രാജ്യത്തെ നടുക്കി കൂട്ടബലാത്സംഗങ്ങൾ, അഫ്ഗാനിൽ ഭൂചലനം, മൂന്നാറിലെ ദുരനുഭവം പങ്കുവച്ച് വിനോദ സഞ്ചാരി: പ്രധാന വാർത്തകൾ

deltin33 2025-11-4 01:20:59 views 1131
  



മൂന്നാറിലെ ടാക്സി ഡ്രൈവർമാരിൽ നിന്നും പൊലീസിൽ നിന്നും വിനോദസഞ്ചാരിക്ക് നേരിടേണ്ടി വന്ന ദുരനുഭവമാണ് ഇന്ന് ഏറെ ചർച്ച ചെയ്യപ്പെട്ട വാർത്ത. വടക്കൻ അഫ്ഗാനിസ്ഥാനെ ഞെട്ടിച്ച് 6.3 തീവ്രതയിൽ ഭൂചലനമുണ്ടായതും ഇന്ന് വലിയ വാർത്താ പ്രാധാന്യം നേടി. കൊൽക്കത്തയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും കോയമ്പത്തൂരിൽ എംബിഎ വിദ്യാർഥിനിയും കൂട്ട ബലാത്സംഗത്തിന് ഇരയായതും ദാരുണ സംഭവമായി. അറിയാം ഇന്നത്തെ മറ്റു പ്രധാന വാർത്തകളും.

മൂന്നാറിലെ ടാക്സി ഡ്രൈവർമാരിൽ നിന്നും പൊലീസിൽ നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ച മുംബൈ സ്വദേശിനിയായ വിനോദസഞ്ചാരിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയ്ക്ക് വഴിയൊരുക്കി. മൂന്നാർ സന്ദർശന വേളയിൽ ഓൺലൈൻ ടാക്സിയിൽ യാത്ര ചെയ്തപ്പോൾ പ്രദേശവാസികളായ ടാക്സി ഡ്രൈവർമാരിൽ നിന്നും പൊലീസിൽ നിന്നും നേരിട്ട ദുരനുഭവം ജാൻവി എന്ന യുവതിയാണ് പങ്കുവച്ചത്.

താൻ പഞ്ച് ഡയലോഗ് പറയുന്ന ആളല്ലെങ്കിലും പാർട്ടിക്കാരനാണെന്ന് കെ.എസ്. ശബരീനാഥൻ. തിരുവനന്തപുരത്തോടുള്ള സ്നേഹം കാരണമാണ് ജോലി ഉപേക്ഷിച്ച് മത്സരിക്കാനായി അരുവിക്കരയിൽ എത്തിയത്. ഒന്നാമതെത്തി പരമാവധി സീറ്റുകൾ നേടി കോർപറേഷൻ ഭരിക്കാൻ കോൺഗ്രസിനു കഴിയും. ചില ഭാഗങ്ങളിൽ സിപിഎമ്മും ചില ഭാഗങ്ങളിൽ ബിജെപിയും ശക്തമാണ്. വിജയിക്കാൻ കഴിയുന്ന ഏറ്റവും നല്ല പാനലാണ് കോൺഗ്രസിന് ഉള്ളത്. തിരുവനന്തപുരം കോർപറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ എക്സൈറ്റഡ് ആണെന്നും ശബരീനാഥൻ പറഞ്ഞു.
    

  • ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
      

         
    •   
         
    •   
        
       
  • അർജന്റീനയ്ക്കൊപ്പം ബ്രസീലും വരുമായിരുന്നോ? പഴി കേൾപ്പിച്ചത് ആരാണ്? മുംബൈ ആയിരുന്നോ പ്രതീക്ഷ? അവർ ചാടി, സ്പൈക്കില്ലാതെ മുളങ്കമ്പിൽ കുത്തി!
      

         
    •   
         
    •   
        
       
  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


പിഎം ശ്രീ പദ്ധതിയിൽ സർക്കാർ ഒളിച്ചുകളിക്കുന്നുവെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനേയും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയേയും കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കണ്ണൂർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് കരിങ്കൊടി കാണിച്ചത്. ചില പ്രവർത്തകർ കറുത്ത ഷർട്ട് ധരിച്ചെത്തി വാഹന വ്യൂഹത്തിനടുത്തേക്ക് ചെന്നു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

തിങ്കളാഴ്ച പുലർച്ചെ വടക്കൻ അഫ്ഗാനിസ്ഥാനെ ഞെട്ടിച്ച് 6.3 തീവ്രതയിൽ ഭൂചലനം. 10 പേർ മരിച്ചു. 260ൽ ഏറെ പേർക്ക് പരുക്കേറ്റു. ഖുലും നഗരത്തിന് പടിഞ്ഞാറ് – തെക്ക് പടിഞ്ഞാറായി 22 കി.മീ. മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.  

കൊൽക്കത്തയിലെ ഡം ഡം പ്രദേശത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. സഞ്ജു സാഹ, വിക്കി പാസ്വാൻ, രാജേഷ് പാസ്വാൻ എന്നിവരാണ് പ്രതികൾ.  

നഗരത്തിലെ സ്വകാര്യ കോളജിലെ എംബിഎ വിദ്യാർഥിനിയായ 19 വയസ്സുകാരി കൂട്ട ബലാത്സംഗത്തിന് ഇരയായി. കോയമ്പത്തൂർ രാജ്യാന്തര വിമാനത്താവളത്തിനു സമീപം വൃന്ദാവൻ നഗറിൽ സുഹൃത്തുമായി കാറിൽ സംസാരിച്ചുകൊണ്ടിരുന്ന വിദ്യാർഥിനിയെയാണ് മൂന്നംഗ സംഘം ബലാത്സംഗം ചെയ്തത്. English Summary:
TODAY\“S RECAP 03-11-2025
like (0)
deltin33administrator

Post a reply

loginto write comments

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.