ടെഹ്റാൻ ∙ ഇറാന്റെ പരമോന്നത നേതാവായി മുജ്തബ ഖമനയിയെ തിരഞ്ഞെടുത്തതിനു പിന്നാലെ ടെഹ്‌റാനിൽ ശക്തമായ പ്രതിഷേധം ഉയർന്നതായി രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ട്. ഇസ്രയേൽ-യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമനയിക്ക് പകരക്കാരനായാണ് 56 കാരനായ മൊജ്തബ പരമോന്നത നേതാവാകുന്നത്.
What you should read next
IRAN-ISRAEL CONFLICT പിതാവിനേക്കാൾ കടുത്ത നിലപാട്, റവല്യൂഷനറി ഗാർഡിലെ ഉന്നതരുമായി അടുപ്പം; ഖമനയിയുടെ പിൻഗാമിയായി മകൻ Latest News
മുജ്തബയുടെ നിയമനം പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ടെഹ്‌റാനിലെ എക്ബതാൻ പരിസരത്തുള്ള വീടുകളുടെ ജനാലകളിലൂടെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധ മുദ്രാവാക്യങ്ങൾ വിളിച്ചുവെന്നാണ് റിപ്പോർട്ട്. ‘മുജ്തബയ്ക്ക് മരണം’ എന്ന് പേർഷ്യൻ ഭാഷയിൽ വിളിക്കുന്ന 17 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
People chanted “Death to Mojtaba” from their windows in Tehran’s Ekbatan neighborhood early Monday shortly before Iran\“s Assembly of Experts announced Mojtaba Khamenei as the country’s new supreme leader, according to a video shared on social media. pic.twitter.com/nEiM7x7AbM— Iran International English (@IranIntl_En) March 8, 2026
ഇറാനിലെ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്ന അസംബ്ലി ഓഫ് എക്സ്പെർട്സ് ഞായറാഴ്ചയാണ് മുജ്തബയെ പരമോന്നത നേതാവായി ഔദ്യോഗികമായി തിരഞ്ഞെടുത്തത്. ഇറാനിലെ വിപ്ലവ പാരമ്പര്യത്തിനു വിരുദ്ധമായി അധികാരം പിതാവിൽ നിന്ന് മകനിലേക്ക് കൈമാറുന്നതിനെ ജനങ്ങൾക്കിടയിൽ വലിയൊരു വിഭാഗം എതിർക്കുന്നുണ്ട്. ഇറാൻ റവല്യൂഷണറി ഗാർഡുമായി (ഐആർജിസി) അടുത്ത ബന്ധമുള്ള മുജ്തബ ഖമനയി, തന്റെ പിതാവിനേക്കാൾ കടുത്ത നിലപാടുകാരനായാണ് അറിയപ്പെടുന്നത്. ഇസ്രയേൽ-യുഎസ് സഖ്യവുമായുള്ള യുദ്ധം തുടരുന്നതിനിടയിലാണ് നിർണായകമായ നേതൃമാറ്റം നടന്നിരിക്കുന്നത്.
JUST IN
2 MINUTES AGO മുജ്തബ ഖമനയിക്ക് എതിരെ ഇറാനിൽ പ്രതിഷേധം; മുദ്രാവാക്യവുമായി സ്ത്രീകളും – വിഡിയോ Latest News
4 MINUTES AGO ‘സഞ്ജു.. സഞ്ജു...’: ലോകകപ്പ് ആവേശം സ്കൂൾ മുറ്റത്ത്; ആർപ്പുവിളികളും കയ്യടിയുമായി വിദ്യാർഥികളും അധ്യാപകരും Ernakulam
29 MINUTES AGO ‘ജനനായകൻ’ എന്നെത്തും?; തീരുമാനം ഇന്നുണ്ടാകുമോ?, സെൻസർ ബോർഡ് റിവൈസിങ് കമ്മിറ്റി സിനിമ കാണും Latest News
VIEW MORE
English Summary:
Protests against Mojtaba Khamenei: Protests against Mojtaba Khamenei\“s selection as Iran\“s Supreme Leader have erupted in Tehran, with women vocalizing their dissent. The appointment, following the death of Ayatollah Ali Khamenei, signifies a controversial leadership transition that many oppose due to concerns over hereditary succession and Mojtaba\“s stricter stance.