search

പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുന്ന രാമേശ്വരം, തിരുനെൽവേലി എക്സ്പ്രസുകൾക്ക് എൽഎച്ച്ബി കേ‍ാച്ചുകൾ

LHC0088 1 hour(s) ago views 493
  



പാലക്കാട് ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന മംഗളൂരു – രാമേശ്വരം, മംഗളൂരു – തിരുനെൽവേലി എക്സ്പ്രസ് ട്രെയിനുകൾക്ക് ആധുനിക സംവിധാനമുള്ള എൽഎച്ച്ബി കേ‌ാച്ചുകൾ അനുവദിച്ചു. ഐസിഎഫ് കേ‍ാച്ചുകൾക്കായിരുന്നു ധാരണയെങ്കിലും പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതിനാൽ എൽഎച്ച്ബി ഘടിപ്പിക്കാൻ റെയിൽവേ മന്ത്രാലയം നിർദേശിക്കുകയായിരുന്നു.

ആഴ്ചയിൽ ഒരുദിവസം സർവീസ് നടത്തുന്ന രാമേശ്വരം എക്സ്പ്രസിന് 22, തിരുനെൽവേലി എക്സ്പ്രസിന് 17 എന്നിങ്ങനെ കേ‍ാച്ചുകളുണ്ടാകും. തിരുനെൽവേലി എക്സ്പ്രസിനു കേ‍ാവിൽപ്പട്ടി, സത്തൂർ, വിരുദ്നഗർ, മധുര, ഡിണ്ടിഗൽ, ഒട്ടംഛത്രം, പളനി, ഉദുമൽപേട്ട, പെ‍ാള്ളാച്ചി, കെ‍ാല്ലങ്കേ‍ാട്, പാലക്കാട് ടൗൺ, പാലക്കാട് ജംക്‌ഷൻ, ഷെ‍ാർണൂർ, തിരൂർ, കേ‍ാഴിക്കേ‍ാട്, വടകര, തലശ്ശേരി, കണ്ണൂർ, കാഞ്ഞങ്ങാട്, കാസർകേ‍ാട് എന്നിവിടങ്ങളിലാണു സ്റ്റേ‍ാപ്പ്. ബുധൻ വൈകിട്ട് 3.45ന് തിരുനെൽവേലിയിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ വ്യാഴം രാവിലെ 6.55ന് മംഗളൂരുവിലും അതേദിവസം ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിക്കുന്ന മടക്കയാത്ര വെള്ളിയാഴ്ച രാവിലെ 7.45നു തിരുനെൽവേലിയിലും അവസാനിക്കും.

4 സ്ലീപ്പർ, ഒരു ഫസ്റ്റ് എസി, 2 സെക്കൻഡ് എസി, ഒരു തേഡ് എസി, 8 ജനറൽ കേ‍ാച്ചുകൾ, ഒരു ദിവ്യാംഗൻ കോച്ച് തുടങ്ങിയവയുണ്ടാകും. കാസർകേ‍ാട്, കണ്ണൂർ, കേ‍ാഴിക്കേ‍ാട്, തിരൂർ, ഷെ‍ാർണൂർ, പാലക്കാട് ജംക്‌ഷൻ, പെ‍ാള്ളാച്ചി, പളനി, ഉദുമൽപേട്ട, പരമാരക്കുടി, ഒട്ടംഛത്രം, ഡിണ്ടിഗൽ, മധുര, മാനാമധുര, രാമനാഥപുരം എന്നിവിടങ്ങളിലാണു രാമേശ്വരം ട്രെയിനിന്റെ സ്റ്റോപ്പ്. സ്ലീപ്പർ 7, തേഡ് എസി 6, സെക്കന്റ് എസി 2, ജനറൽ കേ‍ാച്ചുകൾ 4, ലഗേജ് കം ദിവ്യാംഗൻ 2, പാൻട്രി കാർ എന്നിങ്ങനെയാണ് കേ‍ാച്ചുകൾ. ശനി വൈകിട്ട് 7.30നു മംഗളൂരുവിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ ഞായറാഴ്ച രാവിലെ 11.45 രാമേശ്വരത്തെത്തും. അന്ന് ഉച്ചയ്ക്കു രണ്ടിനു രാമേശ്വരത്തുനിന്നു യാത്രതിരിക്കുന്ന ട്രെയിൻ തിങ്കളാഴ്ച രാവിലെ 5.50നു മംഗളൂരുവിലുമെത്തും. രണ്ടിന്റെയും സ്റ്റേ‍ാപ്പുകളിലെ സമയക്രമം ഉടനുണ്ടാകും. English Summary:
LHB coaches will be implemented on the Mangaluru-Rameswaram and Mangaluru-Thiruvananthapuram Express trains, which are set to be inaugurated by Prime Minister Narendra Modi. These modern coaches offer enhanced safety and comfort compared to the older ICF coaches.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
167034