search

സർവീസ് പുനരാരംഭിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും; കേരളത്തിൽനിന്നും സർവീസുകൾ

LHC0088 2 hour(s) ago views 737
  



ന്യൂഡൽഹി ∙ ജിദ്ദ, മസ്കത്ത് എന്നിവിടങ്ങളിലേക്കുള്ള സർവീസ് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും പുനരാരംഭിച്ചു. സൗദി, ഒമാൻ വ്യോമമേഖല തുറന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. കോഴിക്കോട്, മുംബൈ എന്നിവിടങ്ങളിൽ നിന്നും ദുബായിലേക്കും തിരിച്ചും വെള്ളിയാഴ്ച സർവീസുകളുണ്ടാവും.
What you should read next

  • 50,000 എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിടാൻ യുഎസ്; രേഖകളിൽ ട്രംപിനെതിരെ സ്ത്രീയുടെ ആരോപണങ്ങളും Latest News
      

         
    •   
         
    •   
        
       


കേരളത്തിൽനിന്നും വിവിധ സർവീസുകൾ വെള്ളിയാഴ്ച എയർ ഇന്ത്യ എക്സ്പ്രസ് നടത്തും. റാസൽഖൈമയിലേക്കു കൊച്ചിയിൽനിന്നും എയർ ഇന്ത്യ എക്സ്പ്രസ് സർവീസ്‌ നടത്തും. അതേസമയം മസ്കത്തിലേക്ക് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നും സർവീസുണ്ടാകും. ദുബായിൽനിന്നും ഡൽഹിയിലേക്കും മുംബൈയിലേക്കും എയർ ഇന്ത്യ‌യുടെ സർവീസുണ്ടാകും.

ഇൻഡിഗോയും സർവീസുകളുടെ എണ്ണം കുത്തനെ വർധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിൽനിന്നും ഗൾഫിലെ 8 വിമാനത്താവളങ്ങളിലേക്ക് 34 സർവീസുകളാണ് വെള്ളിയാഴ്ച ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ജിദ്ദ-കോഴിക്കോട്, കൊച്ചി-മസ്കത്ത് സർവീസുകൾ ഇതിലുണ്ട്.
What you should read next

  • ട്രംപിനെ വധിക്കാൻ റവല്യൂഷനറി ഗാർഡ് ആവശ്യപ്പെട്ടു: വെളിപ്പെടുത്തലുമായി പാക്ക് വ്യവസായി Latest News
      

         
    •   
         
    •   
        
       


മുംബൈ, ഡൽഹി വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് സ്പൈസ്ജെറ്റ് ഗൾഫിലേക്ക് 14 സർവീസുകൾ നടത്തും. ഇതിൽ 13 സർവീസുകളും ഫുജൈറയിൽ നിന്നാണ്, ഒരെണ്ണം ദുബായ്–മുംബൈ റൂട്ടിലുമുണ്ടാവും. മുംബൈയിൽ നിന്ന് ജിദ്ദയിലേക്കു 7.20നും തിരികെ ജിദ്ദയിൽനിന്നു രാത്രി 11.55നും ആകാശ എയർ സർവീസ് നടത്തും. എന്നാൽ അബുദാബി, ദോഹ, റിയാദ്, കുവൈത്ത് സർവീസുകൾ മാർച്ച് 7 വരെയുണ്ടാകില്ല. ADVERTISEMENT Go AD-FREE

അതേസയമം ദുബായിൽ നിന്ന് 100 സർവീസുകൾ നടത്തുമെന്നാണ് എമിറേറ്റ്സ് അറിയിച്ചിട്ടുള്ളത് കൊച്ചി, തിരുവനന്തപുരം അടക്കം ഇന്ത്യയിലെ 14 വിമാനത്താവളങ്ങളിലേക്ക് കമ്പനി വിമാനം അയയ്ക്കും. ഫെബ്രുവരി 28 മുതൽ ഇന്നലെ വരെ ഇന്ത്യയിൽനിന്നുള്ള 2,300ലേറെ വിമാനസർവീസുകളാണ് മുടങ്ങിയത്. ഇതിൽ 1700നു മുകളിൽ സർവീസുകൾ ഇന്ത്യൻ കമ്പനികളുടേതാണ്. ഉദ്ദേശം 2.93 ലക്ഷം യാത്രക്കാരെ സർവീസ് റദ്ദാക്കിയതു നേരിട്ടു ബാധിച്ചിട്ടുണ്ട്.
JUST IN


  • 4 MINUTES AGO   LIVE IRAN-ISRAEL CONFLICT സർവീസ് പുനരാരംഭിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും; കേരളത്തിൽനിന്നും സർവീസുകൾ Latest News
      

         
    •   
         
    •   
        
       

  • 2 HOURS 49 MINUTES AGO   ബംഗാളിൽ കരുത്തൻ വേണം; തിടുക്കത്തിൽ ബോസിന്റെ മടക്കം Latest News
      

         
    •   
         
    •   
        
       

  • 3 HOURS 3 MINUTES AGO   അസംതൃപ്തരുടെ കൂട്ടായ്മയുണ്ടാകും: പി.കെ.ശശി Kerala
      

         
    •   
         
    •   
        
       
VIEW MORE
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166702