കരുനാഗപ്പള്ളി ∙ തിരുമ്മൽ ചികിത്സയുടെ മറവിൽ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ചേർത്തല തുറവൂർ പള്ളിത്തോട് പുത്തൻതറയിൽ എൽ.ചന്ദ്രബാബു എന്നറിയപ്പെടുന്ന സഹലേഷ് കുമാറിനെ(54) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഹൈസ്കൂൾ ജംക്‌ഷൻ –റെയിൽവേ സ്റ്റേഷൻ റോഡിൽ കരുനാഗപ്പള്ളി കോടതി സമുച്ചയത്തിനു സമീപമുള്ള ഒരു വീട്ടിൽ വാടകയ്ക്ക് താമസിച്ചു തിരുമ്മൽ കേന്ദ്രം നടത്തി വരികയായിരുന്നു.
എത്ര പഴക്കമുള്ള വേദനയും ഒറ്റ ദിവസം കൊണ്ട് തടവി മാറ്റി തരാമെന്നു സമൂഹ മാധ്യമങ്ങളിൽ വന്ന പരസ്യം കണ്ടു നടുവേദനയുടെ ചികിത്സയ്ക്കായി വന്ന കണ്ണൂർ സ്വദേശിനിയെയാണു ചികിത്സയുടെ മറവിൽ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്. തുടർന്ന് കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു ഇയാളെ പിടികൂടുകയായിരുന്നു.
കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ വി.ബിജുവിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ഷമീർ, ആഷിക്, സജികുമാർ, എസ്‌സിപിഒ ഹാഷിം, ഷാലു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. English Summary:
Karunagappally assault case involves the arrest of a man accused of sexually assaulting a woman under the guise of massage therapy. The accused, who advertised miraculous pain relief, was apprehended following a complaint filed with the Karunagappally police. The police acted swiftly to arrest the accused after filing the case. |