search

‘കേഡർ തസ്തികകളിൽ ഐഎഎസ് ഉദ്യോഗസ്ഥർ മാത്രം മതി’; പ്രമുഖരുടെ പദവി നഷ്ടമാകും!

deltin33 Yesterday 16:06 views 295
  



കൊച്ചി∙ കേഡർ തസ്തികകളിൽ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. ഇതോടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐഎംജി) ഡയറക്ടർ ജനറൽ പദവിയിൽ നിന്ന് മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ, എക്സൈസ് കമ്മീഷണർ പദവിയിൽ നിന്ന് എം.ആർ.അജിത് കുമാർ തുടങ്ങിയവർ ഒഴിയേണ്ടി വരും. ഐഎഎസ് ഉദ്യോഗസ്ഥരുടെ നിയമനത്തിനും സ്ഥലംമാറ്റത്തിനും സിവിൽ സർവീസസ് ബോർഡിന്റെ അനുമതി നിർബന്ധമാണന്നും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലെ ജസ്റ്റിസ് സുനിൽ തോമസ്, അഡ്മിനിസ്ട്രേറ്റീവ് അംഗം വി.രമ മാത്യു എന്നിവർ നിർദേശിച്ചു. ഫലത്തില്‍‍ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയാണ് ട്രൈബ്യൂണൽ ഉത്തരവ്.  
What you should read next

  • LIVE സിവിൽ സർവീസ് ഒന്നാം റാങ്ക് അനുജ് അഗ്നിഹോത്രിക്ക്; ആദ്യ നൂറിൽ രണ്ടു മലയാളികൾ Latest News
      

         
    •   
         
    •   
        
       


ഐഎഎസ് ഓഫിസേഴ്സ് അസോസിയേഷനും ഡോ.ബി.അശോക് ഐഎഎസുമാണ് ട്രൈബ്യൂണലിനെ സമീപിച്ചത്. ബി.അശോകിനെ അഗ്രികൾച്ചറല്‍ പ്രൊഡക്ഷൻ കമ്മീഷണർ പദവിയിൽ നീക്കിയ സർക്കാരിന്റെ നടപടി ട്രൈബ്യൂണൽ നേരത്തേ റദ്ദാക്കിയിരുന്നു. ഇത് ഇന്നത്തെ ഉത്തരവിൽ ശരിവച്ചു. നിലവിലുള്ള പദവിയിൽ ബി.അശോക് കാലാവധി പൂർത്തിയാക്കിയതിനാൽ ചട്ടപ്രകാരം സർക്കാരിന് തീരുമാനമെടുക്കാമെന്നും ട്രൈബ്യൂണൽ പറഞ്ഞു. നേരത്തേ തദ്ദേശ വകുപ്പ് പരിഷ്കരണ കമ്മീഷനായി നിയമിച്ചതു ചോദ്യം ചെയ്താണ് ബി.അശോക് ട്രൈബ്യൂണലിനെ സമീപിച്ചത്.

കേഡർ തസ്തികളിൽ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്ന ചട്ടം നിലനിൽക്കെ പല പദവികളിലും ഐഎഎസുകാർ അല്ലാത്തവരും വിരമിച്ച ഐഎഎസുകാരുമാണുള്ളതെന്നു പരാതികളിൽ പറയുന്നു. ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടിയിരുന്നത് ഐഎംജി ഡയറക്ടർ, എക്സൈസ് കമ്മീഷണർ, കില ഡയറക്ടർ തുടങ്ങിയ പദവികളിലെ നിയമനമാണ്. കെ.ജയകുമാർ ഐഎഎസ് നേടിയ ആളാണെങ്കിലും സർവീസിൽ നിന്ന് വിരമിച്ചയാളാണ്. എം.ആർ.അജിത് കുമാർ ഐപിഎസുകാരനാണ്. തുടർന്നാണ് കേഡർ പോസ്റ്റായി കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുള്ള പദവികളിൽ ഐഎഎസുകാരല്ലാത്തവരെയും വിരമിച്ചവരേയും നിയമിക്കരുതെന്ന് ട്രൈബ്യൂണൽ നിർദേശിച്ചത്.  
What you should read next

  • Assembly Elections സ്ഥാനാർഥിപ്പട്ടികയിൽ 3 പി.ബി അംഗങ്ങളുടെയും കുടുംബാംഗങ്ങൾ; സിപിഎമ്മിനുണ്ടായ മാറ്റം ഇങ്ങനെ Latest News
      

         
    •   
         
    •   
        
       


ഈ പദവികളിലുള്ള ഐഎഎസുകാരല്ലാത്തവർ പദവി ഒഴിയണം. അതേസമയം, ഇതുവരെ അവർ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ സാധുവായിരിക്കുമെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി. ഐഎഎസുകാരെ നിയമിക്കുന്നതിനു പകരം പദവിയുടെ പേരുമാറ്റുന്നതുൾപ്പെടെ നിയമനം നടത്താതിരിക്കരുതെന്നും നിർദേശമുണ്ട്. കാലാവധി പൂർത്തിയായതിനാൽ ചട്ടങ്ങൾ പാലിച്ച് പുതിയ തീരുമാനമെടുക്കാൻ സർക്കാരിന് തടസ്സമില്ല ADVERTISEMENT Go AD-FREE
JUST IN


  • 3 MINUTES AGO   ‘കേഡർ തസ്തികകളിൽ ഐഎഎസ് ഉദ്യോഗസ്ഥർ മാത്രം മതി’; പ്രമുഖരുടെ പദവി നഷ്ടമാകും! Latest News
      

         
    •   
         
    •   
        
       

  • 55 MINUTES AGO   Live സുവർണ കേരളം ലോട്ടറി (Suvarna Keralam Lottery) SK-43 ഒന്നാം സമ്മാനം 1 കോടി RF 607844 Kerala Lottery Results
      

         
    •   
         
    •   
        
       

  • 59 MINUTES AGO   അനുഭാവിയായി തുടരും; അംഗത്വത്തിൽ ‘ബ്രേക്ക്’: സുധാകരനുമായി ചർച്ച തുടരാൻ സിപിഎം Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Cadre Post Appointments: App Cadre posts are now exclusively for IAS officers following a Central Administrative Tribunal ruling. This decision significantly impacts the Kerala government\“s appointments, including key positions like IMG Director and Excise Commissioner, requiring adherence to Civil Services Board approval for transfers and appointments.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477794