search

പീരുമേടിനു സമീപം കെഎസ്ആർടിസി ബസും കോളജ് ബസും കൂട്ടിയിടിച്ച് അപകടം

LHC0088 1 hour(s) ago views 560
  



പീരുമേട് ∙ കൊട്ടാരക്കര - ഡിണ്ടിഗൽ ദേശീയപാതയിൽ വണ്ടിപ്പെരിയാറിനും പീരുമേടിനും ഇടയിൽ 55–ാം മൈലിൽ കെഎസ്ആർടിസി ബസും കോളജ് ബസും കൂട്ടിയിടിച്ച് അപകടം. കുമളിക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസും കുമളി ഭാഗത്തുനിന്ന് കോളജിലേക്ക് പോവുകയായിരുന്ന പെരുവന്താനം സെന്റ് ആന്റണീസ് കോളജിന്റെ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ 12 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ താലൂക്ക് ആശുപത്രി പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക്‌ ഗുരുതരമല്ല. പീരുമേട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടാരയോടെയാണ് അപകടം ഉണ്ടായത്. English Summary:
Peermade accident occurred on the Kottarakkara-Dindigul national highway between Vandiperiyar and Peermade, involving a KSRTC bus and a college bus. The collision resulted in 12 people sustaining injuries, who were admitted to the taluk hospital with no critical conditions.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166723