‘ജീവിക്കുന്നത് നിരന്തരം മരുന്ന് കഴിച്ച്, കേസിൽ ഉൾപ്പെട്ടത് മാനസികമായി തളർത്തി’; ജാമ്യാപേക്ഷയുമായി ദേവസ്വം മുൻ സെക്രട്ടറി

deltin33 2025-11-3 23:21:00 views 1263
  



കൊച്ചി ∙ ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം പ്രതി ചേർത്ത ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്.ജയശ്രീ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. താൻ നിരപരാധിയാണെന്നും ഒരു തരത്തിലുമുള്ള ക്രമക്കേടുകളും നടത്തിയിട്ടില്ലെന്നും മുന്‍കൂർ ജാമ്യാപേക്ഷയിൽ പറയുന്നു. വൃക്ക മാറ്റിവച്ചതുമൂലമുള്ള ആരോഗ്യാവസ്ഥയും ഹർജിയിൽ പറഞ്ഞിട്ടുണ്ട്. ജയശ്രീയെ ചോദ്യം ചെയ്യാൻ എസ്ഐടി ഒരുങ്ങുന്നതിനിടെയാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ നാലാം പ്രതിയാണ് ജയശ്രീ.

  • Also Read ശബരിമല സ്വർണക്കൊള്ള: എൻ.വാസുവിനെ ചോദ്യം ചെയ്ത് എസ്ഐടി   


ബോർഡ് തീരുമാനം മറികടന്ന് 2019ൽ ദ്വാരപാലക ശില്‍പപാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ ഉത്തരവിട്ടത് ജയശ്രീ ആയിരുന്നു എന്നാണ് എസ്ഐടിയുടെ നിഗമനം. 2017 ജൂലൈ മുതൽ 2019 ഡിസംബർ വരെ ജയശ്രീ ആയിരുന്നു ദേവസ്വം ബോർഡ് സെക്രട്ടറി. അതിനു ശേഷം 2020 മേയിൽ വിരമിക്കുന്നതുവരെ തിരുവാഭരണം കമ്മിഷണറായും പ്രവർത്തിച്ചു. തന്റെ 38 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ ഒരിക്കൽ പോലും അച്ചടക്ക നടപടി നേരിടേണ്ടി വന്നിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു. തനിക്കെതിരെ എഫ്ഐആറിൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ തെറ്റാണെന്നും നിരപരാധിയാണെന്നും ഹര്‍ജിയിൽ പറയുന്നു. സെക്രട്ടറിയെന്ന നിലയിൽ ബോർഡിന്റെ തീരുമാനമനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നും ജയശ്രീ ഹർജിയിൽ പറയുന്നു.

  • Also Read ശബരിമലയിലെ കൊള്ള ദേവസ്വം മന്ത്രി അറിഞ്ഞ്: കെ.സുരേന്ദ്രൻ   


ശബരിമല സന്ദർശിക്കാനുള്ള ഭാഗ്യം തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ശബരിമലയിൽ പോകാനുള്ള പ്രായപരിധി പിന്നിട്ടപ്പോഴാണ് വൃക്കയും കരളും തകരാറിലാകുന്നത്. അതിന്റെ ശസ്ത്രക്രിയകൾക്കു ശേഷം നിരന്തരം മരുന്നു കഴിച്ചാണ് ജീവിക്കുന്നത്. ദുർബലമായ ശാരീരികാവസ്ഥകൾക്കൊപ്പം കേസില്‍ ഉൾപ്പെടുക കൂടി ചെയ്തത് മാനസികമായി തളർത്തി. ഇടയ്ക്കിടെ ആശുപത്രിയിൽ പോകേണ്ടി വരുന്നുവെന്നും ഹർജിയിൽ പറയുന്നു. അന്വേഷണ സംഘം ബന്ധപ്പെട്ടിരുന്നു. കേസുമായി സഹകരിക്കാൻ തയാറാണ്. എന്നാൽ തിരുവനന്തപുരംവരെ യാത്ര ചെയ്യാൻ കഴിയില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.
    

  • ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
      

         
    •   
         
    •   
        
       
  • അർജന്റീനയ്ക്കൊപ്പം ബ്രസീലും വരുമായിരുന്നോ? പഴി കേൾപ്പിച്ചത് ആരാണ്? മുംബൈ ആയിരുന്നോ പ്രതീക്ഷ? അവർ ചാടി, സ്പൈക്കില്ലാതെ മുളങ്കമ്പിൽ കുത്തി!
      

         
    •   
         
    •   
        
       
  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Smart Creations എന്ന ഫെയ്സ്ബുക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
EX Devaswom Board Secretary named as an accused in Sabarimala Gold Case seeks Anticipatory Bail: She claims innocence and cites health issues, while the SIT investigates her role in the idol transfer.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1010K

Threads

0

Posts

3210K

Credits

administrator

Credits
324995

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.