കൽപറ്റ ∙ രാജ്യത്തെ അങ്കണവാടി ജീവനക്കാരുടെയും ഹെൽപ്പർമാരുടെയും ആശാ വർക്കർമാരുടെയും ഓണറേറിയം കേന്ദ്രസർക്കാർ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പ്രിയങ്ക ഗാന്ധി എംപിയുടെ കത്ത്. പ്രതിരോധ കുത്തിവയ്പ്പ്, പോഷകാഹാര വിതരണം, ആരോഗ്യ വിവരശേഖരണം, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കുളള സേവനങ്ങൾ, കൗൺസിലിങ് തുടങ്ങി സർക്കാരിന്റെ വിവിധ പദ്ധതികൾക്കായി നിസ്വാർഥ സേവനം ചെയ്യുന്നവരാണിവർ. പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉച്ചഭക്ഷണ പദ്ധതിക്കും ആരോഗ്യ സേവനങ്ങളുടെയും നെടുംതൂണായി പ്രവർത്തിക്കുന്നതും ഇവർ തന്നെയാണെന്ന് പ്രിയങ്ക ഗാന്ധി കത്തിൽ പറയുന്നു.
Also Read നാഷനൽ ഹെറാൾഡ് കേസിൽ സോണിയയ്ക്കും രാഹുലിനും ആശ്വാസം; ഇ.ഡി കുറ്റപത്രം തള്ളി കോടതി, അന്വേഷണം തുടരാം
ദുർഘട പരിതസ്ഥിതിയിലും പരിമിതമായ വിഭവങ്ങൾ വച്ച് ദിവസവും ദീർഘനേരം കഠിന പ്രയത്നം ചെയ്യുന്ന കരുത്തരായ അവർ ഇപ്പോൾ കടുത്ത പ്രതിസന്ധിയിലാണ്. അവർക്ക് നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ വലിയ ജോലിഭാരം വർധിച്ചു. ഇവരെ സന്നദ്ധ സേവകരെന്ന് തരംതിരിക്കുന്നത് കടുത്ത അനീതിയും ചൂഷണവും അവരുടെ വിലമതിക്കാനാവാത്ത സേവനം വിലകുറച്ചു കാണുന്നതുമാണ്.
Also Read ഈ യുഡിഎഫ് പുതിയ ‘പ്ലാറ്റ്ഫോം’; നിയമസഭാ സ്ഥാനാർഥി നിർണയത്തിലേക്ക് ഉടൻ; ഒരു തർക്കവും ഉണ്ടാവില്ല: വി.ഡി. സതീശൻ അഭിമുഖം
സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, ഓണറേറിയം വർധിപ്പിക്കുക, 62 വയസ്സ് കഴിഞ്ഞു വിരമിക്കുമ്പോൾ പെൻഷൻ ആനുകൂല്യങ്ങൾ നൽകുക, കാൻസർ പോലുള്ള രോഗങ്ങൾ ബാധിച്ചവർക്ക് വേതനത്തോടെ അവധി നൽകുക, ഗുണമേന്മയുള്ള മൊബൈൽ ഫോണുകൾ ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരളത്തിലെ അങ്കണവാടി ജീവനക്കാർ മാസങ്ങളായി നീതി തേടിയുള്ള സമരത്തിലാണ്.
കടുവയെ ‘തേടി’ കൊടുങ്കാട്ടിൽ എട്ടു ദിവസം: ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ കാട്ടാനക്കൂട്ടം; മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലൂടെ...
കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
കയ്യിലെ പണം കളയാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാം? പ്രവാസികൾ അറിയണം ചിലത്: എങ്ങനെ നേടാം സാമ്പത്തിക സാക്ഷരത?
MORE PREMIUM STORIES
വയനാട്ടിൽ ഇവരിൽ ചിലരുമായി സംസാരിച്ചപ്പോൾ അങ്കണവാടി ജീവനക്കാർക്കും ഹെൽപ്പർമാർക്കും മിനിമം കൂലി നൽകാൻ ഗുജറാത്ത് ഹൈക്കോടതിയുടെ വിധി ഉള്ളതായി ശ്രദ്ധയിൽപ്പെടുത്തി. കോടിക്കണക്കിനു സ്ത്രീകളുടെയും കുട്ടികളുടെയും സാമൂഹിക സുരക്ഷയ്ക്കു പരിചയായി നിൽക്കുന്ന അങ്കണവാടി ജീവനക്കാരുടെയും ആശമാരുടെയും ആവശ്യങ്ങൾ കേന്ദ്രസർക്കാർ ഗൗരവമായി പരിഗണിക്കണമെന്നും പ്രധാനമന്ത്രിയോട് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. English Summary:
Priyanka Gandhi Urges Increase in Anganwadi Workers\“ Honorarium: Anganwadi Workers\“ Honorarium is a critical issue addressed by Priyanka Gandhi in a letter to the Prime Minister. The letter highlights the need for increased honorariums and better working conditions for Anganwadi and ASHA workers who provide essential healthcare and social services.
Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.