search

മൂന്നു സീറ്റ് കൂടുതൽ വേണം, വാക്ക് പാലിക്കണം; അതൃപ്തി പരസ്യമാക്കി ആർജെഡി

deltin33 1 hour(s) ago views 966
  



കോഴിക്കോട്∙ ഇടതുമുന്നണിയിലെ സീറ്റ് വിഭജനത്തിന്റെ ഭാഗമായി സിപിഎമ്മുമായി നടത്തിയ ചർച്ചയിലെ അതൃപ്തി പരസ്യമാക്കി രാഷ്ട്രീയ ജനതാ ദൾ (ആർജെഡി). നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നു സീറ്റ് കൂടുതൽ വേണമെന്ന ആവശ്യമാണ് സംസ്ഥാന നേതൃയോഗം ഉയർത്തിയത്. സിപിഎമ്മുമായി നടത്തിയ ചർച്ചയിൽ തൃപ്തിയില്ല. കോടിയേരി ബാലകൃഷ്ണൻ നൽകിയ വാക്ക് സിപിഎം പാലിക്കണമെന്നും  ഉഭയകക്ഷി ചർച്ചയ്ക്ക് തയാറാവണമെന്നും സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.  
What you should read next

  • ആർജെഡി ഇടതുമുന്നണി വിടില്ല, 5 സീറ്റ് ആവശ്യപ്പെടും; മത്സരിക്കാൻ ഇനി താനില്ലെന്ന് ശ്രേയാംസ് കുമാർ Latest News
      

         
    •   
         
    •   
        
       


നിലവിലെ മൂന്നു സീറ്റിനു പുറമേ ചാലക്കുടി സീറ്റും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ ഓരോ സീറ്റ് വീതവുമാണ് ആർജെഡി ആവശ്യപ്പെട്ടത്. മൂന്ന് അധിക സീറ്റ് എന്ന ആവശ്യം പരിഗണിച്ചില്ലെങ്കിൽ സംസ്ഥാന കമ്മിറ്റിയോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ആർജെഡി സംസ്ഥാന സെക്രട്ടറി ജനറൽ വർഗീസ് ജോർജ് പറഞ്ഞു. കോടിയേരി ബാലകൃഷ്ണൻ മുൻപു നൽകിയ ഉറപ്പുകൾ നിലവിലെ സിപിഎം നേതൃത്വം അംഗീകരിക്കുന്നില്ല. കേരള കോൺഗ്രസ് (എം) മുന്നണിയിലേക്ക് വരുന്ന സാഹചര്യത്തിൽ നിലവിലുള്ള സീറ്റിൽ തൃപ്തിപ്പെടണമെന്നും അടുത്ത തവണ ആർജെഡിയുടെ സാമൂഹിക അടിത്തറ പരിഗണിച്ച് സീറ്റ് നൽകുമെന്നുമാണ് പാർട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. നിലവിലുള്ള സ്ഥിതി തുടരാമെന്നും പുതിയ സീറ്റുകൾ നൽകാനാവില്ലെന്നുമാണ് സിപിഎം കഴിഞ്ഞ രണ്ടിന് എം.വി.ഗോവിന്ദൻ, എ. വിജയരാഘവൻ തുടങ്ങിയവർ പങ്കെടുത്ത ചർച്ചയിൽ സ്വീകരിച്ച നിലപാട്. ഘടക കക്ഷികളെ ക്ഷീണിപ്പിക്കുകയല്ല വേണ്ടതെന്നും വർഗീസ് ജോർജ് പറഞ്ഞു.

ഇഎംഎസ്സിന്റെ കാലത്ത് പോലും സിപിഎം നിയമസഭാ തിരഞ്ഞെടുപ്പിൽ പരമാവധി 70 മുതൽ 75 വരെ സീറ്റിലാണ് മത്സരിച്ചിരുന്നത്. ബാക്കി സീറ്റുകൾ ഘടക കക്ഷികൾക്ക് വിട്ടു കൊടുക്കുമായിരുന്നു. 20 പാർലമെന്റ് സീറ്റിൽ സിപിഎം പരമാവധി 12 സീറ്റിലാണ് മത്സരിച്ചിരുന്നത്. കോവളം പരമ്പരാഗതമായി അവിഭക്ത ജനതാദൾ മത്സരിച്ചിരുന്ന സീറ്റാണ്. നീലലോഹിതദാസൻ നാടാർ അഞ്ചു തവണ മത്സരിച്ച് വിജയിച്ചതാണ്. ഇത്തവണ സീറ്റ് വിഭജന ചർച്ച പൂർത്തിയായ ശേഷം അനുവദിക്കപ്പെട്ട കക്ഷിയ്ക്ക് ഉചിതമായ സ്ഥാനാർഥിയെ ലഭിച്ചിട്ടില്ല. ആർജെഡിയുടെ സെക്രട്ടറിയെയും ജില്ലാപഞ്ചായത്ത് അംഗമായിരുന്ന യുവജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറിയെയും അവർ വിളിച്ചുകൊണ്ടുപോയി. നേതാക്കളെ ചാക്കിട്ടു പിടിക്കുന്നത് എൽഡിഎഫിന്റെ അന്തഃസത്തയ്ക്കു ചേർന്നതല്ലെന്നും വർഗീസ് ജോർജ് കുറ്റപ്പെടുത്തി.  

സിപിഎം സ്ഥാനാർഥി 313 വോട്ടിന് വിജയിച്ച കുറ്റ്യാടിയിലും എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ ജയിച്ച പേരാമ്പ്രയിലും ആർജെഡിക്ക് 5000 വോട്ടുണ്ട്. നാദാപുരത്തു വിജയിക്കാൻ ആർജെഡിയുടെ പിന്തുണ വേണം. തിരുവമ്പാടി, കൊയിലാണ്ടി, കുന്നമംഗലം, എലത്തൂർ, ബാലുശ്ശേരി മണ്ഡലങ്ങളിലെല്ലാം പാർട്ടിക്ക് നിർണായക സ്വാധീനമുണ്ട്. കാസർകോട് ജില്ലയിൽ തൃക്കരിപ്പൂരിൽ 7000 വോട്ടുണ്ട്. ചാലക്കുടിയിൽ ഏഴുതവണ മത്സരിക്കുകയും നാലുതവണ വിജയിക്കുകയും ചെയ്തതാണ്. കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ ആർജെഡിക്ക് ജയ പരാജയം തീരുമാനിക്കാനുള്ള സ്വാധീനമുണ്ട്.  ADVERTISEMENT Go AD-FREE

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വലിയ തിരിച്ചടി നേരിട്ടപ്പോഴും ആർജെഡി മത്സരിച്ച മൂന്നിലൊന്ന് സീറ്റുകൾ വിജയിക്കാനായി. ഇടതുപക്ഷ മുന്നണിയിൽ മത്സരിച്ച് ജയിച്ച സീറ്റുകളുടെ കാര്യത്തിൽ ആർജെഡി ഇപ്പോഴും മുന്നണിയിൽ നാലാമത്തെ പാർട്ടിയാണ്. മുന്നണി രാഷ്ട്രീയത്തിൽ ആർജെഡി ഉദാര സമീപനമാണ് സ്വീകരിച്ചത്. ബിഹാറിൽ സിപിഎമ്മിന് സീറ്റ് കിട്ടിയത് ആർജെഡിയുടെ മുന്നണിയുടെ സമീപനത്തിന്റെ ഭാഗമായാണെന്നും വർഗീസ് ജോർജ് പറഞ്ഞു. സംസ്ഥാന നേതൃയോഗത്തിൽ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്‌ കുമാർ, അഖിലേന്ത്യാ ജനറൽ സെക്രട്ടറി നീലലോഹിതദാസൻ നാടാർ തുടങ്ങിയ ദേശീയ സംസ്ഥാന നേതാക്കളും ജില്ലാ പ്രസിഡന്റുമാരും പങ്കെടുത്തു.
JUST IN


  • 56 SECONDS AGO   മൂന്നു സീറ്റ് കൂടുതൽ വേണം, വാക്ക് പാലിക്കണം; അതൃപ്തി പരസ്യമാക്കി ആർജെഡി Latest News
      

         
    •   
         
    •   
        
       

  • 50 MINUTES AGO   മമതയ്ക്ക് പരിഭവമാണോ? ബംഗാൾ സർക്കാരിനെ വിമർശിച്ച് രാഷ്ട്രപതി, വിവാദം Latest News
      

         
    •   
         
    •   
        
       

  • 2 HOURS 9 MINUTES AGO   മൂന്ന് ദിവസം പഴക്കമുള്ള സാമ്പാർ വിളമ്പി; ഭർത്താവുമായി തർക്കം, യുവതി ജീവനൊടുക്കി Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
RJD Upset over seat sharing: RJD has publicly expressed its dissatisfaction stemming from seat-sharing discussions with the CPM as part of the LDF\“s seat allocation for the Assembly elections. The party is demanding three additional seats and urging the CPM to uphold previous promises made regarding seat distribution.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477862