search

കൃഷ്ണൻകുട്ടിയില്ല, ചിറ്റൂരിൽ മുരുകദാസ്; തീരുമാനം പറഞ്ഞ് മന്ത്രി

deltin33 1 hour(s) ago views 428
  



പാലക്കാട്∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ചിറ്റൂർ മണ്ഡലത്തിൽ അഡ്വ. മുരുകദാസ് എൽഡിഎഫ് സ്ഥാനാർഥിയാകും. മന്ത്രി കെ.കൃഷ്ണൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ കൃഷ്ണൻ കുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന ചിറ്റൂർ അസംബ്ലി നിയോജകമണ്ഡലം കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയും നിലവിൽ കെഎസ്ഇബി സ്വതന്ത്ര ഡയറക്ടർ ബോർഡ് അംഗവുമാണ് മുരുകദാസ്.
What you should read next

  • അനുഭാവിയായി തുടരും; അംഗത്വത്തിൽ ‘ബ്രേക്ക്’: സുധാകരനുമായി ചർച്ച തുടരാൻ സിപിഎം Latest News
      

         
    •   
         
    •   
        
       


ചിറ്റൂര്‍ നിയോജക മണ്ഡലം ജനതാദൾ എസിനാണ്. സ്ഥാനാർഥി നിർണയ ഘട്ടത്തിൽ തന്നെ താനില്ലെന്നും പുതിയ തലമുറ തിരഞ്ഞെടുപ്പിൽ എത്തട്ടെ എന്നും കൃഷ്ണൻകുട്ടി വ്യക്തമാക്കിയിരുന്നു. പാർട്ടി പ്രവർത്തനത്തിൽ സജീവമാകുമെന്നും ആരോഗ്യ പ്രശ്നങ്ങള്‍ കൊണ്ട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുമെന്നും കൃഷ്ണൻ കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.  
What you should read next

  • Assembly Elections സ്ഥാനാർഥിപ്പട്ടികയിൽ 3 പി.ബി അംഗങ്ങളുടെയും കുടുംബാംഗങ്ങൾ; സിപിഎമ്മിനുണ്ടായ മാറ്റം ഇങ്ങനെ Latest News
      

         
    •   
         
    •   
        
       


പാലക്കാട് ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ കൃഷ്ണൻകുട്ടി വിജയിച്ചത്. 35,136 വോട്ടുകൾക്കായിരുന്നു കൃഷ്ണൻ കുട്ടിയുടെ ജയം. സുമേഷ് അച്യുതനായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. 2016ല്‍ കെ. കൃഷ്ണന്‍കുട്ടി, യുഡിഎഫിന്റെ കെ. അച്യുതനെ 7,285 വോട്ടിനാണ് തോല്‍പിച്ചത്. കൃഷ്ണന്‍കുട്ടിക്ക് 69,270 വോട്ടും അച്യുതന് 61,985 വോട്ടും എന്‍ഡിഎയുടെ എം. ശശികുമാറിന് 12,537 വോട്ടും ലഭിച്ചു. 2011ല്‍ കെ. അച്യുതന്‍ 12,330 വോട്ടിനാണ് ഇവിടെ ജയിച്ചത്.
JUST IN


  • 2 MINUTES AGO   കൃഷ്ണൻകുട്ടിയില്ല, ചിറ്റൂരിൽ മുരുകദാസ്; തീരുമാനം പറഞ്ഞ് മന്ത്രി Latest News
      

         
    •   
         
    •   
        
       

  • 6 MINUTES AGO   രാഹുൽ ഗാന്ധി ശിവഗിരിയിൽ; രാഷ്ട്രീയ നിലപാട് അറിയിച്ച് മഠം പ്രസിഡന്റ് Latest News
      

         
    •   
         
    •   
        
       

  • 8 MINUTES AGO   കോഴിക്കോട് പള്ളിയിൽ തീപിടിത്തം: വികാരിയുടെ കാറിനും തീപിടിച്ചു; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Kerala Assesmbly Election: K.Krishnankutty will not be contesting in the Chittur constituency; Adv. Murugadas has been declared the LDF candidate. This decision was made to allow new generation politicians to enter the electoral fray, with Krishnankutty citing health concerns for his withdrawal from active electioneering.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477838