ഭോപ്പാൽ ∙ രണ്ട് ഭാര്യമാരെ കൊലപ്പെടുത്തിയ കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ മധ്യവയ്സകനെ വീണ്ടും അറസ്റ്റ് ചെയ്ത് പൊലീസ്. 2010-ൽ ഇരട്ടക്കൊലപാതകത്തിന് പൊലീസ് പിടികൂടിയ അയൂബ് ഖാനെയാണ് (50) സ്ത്രീകളുടെ ശവകുടീരങ്ങൾ തുറന്ന കുറ്റത്തിന് മധ്യപ്രദേശ് പൊലീസ് പിടികൂടിയത്. മധ്യപ്രദേശിലെ ഖണ്ട്വ ജില്ലയിലെ മുന്ദ്വാര ഗ്രാമത്തിലാണ് സംഭവം.
മന്ത്രവാദം ചെയ്യുന്നതിനു വേണ്ടിയാണ് സ്ത്രീകളുടെ കുഴിമാടം തുറന്നതെന്നാണ് അയൂബ് ഖാൻ പൊലീസിനോട് പറഞ്ഞത്. ഈ വർഷം മേയ്, സെപ്റ്റംബർ മാസങ്ങളിലായി രണ്ടുതവണയാണ് ഇയാൾ ആറ് സ്ത്രീകളുടെ ശവകുടീരങ്ങൾ തുറന്നത്. മരിച്ച സ്ത്രീകളുടെ മുടി കൈക്കലാക്കാനാണ് ഇയാൾ ഈ പ്രവൃത്തി ചെയ്തത്. അമാവാസി ദിവസം ഈ മുടി ഉപയോഗിച്ച് മന്ത്രവാദം ചെയ്താൽ ശക്തി ഇരട്ടിക്കുമെന്ന് അയൂബ് വിശ്വസിച്ചിരുന്നു .ജയിലിലെ സഹതടവുകാരനാണ് ശക്തി വർധിപ്പിക്കുന്നതിനായി ഇങ്ങനെ ചെയ്യാൻ ഉപദേശിച്ചത്.Latest News, World News, Pakistan, Airplane, Britain, pakistan airlines uk, pia uk flights, pakistan international airlines britain, pia ban lifted, pakistan airlines resume uk, karachi plane crash 2020, fake pilots pakistan, pia manchester flights, pakistan airlines profitable route, uk lifts ban pia, pia flight services britain, pakistan aviation news, air travel pakistan uk, pia operations restart, aviation ban pakistan, പാകിസ്ഥാൻ എയർലൈൻസ് യുകെ, പിഐഎ യുകെ വിമാനങ്ങൾ, പാകിസ്ഥാൻ വിമാനസർവീസുകൾ ബ്രിട്ടൻ, വ്യാജ പൈലറ്റുമാർ പാകിസ്ഥാൻ, കറാച്ചി വിമാന ദുരന്തം, പാകിസ്ഥാൻ എയർലൈൻസ് വിലക്ക് നീക്കി, ബ്രിട്ടൻ പാകിസ്ഥാൻ വിമാനസർവീസ്, പിഐഎ ലാഭകരമായ റൂട്ട്, മാഞ്ചസ്റ്റർ വിമാനങ്ങൾ പാകിസ്ഥാൻ, പാകിസ്ഥാൻ വിമാനയാത്ര വാർത്ത, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Islamabad: Pakistan Airlines Resumes UK Flights After Five-Year Ban Lifted
2010ൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് ഭാര്യമാരെ കൊലപ്പെടുത്തിയ അയൂബ് ഖാന് കോടതി 20 വർഷം കഠിനതടവാണ് വിധിച്ചത്. തുടർന്ന് ഇൻഡോർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുകയായിരുന്ന ഇയാൾ അഞ്ച് മാസം മുൻപാണ് അയൂബ് ഖാൻ ജയിൽ മോചിതനായത്.
ജയിലിനുള്ളിലെ നല്ല പെരുമാറ്റത്തെ തുടർന്നാണ് അയൂബിന് ശിക്ഷ ഇളവ് ലഭിച്ചത്. ശവക്കുഴികൾ പ്രതി തുറക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്. പകൽ സമയം എത്തി സ്ത്രീകളുടെ കുഴിമാടങ്ങൾ കണ്ടെത്തിയതിനു ശേഷമാണ് രാത്രി തുറക്കാനെത്തിയത്. മോഷണക്കേസിലും ഇയാൾ മുൻപ് പ്രതിയായിട്ടുണ്ട്. English Summary:
Madhya Pradesh: Double Murderer Re-Arrested for Desecrating Six Women\“s Graves in Madhya Pradesh |