ആലപ്പുഴ ∙ പക്ഷാഘാതത്തെത്തുടർന്നു ചികിത്സയിൽ കഴിയുന്ന ഗൃഹനാഥൻ അടിയന്തിര ശസ്ത്രക്രിയ നടത്തുന്നതിനായി സുമനസ്സുകളുടെ സഹായം തേടുന്നു. പട്ടണക്കാട് ഗ്രാമപ്പഞ്ചായത്ത് 4–ാം വാർഡിൽ ശ്രീനിലയം കെ.എം.ജയപ്രകാശ് (50) ആണ് ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കും സഹായം തേടുന്നത്. കുടുംബത്തിലെ ഏക വരുമാന മാർഗമായിരുന്നു കൂലിപ്പണിക്കാരായ ജയപ്രകാശ്.Kidney Transplant Kerala, Vishnu Preethu Love Story, Crowdfunding for Medical Treatment, Medical Fundraiser Kerala, Kaavummandam News, Kerala Gramin Bank Account for Donation, Malayala Manorama Online News, Kidney Failure Treatment Cost India, വിഷ്ണു പ്രീതു, വിഷ്ണു ചന്ദ്രൻ ചികിത്സാ സഹായം, Dialysis Patient Support Kerala, Preethu\“s selfless love, Critical illness support, Renal Disease treatment, വൃക്ക മാറ്റിവെക്കൽ
മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ നിർദേശ പ്രകാരം തുടർ ചികിത്സയുടെ ഭാഗമായി ഇനിയൊരു ശസ്ത്രക്രിയ കൂടി ചെയ്യണം. ഇത് സെപ്റ്റംബർ 12ന് നടത്തണം എന്നാണ് മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ നിർദേശം.ഇതിനായി 8 ലക്ഷം രൂപയോളം ചെലവ് കണക്കാക്കുന്നു. ഭാര്യയും വിദ്യാർഥികളായ 2 മക്കളും അടങ്ങുന്ന ജയപ്രകാശിന്റെ കുടുംബം സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലാണ്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
അക്കൗണ്ട് നമ്പർ: 67137123736
ഐഎഫ്എസ്ഇ: SBIN0070267
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പട്ടണക്കാട്
ഗൂഗിൾ പേ - 8590579763 English Summary:
Stroke Treatment is urgently needed for Jayaprakash in Alappuzha. His family is seeking financial assistance for an emergency surgery scheduled for September 12th. |