വൃക്കകൾ മാറ്റിവയ്ക്കാൻ 20 ലക്ഷം രൂപ വേണം; പ്രീതുവിന്റെ സ്നേഹവും വിഷ്ണുവിന്റെ രോഗവും ഏറ്റെടുത്ത് നാട്ടുകാർ

Chikheang 2025-10-28 08:37:12 views 626
  



കാവുംമന്ദം ∙ പ്രണയ സന്തോഷത്തിനിടെ വിളിക്കാതെ വന്ന രോഗം അതിജീവിക്കാനുള്ള കഠിന പ്രയത്നത്തിലാണ് വിഷ്ണുവും പ്രീതുവും. ഇവർക്ക് പിന്തുണയുമായി ഒരു നാട് ഒന്നിക്കുകയാണ്. പ്രണയത്തിന്റെ സുഖവും വിരഹത്തിന്റെ നൊമ്പരവും അറിഞ്ഞവർ അടക്കം ഇക്കൂട്ടത്തിലുണ്ട്. ഇരു വൃക്കകളും തകരാറിലായ വിഷ്ണുവിനെ പൂർണ ആരോഗ്യത്തോടെ അവന്റെ പ്രീതുവിന് നൽകാനാണ് നാട്ടുകാരുടെ ഒത്തു ചേരൽ. 20 ലക്ഷത്തോളം രൂപ ശേഖരിക്കുക എന്നതാണ് മുന്നിലുള്ള വലിയ കടമ്പ എങ്കിലും ഇവർക്കു വേണ്ടി അരയും തലയും മുറുക്കി ഇറങ്ങുകയാണ് നാട്ടുകാർ.

പ്രീതുവിന്റെ സ്നേഹത്തിനു മുൻപിൽ ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ പിന്നെ എന്ത് എന്നതാണ് നാട്ടുകാരുടെ ചോദ്യം. പഠന കാലത്താണ് വിഷ്ണുവിനെ പ്രീതു പരിചയപ്പെടുന്നത്. അത് പ്രണയമായി വളർന്നു. ഏറെ സന്തോഷത്തോടെ സ്വപ്നങ്ങൾ കണ്ടു നടന്ന ഇരുവർക്കും ഇടയിലേക്ക് ഇടിത്തീ പോലെ വിഷ്ണുവിന്റെ രോഗം കടന്നു വന്നു. ഇരു വൃക്കകളും തകരാറിലെന്ന് ഡോക്ടർ അറിയിച്ചതോടെ ഇരുവരും തളർന്നു. എന്നാൽ വിഷ്ണുവിനെ വിട്ടിട്ടു പോകാൻ പ്രീതു തയാറായില്ല. വിഷ്ണുവിനെ പരിചരിക്കാൻ അവൾ കണ്ട മാർഗം വിവാഹമായിരുന്നു. രോഗിയായ വിഷ്ണുവിനെ വിവാഹം ചെയ്യാൻ വീട്ടുകാർക്ക് സമ്മതമായിരുന്നില്ല.Liver transplant, Medical fundraising, Ettumanoor news, Kerala charity, Malayala Manorama Online News, Healthcare assistance, Organ donation Kerala, Financial aid for treatment, രാജഗിരി ആശുപത്രി, ആരോഗ്യ സഹായം, Liver disease treatment, Cost of liver transplant, എറ്റുമാനൂർ വാർത്ത, Charity for medical expenses, രാജഗിരി ഹോസ്പിറ്റൽ കൊച്ചി

എന്നാൽ പ്രീതു തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു. ഗത്യന്തരമില്ലാതെ വീട്ടുകാർ അവളുടെ ആഗ്രഹം സാധിച്ചു നൽകി. 4 വർഷമായി വിഷ്ണുവിന്റെ പരിചരണവുമായി പ്രീതു കഴിയുന്നു. എന്നാൽ വൃക്ക മാറ്റി വയ്ക്കൽ മാത്രമാണ് വിഷ്ണുവിന്റെ ജീവിതത്തിലേക്കുള്ള ഏക മാർഗം എന്ന് ഡോക്ടർ അറിയിച്ചതോടെ പിന്നീട് അതിനുള്ള നെട്ടോട്ടമായി. വിഷ്ണുവിന്റെ അമ്മ ബിന്ദു വൃക്ക നൽകാൻ തയാറായെങ്കിലും അത് സ്വീകാര്യമല്ലായിരുന്നു. തുടർന്ന് അച്ഛനും തരിയോട് പഞ്ചായത്ത് അംഗവുമായ ചന്ദ്രൻ തന്റെ വൃക്ക മകന് നൽകാൻ തീരുമാനിച്ചു. എന്നാൽ ചികിത്സയ്ക്കും തുടർ ചെലവുകൾക്കും ആവശ്യമായ പണം ഇല്ലാത്തത് ഇവരെ കുഴക്കി. അതോടെയാണ് നാട്ടുകാർ ദൗത്യം ഏറ്റെടുത്തത്.

വിഷ്ണു ചന്ദ്രൻ മഠത്തുവയൽ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് അവർ ഫണ്ട് ശേഖരണം ആരംഭിച്ചു. ടി. സിദ്ദിഖ് എംഎൽഎ രക്ഷാധികാരി, പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ചെയർമാൻ, എം.എ. ജോസഫ് കൺവീനർ, പഞ്ചായത്തംഗം കെ.വി. ഉണ്ണിക്കൃഷ്ണൻ ട്രഷറർ എന്നിവരാണ് കമ്മിറ്റിക്ക് നേതൃത്വം വഹിക്കുന്നത്.

സംഭാവനകൾ സ്വീകരിക്കുന്നതിന് കേരള ഗ്രാമീൺ ബാങ്ക് കാവുംമന്ദം ശാഖയിൽ അക്കൗണ്ടും തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 40123101051180. IFSC Code: KLGB0040123. പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിൽക്കാൻ തയാറായ പ്രീതുവിന്റെ നിഷ്കളങ്ക സ്നേഹത്തിനു പകരമായി വിഷ്ണുവിനെ നൽകാൻ സുമനസ്സുകൾ വരും എന്ന പ്രതീക്ഷയിലാണ് കമ്മിറ്റി പ്രവർത്തകരും നാട്ടുകാരും. ഫോൺ: 6238587231 (വിഷ്ണു)
  English Summary:
Kidney transplant crowdfunding highlights the community support for Vishnu and Preethu, a couple facing Vishnu\“s kidney failure. The community is raising funds for Vishnu\“s kidney transplant to reciprocate Preethu\“s unconditional love and support. This involves collecting money for the surgery and related expenses.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
137515

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.