സിപിഐയുടെ നൂറാം വാർഷികത്തിൽ (1925-2025), പാർട്ടി ഇരുപത്തിയഞ്ചാം പാർട്ടി കോൺഗ്രസിനോട് അടുക്കുകയാണ്. പാർട്ടി കോൺഗ്രസിനു മുന്നോടിയായി നടക്കുന്ന സംസ്ഥാന സമ്മേളനമെടുക്കുന്ന തീരുമാനങ്ങൾക്ക് പാർട്ടിയുടെ ദേശീയ നയരൂപീകരണത്തിൽ വലിയ പങ്കു വഹിക്കാനുണ്ട്. അടിയന്തരാവസ്ഥയ്ക്കു ശേഷം,1978ൽ ഭട്ടിൻഡ പാർട്ടി കോൺഗ്രസിൽ സിപിഐ അതുവരെ പിന്തുടർന്ന ‘ദേശീയ ജനാധിപത്യ വിപ്ലവ’ലൈൻ ഉപേക്ഷിച്ച് ‘ഇടതു ജനാധിപത്യ സഖ്യ’മെന്ന നയം അംഗീകരിച്ചതിനു പിന്നിൽ നിർണായകമായത് സിപിഐ കേരള ഘടകത്തിന്റെ നിലപാടായിരുന്നു. കോൺഗ്രസുമായി ദേശീയതലത്തിൽ സിപിഐക്ക് ഉണ്ടായിരുന്ന അടവു നയം ഇടതുജനാധിപത്യ സഖ്യം എന്ന നയത്തിലേക്ക് മാറിയിട്ട് പാർട്ടിക്ക് പ്രത്യേകിച്ചും, ഇടതുപക്ഷ പ്രസ്ഥാനത്തിനു മൊത്തമായും എന്തു നേട്ടമുണ്ടായി എന്ന് സിപിഐ പുനർവിചിന്തനംനടത്തേണ്ട സമയം സമാഗതമായിരിക്കുന്നു. രാജ്യത്തിന്റെ ഇന്നത്തെ രാഷ്ട്രീയസ്ഥിതി വിലയിരുത്തി, വർഗീയ ഫാഷിസത്തിന്റെ വളർച്ചയ്ക്ക്, ഇടതുപക്ഷത്തിന്റെ അന്ധമായ കോൺഗ്രസ് വിരോധത്തിലധിഷ്ഠിതമായ  |