ബെംഗളൂരു ∙ ബെള്ളാരിയിൽ റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ ഉറങ്ങിക്കിടന്ന വിദ്യാർഥിയെ സഹപാഠി ഇരുമ്പുവടി കൊണ്ട് അടിച്ചു കൊന്നു. ശനിയാഴ്ച രാത്രി ഗുരുകുൽ ഇന്റർനാഷനൽ സ്കൂളിന്റെ ഹോസ്റ്റലിൽ നടന്ന വിദ്യാർഥിയുടെ ആക്രമണത്തിൽ ഹോസ്റ്റൽ വാർഡൻ ഉൾപ്പെടെ 7 പേർക്ക് പരുക്കേറ്റു. ആന്ധ്ര സ്വദേശി ഹേമന്ത് ആണു മരിച്ചത്. ഭക്ഷണത്തിനു ശേഷം ഉറങ്ങാൻ കിടന്ന വിദ്യാർഥികളെ സഹപാഠി ആക്രമിക്കുകയായിരുന്നു. തുടർന്ന് കടന്നുകളഞ്ഞു.
What you should read next
- അമിതവേഗത്തിലെത്തിയ ബൈക്കുകൾ കൂട്ടിയിടിച്ചു; തിരുവനന്തപുരത്ത് 3 യുവാക്കൾക്ക് ദാരുണാന്ത്യം Latest News
പരുക്കേറ്റവരെ ബെള്ളാരി മെഡിക്കൽ കോളജ് ആൻഡ് റിസർച് സെന്ററിൽ (ബിഎംസിആർസി) പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ കാരണം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. നിസ്സാര വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് സൂചന. അതേസമയം, ഹേമന്തിനെ കത്തി കൊണ്ടാണ് വിദ്യാർഥി ആക്രമിച്ചതെന്ന് രക്ഷിതാക്കൾ ആരോപിച്ചു.
JUST IN
-
1 MINUTE AGO വിദ്യാർഥിയെ സഹപാഠി അടിച്ചു കൊന്നു; ഹോസ്റ്റലിൽ ആക്രമണം, 7 പേർക്ക് പരുക്ക് Latest News
-
4 MINUTES AGO യൂറോപ്പിലേക്കും യുഎസിലേക്കും എയർ ഇന്ത്യയുടെ 78 അധിക സർവീസ്; യുഎഇയിൽ നിന്ന് അധിക ചാർജ് ഇല്ലാതെ മടങ്ങാം Ernakulam
-
14 MINUTES AGO അടിച്ചു കസറി നമ്മുടെ മുത്ത് ! സഞ്ജുവിന്റെ വെടിക്കെട്ടിൽ വിഴിഞ്ഞം \“വൈബ്’ ആയി; കടപ്പുറം ഇളകി മറിഞ്ഞു Thiruvananthapuram
VIEW MORE
English Summary:
Horrific Hostel Attack: A shocking incident in Bellary\“s Gurukul International School hostel where a sleeping student was beaten to death with an iron rod by a classmate, leaving others injured and police investigating the motive. |