search

ആശങ്ക വേണ്ട ആവശ്യത്തിനുണ്ട്; യുദ്ധഭീതിയിൽ സാധനം വാങ്ങാനെത്തിയവരെ ആശ്വസിപ്പിച്ച് ദുബായിലെ വ്യാപാരികൾ

deltin33 1 hour(s) ago views 867
  



ദുബായ് ∙ യുദ്ധഭീതിയിൽ അവശ്യസാധനങ്ങൾക്കു ക്ഷാമം നേരിടുമെന്ന ആശങ്കയാൽ ദുബായിലെ സൂപ്പർമാർക്കറ്റുകളിൽനിന്നും ജനം സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന വിഡിയോകൾ പ്രചരിക്കുന്നു. ഇറാനിൽ നിന്നുമുള്ള ആക്രമണങ്ങൾ യുഎഇയിൽ വർധിക്കുന്ന സാഹചര്യത്തിലാണ് ജനം കടയിൽ തിരക്കുകൂട്ടുന്നത്. അതേസമയം ജനം കൂട്ടമായെത്തി സാധനങ്ങൾ വാങ്ങി സംഭരിക്കാൻ തുടങ്ങിയതോടെ സൂപ്പർമാർക്കറ്റുകളിലെ സാധനങ്ങൾ ഒഴിഞ്ഞ തട്ടുകളുടെ വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ വിഡിയോകൾ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.
What you should read next

  • യുദ്ധം: കയറ്റുമതി നിലച്ചു; തേങ്ങ വിലയിൽ വൻ ഇടിവ്, കേര കർഷകർക്കു കനത്ത തിരിച്ചടി Kozhikode
      

         
    •   
         
    •   
        
       


ജനം ഒരുമിച്ചെത്തിയതോടെ മുട്ട, ബ്രെഡ്, പാചകത്തിനുള്ള വസ്തുക്കൾ തുടങ്ങിയ അവശ്യവസ്തുക്കളാണ് അതിവേഗം വിൽക്കുന്നത്. അതേസമയം വിവിധ പലചരക്കു സ്ഥാപനങ്ങളുടെ ഉടമകൾ ജനങ്ങളോടു ഭയപ്പെടേണ്ടെന്നും സാധനങ്ങൾ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും പുതിയവ എത്തുന്നുണ്ടെന്നും പലയാവർത്തി പറഞ്ഞു. വാരാന്ത്യത്തിലുള്ള പതിവു തിരക്കാണ് ഇപ്പോഴുള്ളതെന്നും ആവശ്യമായ സാധനങ്ങൾ പ്രത്യേകിച്ച് ഭക്ഷണ സാധനങ്ങൾ സ്റ്റോക്കുണ്ടെന്നും വ്യാപാരികൾ മാധ്യമങ്ങളോടു പറഞ്ഞു. തുടർന്ന് ആശങ്കയൊഴിഞ്ഞതോടെ ജനം തിരക്കുകൂട്ടുന്ന അവസ്ഥയ്ക്കും ശമനമുണ്ടായെന്നു റിപ്പോർട്ടുകളുണ്ട്.

(Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം x/GeoAxisHQ എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.)

  ADVERTISEMENT Go AD-FREE
JUST IN


  • 2 MINUTES AGO   ആശങ്ക വേണ്ട ആവശ്യത്തിനുണ്ട്; യുദ്ധഭീതിയിൽ സാധനം വാങ്ങാനെത്തിയവരെ ആശ്വസിപ്പിച്ച് ദുബായിലെ വ്യാപാരികൾ Latest News
      

         
    •   
         
    •   
        
       

  • 1 HOUR 43 MINUTES AGO   മൂന്നു സീറ്റ് കൂടുതൽ വേണം, വാക്ക് പാലിക്കണം; അതൃപ്തി പരസ്യമാക്കി ആർജെഡി Latest News
      

         
    •   
         
    •   
        
       

  • 2 HOURS 33 MINUTES AGO   മമതയ്ക്ക് പരിഭവമാണോ? ബംഗാൾ സർക്കാരിനെ വിമർശിച്ച് രാഷ്ട്രപതി, വിവാദം Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
No Cause For Alarm: Dubai Traders Confirm Ample Stock As Supermarkets See Rush. Traders confirm it\“s a typical weekend surge and essential items, particularly food, remain plentiful.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477870