search
 Forgot password?
 Register now
search

കനത്ത പുകമഞ്ഞ്, 38ൽ 36 കേന്ദ്രങ്ങളും റെഡ് സോൺ; ഡൽഹിയിൽ വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

cy520520 2025-10-21 13:20:55 views 1171
  



ന്യൂഡൽഹി∙ ദീപാവലി ആഘോഷങ്ങൾക്കു പിന്നാലെ രാജ്യതലസ്ഥാനത്ത് വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ. ഇന്നു രാവിലെ പുകമഞ്ഞു മൂടിയ നിലയിലാണ് ഡൽഹിയിൽ മിക്കയിടങ്ങളും. 347 ആണ് ഇപ്പോഴത്തെ ശരാശരി വായു ഗുണനിലവാര സൂചിക. ‘വളരെ മോശം’ നിലയിലാണിത്. ഡൽഹിയിലെ 38 നിരീക്ഷണ കേന്ദ്രങ്ങളിൽ മുപ്പത്തിയാറും വായു ഗുണനിലവാരത്തിൽ റെഡ് സോണിലാണുള്ളത്. ദീപാവലിയുടെ ഭാഗമായി വൻതോതിൽ പടക്കങ്ങൾ പൊട്ടിക്കുന്നത് മലിനീകരണ തോത് ഉയർത്തുകയാണ്.  

  • Also Read ‘വേഗം വിവാഹം കഴിക്കൂ, ഞങ്ങൾ അതിന് കാത്തിരിക്കുകയാണ്; രാഹുൽ മോസ്റ്റ് എലിജിബിൾ ബാച്ച്ലർ’   


മലിനീകരണം തടയുന്നതിനായി ഇത്തവണ കർശന നിർദേശങ്ങളുണ്ടായിരുന്നു. ഹരിത പടക്കങ്ങൾ മാത്രം പൊട്ടിക്കാനായിരുന്നു സുപ്രീംകോടതി അനുമതി നൽകിയിരുന്നത്. ദിവസം രാവിലെ 8 മുതൽ രാത്രി 10 വരെയുമാണ് പടക്കം പൊട്ടിക്കാൻ അനുമതിയുള്ളത്. ഗ്രേഡഡ് റെസ്പോൺസ് ആക്‌ഷൻ പ്ലാനിന്റെ രണ്ടാംഘട്ടം ഞായറാഴ്ച നടപ്പാക്കിത്തുടങ്ങിയിരുന്നു.  

  • Also Read ബിഹാറിൽ കോൺഗ്രസിനെ ചതിച്ചത് ജാർഖണ്ഡ്? അന്ന് ഭരിച്ചത് അവരെ പേടിച്ച്! യാത്ര തടഞ്ഞ ലാലുവിന് നേട്ടം, തുണച്ചത് എം– വൈ; ഇനി പ്രതീക്ഷ ‘മോസ്കോ’!   


ദീപാവലി ദിവസം രാത്രി 10 മണിക്ക് ഡൽഹിയിലെ നാല് നിരീക്ഷണ കേന്ദ്രങ്ങളിൽ വായു ഗുണനിലവാര സൂചിക ഏറ്റവും അപകടകരമായ തോതായ 400ന് മുകളിൽ കടന്നു. ദ്വാരക (417), അശോക് വിഹാർ (404), വസീർപുർ (423), ആനന്ദ് വിഹാർ (404) എന്നിങ്ങനെയാണിത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിലെത്താൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. English Summary:
Delhi Air Quality deteriorates significantly after Diwali celebrations, reaching hazardous levels. The increased pollution is attributed to widespread firecracker use, despite restrictions on permitted usage and types of crackers. The Air Quality Index is expected to remain poor for the next few days.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com