ഫോൺ ഒന്ന് അപ്ഡേറ്റ് ചെയ്തതാണ്. സ്വിച്ച് ഓഫ് ചെയ്ത് ഓണായി വന്നപ്പോൾ കണ്ടത് സ്ക്രീൻ ഒരു നെടുങ്കൻ പച്ച വര. ദിവസം കഴിയുന്തോറും വരകളുടെ എണ്ണം കൂടി. ഗ്രീൻ ലൈൻ, വൈറ്റ് ലൈൻ, പിങ്ക് ലൈൻ എന്നിങ്ങനെ മഴവില്ലുപോലെ പല വർണങ്ങളിൽ സ്ക്രീനാകെ വരകൾ. ‘പൊന്നുംവില’ കൊടുത്തു വാങ്ങിയ ഫോണിനാണ് ഈ അവസ്ഥ. എന്താണ് സംഭവമെന്ന് കൂട്ടുകാരോടു ചോദിച്ചു. അവരിൽ പലർക്കും ഇതേ പ്രശ്നമുണ്ട്. അതായത്, ഒരു കമ്പനിയുടെ മാത്രമല്ല, ഒട്ടേറെ കമ്പനികളുടെ ഫോണുകൾക്കുണ്ട് ഈ ‘വരവീണ’ പ്രശ്നം. സർവീസ് സെന്ററിൽ പോയി നോക്കി. വാറണ്ടി കാലാവധിയില്ലാത്ത സ്‌മാർട്ട്‌ഫോണുകൾക്ക് സൗജന്യ സേവനം നീട്ടി നൽകിക്കൊണ്ട് ചില കമ്പനികൾ ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു, അടുത്ത അപ്‍ഡേറ്റിൽ എല്ലാം ശരിയാക്കാമെന്നു ചില കമ്പനികൾ ആശ്വസിപ്പിച്ചു. എന്നാൽ മറ്റുചിലർ ഉപഭോക്താവിനെ കൈയൊഴിയുകയായിരുന്നു. വാറണ്ടി തീർന്ന ഫോണിന് സൗജന്യമായി ഡിസ്പ്ലേ മാറ്റിത്തരാനാകില്ലെന്നാണ് ഇവരുടെ വാദം. കമ്പനി നൽകിയ അപ്ഡേഷന് പിന്നാലെയുണ്ടായ പ്രശ്നത്തിന് ഉപഭോക്താവ് എങ്ങനെ ഉത്തരവാദിയാകും? മാത്രവുമല്ല, വൻ തുക മുടക്കി പ്രീമിയം ഫോണുകൾ സ്വന്തമാക്കിയവർ കുറഞ്ഞത് 8000 രൂപയെങ്കിലും ഡിസ്പ്ലേ മാറ്റാൻ നൽകണം. അതെന്തായാലും നടക്കില്ല. വാങ്ങിയ ഫോണിന്റെതന്നെ ഇഎംഐ അടഞ്ഞു തീർന്നിട്ടില്ല. ഇത്തരമൊരു ഘട്ടത്തിൽ എന്തു ചെയ്യും? പരിഹാരമുണ്ട്. കമ്പനി ഏതുതന്നെയായാലും English Summary:
Fixing Vertical or Horizontal Green, Pink, White Lines on Your Phone Screen: What to do if the Warranty is over and the Service Center Rejects it, including a Legal Option. |