ഭൂപടം എടുത്തു നോക്കിയാൽ വളരെ ചെറുതായി തോന്നുന്ന ഒരു കടലിടുക്ക്. എന്നാൽ ലോകത്തിന്റെയാകെ ഇന്ധന വ്യാപാരത്തിന്റെ ജീവനാഡി. അതാണ് ഹോർമുസ് കടലിടുക്ക്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണയുടെ വലിയൊരു വിഹിതം ദിനംപ്രതി കടന്നുപോകുന്ന ഈ പാതയിൽ ചെറിയൊരു തടസ്സമുണ്ടായാൽ പോലും അതിന്റെ പ്രതിഫലനം എല്ലാ രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയിലും എണ്ണവിലകളിലും ഉടൻ തന്നെ അനുഭവപ്പെടും.
മിഡിൽ ഈസ്റ്റിൽ നിലവിൽ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധി വീണ്ടും ഹോർമുസ് കടലിടുക്കിനെ വാർത്തകളിൽ നിറയ്ക്കുകയാണ്. ഇറാന്റെ വടക്കൻ തീരത്തിനും ഒമാന്റെ തെക്കൻ തീരത്തിനും ഇടയിൽ തന്ത്രപ്രധാനമായ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ നേർത്ത പാത ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെയുള്ള സമ്പത്ത് വ്യവസ്ഥകളിൽ വരെ വ്യക്തമായ സ്വാധീനമുള്ള ഒന്നാണ്.
സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക; മൂന്നാറിൽ ഓറഞ്ച് അലർട്ട്! Climate
ഏറ്റവും ഇടുങ്ങിയ ഭാഗത്ത് ഹോർമുസിന് 33 കിലോമീറ്ററാണ് വീതി. എന്നാൽ ഇവിടുത്തെ കപ്പൽ പാത രണ്ട് മുതൽ മൂന്നു വരെ കിലോമീറ്റർ വീതിയിലാണുള്ളത്. ഇടുങ്ങിയ പാതയാണെങ്കിലും 60 മീറ്റർ വീതിയുള്ള സൂപ്പർ ടാങ്കറുകൾക്ക് സുഖമായി സഞ്ചരിക്കാവുന്നത്ര ആഴം ഈ മേഖലയ്ക്കുണ്ട്. ആഗോളതലത്തിൽ കയറ്റുമതി ചെയ്യപ്പെടുന്ന എണ്ണയുടെ അഞ്ചിൽ ഒരു ഭാഗം ഈ ഇടനാഴിയിലൂടെയാണ് ഒഴുകുന്നത്. 90 മൈൽ ആണ് കടലിടുക്കിന്റെ നീളം. കടലിടുക്കിൽ ഹോർമുസ്, ലാറാക് , ഖേഷം തുടങ്ങിയ ദ്വീപുകളും നിലനിൽക്കുന്നുണ്ട്. ഇവയിൽ പലതും ഇറാന്റെ നിയന്ത്രണത്തിലുമാണ്. ശേഷിക്കുന്നവയാവട്ടെ കാലങ്ങളായി യുഎഇയുമായി ഭരണാധികാര തർക്കത്തിൽപെട്ട് കിടക്കുന്നവയാണ്.
Also Read ഡീഗോ ഗാർസ്യ... അകലയകലെ ഒരു കടൽദ്വീപ്; ഇവിടെയുണ്ട് ഭീമാകാരന്മാരായ ഞണ്ടുകൾ
രാജ്യാന്തര വിപണിയിലുള്ള പ്രാധാന്യത്തിന് പുറമേ ഹോർമുസ് കടലിടുക്ക് ഒരു പാരിസ്ഥിതിക ലബോറട്ടറിയാണെന്ന് കൂടി പറയാം. ഇവിടുത്തെ സമുദ്രജലത്തിലെ ലവണനില ആഗോള ശരാശരിയേക്കാൾ പലപ്പോഴും ഉയർന്നുനിൽക്കാറുണ്ട്. ഇത് സമുദ്രജീവികളുടെ നിലനിൽപ്പ് ബുദ്ധിമുട്ടിലാക്കുന്ന കാര്യമാണ്. താപനിലയിലെ ഭീകരമായ വ്യതിയാനമാണ് മറ്റൊരു വെല്ലുവിളി. ശൈത്യകാലത്ത് 12 ഡിഗ്രി സെലഷ്യസ് വരെ താഴുന്ന താപനില വേനൽക്കാലം എത്തുന്നതോടെ 36 ഡിഗ്രി വരെ തൊടും. ഈ സങ്കീർണമായ വ്യതിയാനകളെയൊക്കെ അതിജീവിച്ചുകൊണ്ട് സമുദ്രജീവികൾ അധിവസിക്കുന്ന മേഖലയായതിനാൽ സമുദ്രജീവി ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രേമികളും ഏറെ പ്രാധാന്യത്തോടെയാണ് ഹോർമുസ് കടലിടുക്കിനെ കാണുന്നത്. ADVERTISEMENT Go AD-FREE
ഇസ്രയേൽ -യുഎസ് -ഇറാൻ ബന്ധം യുദ്ധത്തിലേക്ക് നീങ്ങിയതിനെ തുടർന്ന് യുഎസ്, ഇസ്രയേൽ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലേക്ക് ഇറാൻ പ്രവേശനം നിഷേധിച്ചു കഴിഞ്ഞു. നിലവിലെ സാഹചര്യം അപകടകരമായതിനാൽ മറ്റു രാജ്യങ്ങളും ഇവിടേക്ക് കപ്പലുകൾ അയയ്ക്കാൻ മടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് ലോകമാകമാനം ഇന്ധനവില കുതിച്ചു കയറുന്നതിന് കാരണമാകും എന്ന് ഇതിനോടകം തന്നെ റിപ്പോർട്ടുകളുണ്ട്. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിടുന്നതോടെ അത് ഇന്ത്യക്കും വലിയ തിരിച്ചടിയാണ്. കാരണം ഇന്ത്യയുടെ 50 ശതമാനത്തോളം ക്രൂഡോയിൽ ഇറക്കുമതിയും എൽപിജി, എൽഎൻജി എന്നിവയുടെ വലിയൊരു ഭാഗവും ഈ മാർഗ്ഗത്തിലൂടെയാണ് കടന്നുവരുന്നത്. ഇത്തരത്തിൽ ആഗോള സമ്പദ് വ്യവസ്ഥയെ ഇളക്കിമറിക്കാൻ പോന്ന ശക്തിയുള്ള ഈ ചെറു കടലിടുക്കിനെ ഇറാൻ വജ്രായുധമാക്കി മാറ്റുന്നതോടെ ആശങ്കയിൽ കാത്തിരിക്കുകയാണ് ലോകം. English Summary:
Why the Strait of Hormuz Matters for World Trade