തിരുവല്ല∙ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസിലെ തെളിവെടുപ്പില്‍ വീഴ്ച വരുത്തിയ തിരുവല്ല ഡിവൈഎസ്പി എസ്.നന്ദകുമാറിന് സസ്‌പെന്‍ഷന്‍. ഡിജിപിയുടെ ശുപാര്‍ശയെ തുടര്‍ന്ന് ആഭ്യന്തര വകുപ്പാണ് സസ്‌പെന്‍ഷന് ഉത്തരവിട്ടത്. തിരുവല്ല പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹോട്ടലിൽ രാഹുൽ മാങ്കൂട്ടത്തിലിനെ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ ഡിവൈഎസ്പി സ്ഥലത്തുണ്ടായിരുന്നില്ല. എന്നാൽ തെളിവെടുപ്പിന് എത്തിക്കുന്നതു സംബന്ധിച്ച കൃത്യമായ സമയം അറിയില്ലായിരുന്നെന്നാണ് ജില്ലാ പോലീസ് മേധാവി നൽകിയ മെമ്മോയ്ക്കു നന്ദകുമാർ നൽകിയ വിശദീകരണം.
What you should read next
- ‘കേഡർ തസ്തികകളിൽ ഐഎഎസ് ഉദ്യോഗസ്ഥർ മാത്രം മതി’; പ്രമുഖരുടെ പദവി നഷ്ടമാകും! Latest News
എന്നാൽ തെളിവെടുപ്പിന് എത്തിക്കുന്ന സമയത്തെക്കുറിച്ച് ഡിവൈഎസ്പിക്ക് മുൻകൂട്ടി വിവരം നൽകിയിരുന്നെന്നാണു ഉത്തരവിൽ പറയുന്നത്. ഡിവൈഎസ്പിയുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടായെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. ഡിവൈഎസ്പിക്കെതിരെ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായി നിയമിക്കുന്നതിനു യോഗ്യരായ ഉദ്യോഗസ്ഥരുടെ ഒരു പാനൽ സമർപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്.
JUST IN
-
1 MINUTE AGO രാഹുലിനെതിരായ കേസിൽ തെളിവെടുപ്പിൽ വീഴ്ച വരുത്തി; തിരുവല്ല ഡിവൈഎസ്പിക്ക് സസ്പെൻഷൻ Latest News
-
3 MINUTES AGO പായ്‌ക്കപ്പലിലെത്തിയവർ പണിത പള്ളി; 1425 വർഷം പഴക്കം; ‘ഇന്ത്യയിലെ രണ്ടാമത്തെ മുസ്‌ലിം പള്ളി’; കാസർകോട്ടുകാർക്ക് ഇത് മതമൈത്രിയുടെ ഇടം... Life +
-
18 MINUTES AGO 25 ദിവസം, 121 പൊതുസമ്മേളനങ്ങള്‍; പുതുയുഗ യാത്രയുടെ സമാപന സമ്മേളനം നാളെ Latest News
VIEW MORE
English Summary:
Rahul Mamkootathil Case: Thiruvalla DySP S. Nandakumar has been suspended due to negligence during the evidence collection phase of the sexual assault case against Rahul Mamkootathil. The Home Department issued the suspension order based on the DGP\“s recommendation, citing a serious lapse in duty by the DySP. |