search

‘കപ്പൽ ഉപേക്ഷിക്കാൻ യുഎസ് രണ്ടുതവണ നിർദേശം നൽകി’; കൊല്ലപ്പെട്ട നാവികന്റെ ഫോൺ സംഭാഷണം

LHC0088 Yesterday 17:07 views 842
  



ന്യൂഡൽഹി ∙ ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പലായ ഐആർഐഎസ് ദേനയെ യുഎസ് അന്തർവാഹിനി ആക്രമിച്ചു തകർത്തതിന്റെ വിവരങ്ങൾ പുറത്ത്. ആക്രമണത്തിന് തൊട്ടുമുൻപ് കപ്പലിലെ ഒരു നാവികൻ തന്റെ പിതാവിനെ ഫോണിൽ വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചിരുന്നതായി ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു.

കപ്പൽ ഉപേക്ഷിക്കാൻ യുഎസ് സൈന്യം രണ്ടുതവണ മുന്നറിയിപ്പ് നൽകിയിരുന്നതായി കൊല്ലപ്പെട്ട നാവികൻ പിതാവിനോട് പറഞ്ഞു. എന്നാൽ കപ്പൽ ഉപേക്ഷിക്കാൻ കമാൻഡർ തയാറായില്ല. കമാൻഡറുടെ ഉത്തരവ് വകവയ്ക്കാതെ ലൈഫ് ബോട്ടുകളിൽ കയറിയ 32 പേരാണ് രക്ഷപ്പെട്ടത്. ഏകദേശം 180 ജീവനക്കാരുണ്ടായിരുന്ന കപ്പലിലെ 87 പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തു.
What you should read next

  • LIVE കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട് ഇറാന്റെ പടക്കപ്പൽ; കപ്പലിൽ 183 ജീവനക്കാർ Latest News
      

         
    •   
         
    •   
        
       


യുഎസ്എസ് ഷാർലറ്റ് എന്ന ലോസ് ഏഞ്ചൽസ് ക്ലാസ് അന്തർവാഹിനിയിൽ നിന്ന് തൊടുത്ത മാർക്ക് 48 ടോർപ്പിഡോകളാണ് കപ്പലിനെ തകർത്തത്. കപ്പലിന്റെ പിൻഭാഗത്താണ് ടോർപ്പിഡോ പതിച്ചതെന്നും മിനിറ്റുകൾക്കുള്ളിൽ കപ്പൽ മുങ്ങിപ്പോയെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. ശ്രീലങ്കൻ നാവികസേന സഹായത്തിനായി സംഭവസ്ഥലത്ത് എത്തിയപ്പോൾ എണ്ണപ്പാടുകളും ഒഴിഞ്ഞ ലൈഫ് ക്രാഫ്റ്റുകളും കടലിൽ ഒഴുകിനടക്കുന്ന നാവികരെയും മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്.  

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഒരു യുഎസ് അന്തർവാഹിനി ശത്രുരാജ്യത്തിന്റെ യുദ്ധക്കപ്പൽ മുക്കുന്നത് ഇതാദ്യമായാണ്. ആക്രമണത്തിന് ഒരാഴ്ച മുൻപ് വിശാഖപട്ടണത്ത് നടന്ന നാവികാഭ്യാസത്തിൽ ഈ കപ്പൽ പങ്കെടുത്തിരുന്നു. ഇറാന്റെ തീരത്തുനിന്ന് 3000 കിലോമീറ്റർ അകലെ വച്ചാണ് ആക്രമണം നടന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി പറഞ്ഞിരുന്നു. ADVERTISEMENT Go AD-FREE
JUST IN


  • 19 SECONDS AGO   രണ്ടു മാസത്തെ പെട്രോളും ഡീസലും ഭദ്രം, ഭൂമിക്കടിയിൽ 25 ദിവസത്തേക്കുള്ള ക്രൂഡ് ഓയിൽ ശേഖരം, ഹോർമുസ് അടഞ്ഞാലും എണ്ണ മുടങ്ങില്ലെന്ന് കേന്ദ്രം Business News
      

         
    •   
         
    •   
        
       

  • 36 SECONDS AGO   ‘കപ്പൽ ഉപേക്ഷിക്കാൻ യുഎസ് രണ്ടുതവണ നിർദേശം നൽകി’; കൊല്ലപ്പെട്ട നാവികന്റെ ഫോൺ സംഭാഷണം Latest News
      

         
    •   
         
    •   
        
       

  • 9 MINUTES AGO   കോഴിക്കോട് മന്ദങ്കാവിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ യൂണിറ്റിൽ വൻ തീപിടിത്തം Kozhikode
      

         
    •   
         
    •   
        
       
VIEW MORE
English Summary:
IRIS Dena Attack: A sailor of the Iranian Navy warship IRIS Dena had phoned his father minutes before the frigate was struck by a torpedo, saying American forces had twice ordered the crew to abandon the warship, according to a report by the news website Iran International.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166924