ഇറാന്റെ ആക്രമണം രൂക്ഷമായതിനത്തുടർന്ന് ഇസ്രയേലികൾ കൂട്ടപ്പലായനം ചെയ്യാൻ തുടങ്ങിയെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നൂറുകണക്കിന് പേരാണ് വാഗ്ദത്ത ഭൂമി ഉപേക്ഷിച്ച് പോകുന്നത് എന്നാണ് പ്രചാരണം . എന്നാൽ, പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.വാസ്‌തവമറിയാം
∙ അന്വേഷണം
നിരവധിയാളുകൾ ലഗേജുകളുമായി നടന്നുനീങ്ങുന്നതാണ് വൈറൽ ദൃശ്യങ്ങളിലുള്ളത്. Hundreds of Israeli are leaving their ‘Promised Land’ due to Iranian missiles and drones strikes through Jordan, Syria and Egypt എന്നാണ് പോസ്റ്റുകൾക്കൊപ്പം പ്രചരിക്കുന്ന കുറിപ്പ്.വൈറൽ പോസ്റ്റ് കാണാം
റിവേഴ്‌സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ വൈറൽ വിഡിയോയുടെ കീഫ്രെയിമുകൾ പരിശോധിച്ചപ്പോൾ പ്രചാരണം തെറ്റാണെന്നും ഈ ദൃശ്യങ്ങൾ ഫ്രാൻസിൽ നടന്ന ഹെൽഫെസ്റ്റ് റോക്ക് ഫെസ്‌റ്റിൽ നിന്നുള്ളതാണെന്നും വ്യക്തമാക്കുന്ന ഒരു എക്‌സ് പോസ്റ്റ് ലഭിച്ചു. പോസ്റ്റ് കാണാം
Yes, this widely-circulated video of “settlers escaping“ is of course another FAKE NEWS item - this is a video from Hellfest rock festival in France. https://t.co/MUI8EG4Vzd pic.twitter.com/9b6uzclG6T— B.M. (@ireallyhateyou) June 22, 2025 ADVERTISEMENT Go AD-FREE
ഈ സൂചനകളുപയോഗിച്ച് ഹെൽഫെസ്റ്റ് റോക്ക് ഫെസ്‌റ്റിനെക്കുറിച്ചാണ് പിന്നീട് ഞങ്ങൾ തിരഞ്ഞത്. ഫ്രാൻസിൽ എല്ലാ വർഷവും നടക്കുന്ന \“ഹെൽഫെസ്റ്റ്\“ ലോകത്തിലെ വലിയ സംഗീതോത്സവങ്ങളിൽ ഒന്നാണ്. ഈ മ്യൂസിക് ഫെസ്റ്റിവലിനുള്ള ടിക്കറ്റ് ഉടമകൾക്ക് ഫെസ്റ്റിവലിന്റെ ഔട്ട്ഡോർ ക്യാമ്പ് സൈറ്റിൽ സൗജന്യ താമസ സൗകര്യം ലഭിക്കും. ഹെൽഫെസ്റ്റിന്റേതായി ലഭിച്ച ചില വിഡിയോകളിൽ നിന്ന് വൈറൽ വിഡിയോയിലെ ദൃശ്യങ്ങൾക്ക് സമാനമായ പശ്ചാത്തലങ്ങളുൾപ്പെട്ട മറ്റ് ചില വിഡിയോകൾ ലഭിച്ചു. ഫെസ്റ്റിവെൽ നടക്കുന്ന ക്യാമ്പിങ് ഗ്രൗണ്ടിലെ ചിത്രങ്ങളും വൈറൽ വിഡിയോയും പരിശോധിച്ചപ്പോൾ രണ്ടിലും സമാനചുറ്റുപാടാണെന്ന് വ്യക്തമായി. ഇതിൽ നിന്ന് വൈറൽ വിഡിയോയിലുള്ളത് ഹെൽഫെസ്റ്റ് ക്യാമ്പിങ് ഗ്രൗണ്ടിൽ നിന്നാണെന്ന് സ്ഥിരീകരിച്ചു.
∙ വാസ്തവം ADVERTISEMENT Go AD-FREE
ഫ്രാൻസിൽ നടന്ന സംഗീതോത്സവമായ ഹെൽഫെസ്റ്റിന്റെ ക്യാമ്പിലെത്തിയ ആളുകളുടെ ദൃശ്യങ്ങളാണ് ഇറാന്റെ ആക്രമണം രൂക്ഷമായതിനത്തുടർന്ന് ഇസ്രയേലികൾ കൂട്ടപ്പലായനം ചെയ്യാൻ തുടങ്ങിയെന്ന അവകാശവാദത്തോടെ പ്രചരിക്കുന്നത്. പ്രചാരണം വ്യാജം. English Summary:
Viral videos falsely claiming Israelis are fleeing due to Iran\“s attack have been debunked. Investigations reveal the footage actually shows attendees at a rock music festival in France, not an evacuation. |
|