
    •   
        
       


കേസിലെ ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ആന്‍റണി രാജു അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം നേരത്തേ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയിരുന്നു. ശിക്ഷ മരവിപ്പിച്ചാൽ മാത്രമേ ആന്റണി രാജുവിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കൂ. ADVERTISEMENT Go AD-FREE
JUST IN


  • 1 MINUTE AGO   ‘അമേരിക്കൻ വിധേയത്വത്തിന്റെ പ്രകടനം’: പ്രധാനമന്ത്രി പ്രതികരിക്കാത്തത് ശരിയല്ലെന്ന് മുഖ്യമന്ത്രി Latest News
      

         
    •   
         
    •   
        
       

  • 58 MINUTES AGO   ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് രാജിവച്ചു; രാജി ഞെട്ടിച്ചെന്ന് മമത ബാനർജി Latest News
      

         
    •   
         
    •   
        
       

  • 1 HOUR 5 MINUTES AGO   പിടികൂടിയത് കോടികൾ വിലമതിക്കുന്ന കടൽവെള്ളരി; ചൈനയിലേക്ക് കയറ്റിയയയ്ക്കാൻ ശ്രമം, കുറ്റപത്രം സമർപ്പിച്ചു Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Antony Raju: The prosecution informed the High Court that there is evidence against former minister Antony Raju in the case of tampering with evidence. The prosecution argued that Antony Raju illegally took possession of the evidence without the court\“s permission and that the tampering occurred while it was in his possession.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166667