രണ്ടു ദുർഗാ പൂജകൾക്കിടയിലുള്ള ജീവിതമാണ് കൊൽക്കത്തയുടേത് എന്ന് പറയാറുണ്ട്. പൂജാ ദിനങ്ങളിലെ ആഘോഷങ്ങളിൽ പങ്കെടുക്കുക,എന്നിട്ട് അടുത്ത വർഷത്തെ പൂജക്കായി ഒരുങ്ങുക. പൂജാ ആഘോഷങ്ങളില്ലാതെ കൊൽക്കത്തയോ, ബംഗാളോ ഇല്ല. ഓരോ ബംഗാളിയുടെയും ജീവിതത്തിൽ ഈ ആഘോഷങ്ങൾ ഇഴചേർന്നു കിടക്കുന്നു. തെരുവുകൾ ഉല്ലാസഭരിതമാകുകയും നഗരം മുഴുവൻ ഒരു ഫാഷൻ ഷോ റാംപ് ആയി മാറുകയു ചെയ്യുന്ന പൂജാദിനങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചറിയേണ്ടതാണ്. യുനെസ്കോയുടെ സാംസ്കാരിക പൈതൃക റപ്രസന്റേറ്റിവ് ലിസ്റ്റിൽ (UNESCO Representative List of the Intangible Cultural Heritage of Humanity) ഇടം കണ്ടെത്തിയതാണ് കൊൽക്കത്തയിലെ പൂജാ ആഘോഷങ്ങൾ. English Summary:
Kolkata Durga Puja is a UNESCO-recognized spectacle that transforms the city into a vibrant cultural and artistic hub, celebrated with elaborate pandals, intricate lighting, and deep community spirit. |