search
 Forgot password?
 Register now
search

നാട് ഒന്നിക്കുന്നു, മനോജ് ആലയ്ക്കലിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ

cy520520 2025-10-28 08:37:12 views 1252
  



ഏറ്റുമാനൂർ∙ കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്ന എ.ഡി.മനോജ് ആലയ്ക്കലിന്റെ ചികിത്സച്ചെലവ് കണ്ടെത്തുന്നതിന് നാട് ഒന്നിക്കുന്നു. മന്ത്രി വി.എൻ.വാസവൻ മുഖ്യ രക്ഷാധികാരിയായും നഗരസഭാ പ്രതിപക്ഷ നേതാവ് ഇ.എസ്.ബിജു, ബിജു കുമ്പിക്കൻ, ജോയി പൂവംനിൽക്കുന്നതിൽ, രശ്മി ശ്യാം എന്നിവർ സഹ രക്ഷാധികാരികളായും വാർഡ് കൗൺസിലർ പ്രിയാ സജീവ് ചെയർമാനായും 251 പേരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു.
  

കമ്മിറ്റിയുടെ നേതൃത്വത്തിൽ 25 മുതൽ 27 വരെ ഏറ്റുമാനൂരിലെ വ്യാപാരികൾ, വ്യവസായ പ്രമുഖർ എന്നിവരിൽ നിന്നു സംഭാവന സ്വീകരിക്കാനാണ് തീരുമാനം. ഗുരുതര കരൾ രോഗബാധിതനായ മനോജ് എറണാകുളം രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. ജീവൻ നിലനിർത്താൻ കരൾ മാറ്റിവയ്ക്കലല്ലാതെ മറ്റു മാർഗമില്ലെന്നാണു ഡോക്ടർമാർ പറയുന്നത്.Alappuzha family in crisis, Accident victim Alappuzha, Malayalam news Alappuzha, Financial aid for Alappuzha family, Medical help Alappuzha, Malayala Manorama Online News, Family struggling after accident, Heart patient Alappuzha, Son\“s mental health issues, Bike accident Alappuzha

ഭാര്യയും വിദ്യാർഥികളായ 2 മക്കളും അടങ്ങുന്നതാണ് മനോജിന്റെ കുടുംബം. ശസ്ത്രക്രിയയ്ക്കും  തുടർ ചികിത്സയ്ക്കുമായി ഏകദേശം 40 ലക്ഷം രൂപ വേണ്ടി വരും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് ഈ തുക കണ്ടെത്താനാവില്ല. തുടർന്നാണ് നാട്ടുകാർ ചികിത്സച്ചെലവ് കണ്ടെത്താനായി ഇറങ്ങിയത്. ധനസമാഹരണത്തിനായി ധനലക്ഷ്മി ബാങ്കിന്റെ ഏറ്റുമാനൂർ ശാഖയിൽ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.  

അക്കൗണ്ട് നമ്പർ: 026705300011729. ഐഎഫ്എസ്‌സി കോഡ്: DLXB–0000267. English Summary:
Liver transplant fundraising effort is underway to help A.D. Manoj from Ettumanoor cover his medical expenses. The community is uniting to raise funds for his surgery and treatment, as he battles severe liver disease and requires a transplant.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153686

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com