search
 Forgot password?
 Register now
search

പേരാമ്പ്ര സംഘർഷം: യുഡിഎഫ് പ്രവർത്തകർ പൊലീസിന് നേരെ സ്ഫോടക വസ്തു പ്രയോഗിച്ചതായി എഫ്ഐആർ

deltin33 2025-10-14 05:21:02 views 1258
  



കോഴിക്കോട് ∙ പേരാമ്പ്ര സംഘർഷത്തില്‍ യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞെന്ന് കാട്ടി പൊലീസ് കേസ് എടുത്തു. സംഘർഷ സമയത്ത് പൊലീസിന് നേരെ യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞുവെന്ന എല്‍ഡിഎഫ് ആരോപണത്തിൽ പേരാമ്പ്ര പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് തിങ്കളാഴ്ച വൈകിട്ട് ഫയൽ ചെയ്ത പ്രഥമ വിവര റിപ്പോർട്ടിൽ സംഭവം സ്ഥിരീകരിക്കുന്ന സൂചനകളോടെ പേരാമ്പ്ര പൊലീസ് കേസ് എടുത്തത്.

  • Also Read ഷാഫി പറമ്പിൽ എംപി കോഴിക്കോട്ടെ ആശുപത്രിയിൽ നിന്ന് മടങ്ങി; തുടർചികിത്സയ്ക്കായി ബുധനാഴ്ച വീണ്ടുമെത്തും   


ജീവന് അപായം വരുത്തണമെന്ന ഉദ്ദേശത്തോടെ സ്ഫോടക വസ്തു വലിച്ചെറിഞ്ഞെന്നും പൊലീസുകാർക്കിടയിൽ ഉഗ്ര ശബ്ദത്തോടെ ഇത് പൊട്ടിത്തെറിച്ചെന്നും എഫ്ഐആറില്‍ പറയുന്നു. ഒക്ടോബർ 10 ന് ഉണ്ടായ സംഘർഷത്തിന്റെ കേസ് അന്വേഷണത്തിന്റെ ഭാഗമായി അന്നു വൈകിട്ട് 5.45 മുതൽ 8.30 വരെ പകർത്തിയ ദൃശ്യങ്ങൾ തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിക്കു പരിശോധിക്കുന്നതിനിടെയാണ് ഇത് ശ്രദ്ധയിൽപ്പെട്ടതെന്നും എഫ്ഐആറിൽ പറയുന്നു.

  • Also Read രാഷ്ട്രീയത്തിലേക്ക് ‘ഉദയ് അവറുകളുടെ പുള്ള’; അജ്ഞാതവാസം കഴിഞ്ഞു! അഭിനയം പഠിച്ച് ഇൻപനിധി, വഴി മാരി സെൽവരാജ് സിനിമ?   


പേരാമ്പ്രയില്‍ മേലുദ്യോഗസ്ഥരുടെ ഉത്തരവില്ലാതെയാണ് എംപി ഉൾപ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് ലാത്തി പ്രയോഗം നടത്തിയതെന്ന് കഴിഞ്ഞ ദിവസം റൂറൽ എസ്പി നടത്തിയ തുറന്നുപറച്ചിൽ വിവാദമുണ്ടാക്കിയിരുന്നു. കുഴപ്പമുണ്ടാക്കിയവരെ കണ്ടെത്തി ഇവർക്കെതിരെ നടപടിയെടുക്കുമെന്നാണ് റൂറൽ എസ്പി ഞായറാഴ്ച പറഞ്ഞത്. ഇതിനിടെയാണ് പൊലീസിനു നേരെ സ്ഫോടകവസ്തു എറിഞ്ഞതായി കാട്ടി പേരാമ്പ്ര പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. English Summary:
Perambra clash: Perambra conflict escalated as police registered an FIR against UDF workers for allegedly throwing explosive material. The incident, confirmed by visual evidence, came after an LDF allegation and controversy surrounding the Rural SP\“s statements.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467419

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com