ദുബായ്∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ട്വന്റി20 ലോകകപ്പ് ടീമിൽ ഇടം പിടിച്ച് സഞ്ജു സാംസൺ. സഞ്ജുവുൾപ്പടെ നാല് ഇന്ത്യൻ താരങ്ങളാണ് 12 അംഗ ടീമിലുള്ളത്. ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര എന്നീ താരങ്ങളും ടീമിലെത്തി. ലോകകപ്പിൽ അഞ്ച് മത്സരങ്ങൾ മാത്രം കളിച്ച സഞ്ജു മൂന്ന് അർധസെഞ്ചറികളുൾപ്പടെ 321 റൺസെടുത്ത് ടൂർണമെന്റിലെ താരമായിരുന്നു. അതിനു പിന്നാലെയാണ് ഐസിസി ടീമിലും സ്ഥാനം ലഭിച്ചത്.
- കുറെ കളി വലിച്ചടിച്ചു നോക്കി, നടന്നില്ല, അതുകൊണ്ട് ശൈലി മാറ്റി: തിരുവനന്തപുരത്തെത്തി സഞ്ജു സാംസൺ, വൻ സ്വീകരണം Cricket
എയ്ഡൻ മാർക്രം ക്യാപ്റ്റനായുള്ള ടീമിൽ ഓപ്പണിങ് ബാറ്ററും വിക്കറ്റ് കീപ്പറുമാണു സഞ്ജു. അതേസമയം ഇന്ത്യയ്ക്കെതിരെ ഫൈനൽ കളിച്ച ന്യൂസീലന്‍ഡ് ടീമിൽനിന്ന് ആരും പട്ടികയില്‍ ഇല്ല. പാക്കിസ്ഥാന്റെ സഹിബ്സദ ഫർഹാനാണ് സഞ്ജുവിനൊപ്പം ഐസിസി ടീമിലെ ഓപ്പണര്‍. ലോകകപ്പിന്റെ തുടക്കത്തിൽ ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാതിരുന്ന സഞ്ജു, വെസ്റ്റിൻഡീസിനെതിരായ സൂപ്പർ എട്ട് പോരാട്ടത്തിൽ 97 റണ്‍സെടുത്തു പുറത്താകാതെനിന്നതോടെയാണ് ലോകകപ്പിൽ ഗംഭീര തിരിച്ചുവരവ് നടത്തിയത്.
- ‘മൊമന്റ് നശിപ്പിച്ചു, പഞ്ച് പോയി’: ഇന്ത്യ വിജയിച്ചപ്പോൾ കമന്ററി തെറ്റിച്ച് രവി ശാസ്ത്രി, വിമർശനം– വിഡിയോ Cricket
സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയും ഫൈനലില്‍ ന്യൂസീലന്‍ഡിനെതിരെയും 89 റൺസ് വീതം നേടി പുറത്തായി. ട്വന്റി20 ലോകകപ്പിൽ തുടർച്ചയായി മൂന്ന് ഇന്നിങ്സുകളിൽ 80ന് മുകളിൽ സ്കോർ കണ്ടെത്തുന്ന രണ്ടാമത്തെ മാത്രം ബാറ്ററാണ് സഞ്ജു. അതേസമയം ഇന്ത്യയെ ലോകകപ്പ് വിജയിപ്പിച്ച ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് ടീമിൽ ഇടം ലഭിച്ചില്ല.
ഐസിസിയുടെ ടീം ഓഫ് ദ് ടൂർണമെന്റ്– സഹിബ്സദ ഫർഹാൻ (പാക്കിസ്ഥാൻ), സഞ്ജു സാംസൺ, ഇഷാൻ കിഷൻ, എയ്ഡൻ മാർക്രം (ക്യാപ്റ്റൻ, ദക്ഷിണാഫ്രിക്ക), ഹാർദിക് പാണ്ഡ്യ, വിൽ ജാക്സ് (ഇംഗ്ലണ്ട്), ജേസൺ ഹോൾഡർ (വെസ്റ്റിൻഡീസ്), ജസ്പ്രീത് ബുമ്ര, ലുങ്കി എൻഗിഡി (ദക്ഷിണാഫ്രിക്ക), ആദിൽ റഷീദ് (ഇംഗ്ലണ്ട്), ബ്ലെസിങ് മുസരബനി (സിംബാബ്‍വെ), ഷാഡ്‌ലി വാൻ ഷാക്‌വിക് (യുഎസ്). ADVERTISEMENT Go AD-FREE English Summary:
Sanju Samson Named in ICC T20 World Cup Team of the Tournament |