ആഗോളം പാളിയാൽപ്പിന്നെ...

deltin33 2025-10-28 09:13:02 views 1247
  



സുപ്രീം കോടതിവരെപ്പോയി കേസും കൂട്ടവും പറഞ്ഞും വിശ്വാസികളുടെ കാലുപിടിച്ചും സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും പമ്പയിൽ പാടുപെട്ടു നടത്തിയ ‘ആഗോള അയ്യപ്പസംഗമ’ത്തെപ്പറ്റി ഓർക്കാൻ ആർക്കെങ്കിലുമുണ്ടോ ഇപ്പോൾ സമയവും സാവകാശവും? എല്ലാവരും ശബരിമല ശ്രീകോവിലിന്റെ സ്വർണപ്പാളിയുടെ മാറ്റുരച്ചുനോക്കുന്ന ആഗോളമത്സരത്തിൽ പങ്കെടുക്കാനുള്ള ഓട്ടത്തിലാണ്. ഉരയ്ക്കും തോറും തെളിയുന്നതു ചെമ്പാണ്. പാപി ചെല്ലുന്നിടം പാതാളമെന്നോ കഷ്‌ടകാലക്കാരൻ തല മൊട്ടയടിക്കുമ്പോൾ കല്ലുമഴ പെയ്യുമെന്നോ ഏതു പറഞ്ഞാലും സർക്കാരിന്റെയും ബോർഡിന്റെയും അവസ്‌ഥയെപ്പറ്റി കിറുകൃത്യം.

  • Also Read റഷ്യൻ പതാകയ്ക്ക് കീഴിൽ നിന്ന് ബ്രിട്ടിഷ് പാസ്പോർട്ട് കത്തിച്ച് യുവാവ്; വിഡിയോ വൈറൽ   


കൊല്ലങ്ങളായി ഒളിഞ്ഞിരുന്നതാണ് ശബരിമലയിലെ ചെമ്പുകേസ് എന്ന് ഇപ്പോഴല്ലേ നാടറിഞ്ഞത്. അതു സംഗമസമയത്തുതന്നെ തെളിഞ്ഞത് അയ്യപ്പകോപം ആയിരിക്കുമോ എന്നു പേടിക്കുന്നവരുണ്ട്. ‘കാത്തുരക്ഷിക്കണം പൊന്നു സ്വാമിയേ’ എന്നു സർക്കാരും ആനന്ദം അടക്കാനാവാതെ ‘ഹരിഹരസുതൻ ആനന്ദചിത്തൻ അയ്യനയ്യപ്പ സ്വാമിയേ’ എന്നു പ്രതിപക്ഷവും ശരണം വിളിക്കുന്ന കാലമാണ്.

  • Also Read പട്ടിണി മരണങ്ങൾക്കിടയിലും മുഖ്യം ആണവബോംബ്! ഉത്തര കൊറിയയ്ക്ക് റഷ്യ എല്ലാം കൊടുക്കാൻ കാരണം ആ സഹായം; ചൈനയിലെ ഇരിപ്പിടം ഉന്നിന്റെ വിജയം   


വ്യവസായി വിജയ് മല്യ 1998ൽ ശബരിമല ശ്രീകോവിൽ പൊതിയാൻ കാണിക്ക വച്ചത് 30 കിലോ സ്വർണമെന്നാണ് കണക്ക്. സ്വർണം ഭിത്തിയിൽ ഉറപ്പിക്കാൻ 1900 കിലോ ചെമ്പ് വേറെയും കൊടുത്തു. സ്വർണക്കട്ടികൾ അടിച്ച് കടലാസോളം നേർത്ത പാളിയാക്കിയാണ് അന്നു ശ്രീകോവിലിന്റെ പുറഭിത്തിയും വാതിലും ദ്വാരപാലക ശിൽപങ്ങളും പൊതിഞ്ഞത്. ശിൽപങ്ങളിൽ ചെമ്പുപാളി പതിച്ച് മീതെ സ്വർണപ്പാളി ഒട്ടിച്ചെന്നാണ് കേട്ടിട്ടുള്ളത്. പക്ഷേ, ഇതേ പാളികൾ സ്വർണംപൂശാൻ 2019ൽ ചെന്നൈയിൽ എത്തിച്ചപ്പോൾ മഹാദ്ഭുതം. സ്വർണം മാഞ്ഞ് ചെമ്പുപാളി മാത്രമായി. മദ്യവ്യവസായി കൂടിയാണ് വിജയ് മല്യ. സ്‌പിരിറ്റ് തുറന്നുവച്ചാൽ ആവിയാകുമെന്നതാണ് ആഗോളസത്യം. പക്ഷേ, താൻ കാണിക്കവച്ച സ്വർണംകൂടി ആവിയാകുന്ന അദ്ഭുതം കാണേണ്ടിവരുമെന്ന് മല്യ സ്വപ്‌നത്തിൽപോലും വിചാരിച്ചിട്ടുണ്ടാവില്ല.

സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിൽ വിദേശത്തേക്കു കടന്ന വിജയ് മല്യയെ ഇന്ത്യയിൽ തിരികെയെത്തിക്കാൻ കഴിയാത്തത് കോൺഫിഡൻഷ്യലായ ലീഗൽ തടസ്സങ്ങൾ മൂലമാണെന്ന കേന്ദ്ര സർക്കാരിന്റെ കൈകഴുകൽ ആരും അത്ര വിശ്വസിച്ചിട്ടില്ല. ഇപ്പോ മല്യയുടെ സ്വർണം പോയ വഴിയിലും വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള പല കാര്യങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ മല്യയ്ക്കു ബാധകമായ കോൺഫിഡൻഷ്യലായ ലീഗൽ തടസ്സങ്ങൾ മല്യയുടെ സ്വർണം തിരികെയെത്തിക്കുന്നതിലും ഉണ്ടെന്നു സംസ്‌ഥാന സർക്കാരിനും ദേവസ്വം ബോർഡിനും നിലപാടെടുക്കാൻ എല്ലാ അവകാശവും ഉണ്ടെന്നർഥം. ഫ്രീയായി ഒരു നിയമോപദേശം നൽകിയെന്നു മാത്രം. വേണമെങ്കിൽ സ്വീകരിച്ചാൽ മതി.

ശബരിമലയിലെ സ്വർണം കട്ടവരാണ് അയ്യപ്പസംഗമം നടത്തി വിശ്വാസികളെ കബളിപ്പിച്ചതെന്ന് ആക്ഷേപിക്കുകയാണ് ഇപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും കൂട്ടരുടെയും പ്രധാനപണി. വെറുമൊരു മോഷ്‌ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ എന്ന അയ്യപ്പപ്പണിക്കരുടെ കവിത ഓർമവരുന്നു. അയ്യപ്പസംഗമത്തിന്റെ സമയം നോക്കി സ്പോൺസർ നാടകം കളിച്ചു എന്നാണ് ദേവസ്വം മന്ത്രി വി.എൻ.വാസവന്റെ പരാതി. അയ്യപ്പസംഗമംതന്നെ നാടകമായിരുന്നുവെന്ന ബിജെപിയുടെ പരാതി വേറെ. സ്പോൺസർക്കെതിരെ മാനനഷ്ടക്കേസ് ആലോചിക്കുമെന്നാണ് ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിന്റെ ഭീഷണി. ഇൻക്വിലാബ് സിന്ദാബാദ് വിളിക്കുംപോലെ അയ്യപ്പസംഗമത്തിൽ മുഷ്‌ടി ചുരുട്ടി ശരണം വിളിച്ചപ്പോൾ പോയ മാനം കേസ് കൊടുത്ത് പ്രശാന്തിനു തിരിച്ചുപിടിക്കാനാവുമോ എന്നു സംശയിക്കുന്നവരുമുണ്ട്.

സ്വർണം കാണാതെപോയ കോലാഹലം വഴിത്തിരിവിലെത്തിയത് ശ്രീകോവിലിലെ ദ്വാരപാലക താങ്ങുപീഠം കാണാനില്ലെന്ന കേസു വന്നതോടെയാണ്. സ്വർണപ്പാളി ചെമ്പാവുന്ന കാലത്ത് പീഠം കാണാമറയത്തായതിൽ ആർക്കും വലിയ അതിശയമൊന്നുമുണ്ടായിരുന്നില്ല. ‘അപ്പക്കോൽ എലി ഭക്ഷിച്ചാൽ അപ്പത്തിൻ കഥയെന്ത്’ എന്നാണ് പണ്ടേ ചൊല്ല്. ദ്വാരപാലകർ ശരിക്കും കാവൽക്കാരാണ്. സർക്കാരാണ് ക്ഷേത്രസ്വത്തിന്റെ കാവൽക്കാരൻ. വിളവുതിന്നു ശീലമുള്ള ചില വേലികളുള്ളതാണ് എല്ലാക്കാലത്തെയും പ്രശ്നം. ജന്മനാ അവിശ്വാസികളായ മാർക്‌സിസ്റ്റു‌കാർ ശബരിമലയിൽ കയറിക്കൂടിയത് വിശ്വാസികൾക്കു പണ്ടേ അത്ര ദഹിച്ച കാര്യമല്ല. പൂച്ചയ്ക്കെന്താണ് പൊന്നുരുക്കുന്നിടത്തു കാര്യമെന്നാണ് എല്ലാക്കാലത്തും അവരുടെ മുരളൽ. പൊന്നുരുക്കാൻ പൂച്ചകൾതന്നെ സ്പോൺസർഷിപ് എടുക്കുന്നതുംകൂടി ചേർത്താണ് കലികാലം എന്നു പറയുന്നത്.

ഇടഞ്ഞ ഗണേശന്റെ മന്ത്രി‘ക്കലി’കാലം

ഉണ്ടിരിക്കുമ്പോൾ ഒരു വിളി തോന്നുക എന്നതു ഗതാഗതമന്ത്രി കെ.ബി.ഗണേഷ്‌കുമാറിനെ സംബന്ധിച്ച് ഏതു നിലയ്ക്കും അവകാശമുള്ള കാര്യമാണ്. മന്ത്രിയായതുകൊണ്ട് സാധാരണവിളിക്കു പകരം ഉൾവിളിതന്നെ ആയിക്കൂടെന്നുമില്ല. എംസി റോഡിൽ കൊട്ടാരക്കര ആയൂർ ഭാഗത്ത് ഒരു കെഎസ്ആർടിസി ബസ്, യാത്രക്കാർ വെള്ളം കുടിച്ച് ഉപേക്ഷിച്ച അഞ്ചാറ് പ്ലാസ്‌റ്റിക് കുപ്പികളുമായി വരുന്ന മഹാദുരന്തം കാറിൽ സഞ്ചരിക്കുമ്പോൾതന്നെ മന്ത്രി അറിഞ്ഞത് അത്തരമൊരു ഉൾവിളികൊണ്ടാണ്. പിന്നെ അമാന്തിച്ചില്ല. ബസ് തടഞ്ഞു. ജീവനക്കാരെ വിരട്ടി.

ക്യാമറ എപ്പോഴും കൂടെ സഞ്ചരിക്കുന്നതുകൊണ്ട് ഉദ്ബോധനത്തിന്റെ വിഡിയോ പ്രചരിക്കാൻ വൈകിയില്ല. പാവം ജീവനക്കാരെ കൊടുംകുറ്റത്തിൽ അറസ്റ്റ് ചെയ്‌തവരെപ്പോലെ ബസിനു മുന്നിൽ നിർത്തി മന്ത്രിയുടെ പ്രസംഗം പൊടിപൊടിച്ചു. കൂട്ടത്തിൽ, കുടിച്ചു കഴിഞ്ഞാൽ പ്ലാസ്റ്റിക് കുപ്പി എവിടെങ്കിലും കളഞ്ഞുകൂടേ എന്നു ജീവനക്കാർക്കും യാത്രക്കാർക്കും സൗജന്യ ഉപദേശവും. പ്ലാസ്റ്റിക് വലിച്ചെറിയരുതെന്നു ബോധവൽക്കരിച്ച് മാലിന്യമുക്ത‌ നവകേരളം സൃഷ്ടിക്കാൻ പെടാപ്പാടുപെടുന്ന മുഖ്യമന്ത്രിയോടും തദ്ദേശമന്ത്രി എം.ബി.രാജേഷിനോടുമുള്ള കലിപ്പ് തീർത്തതാണോ എന്നുപോലും കേട്ടവർക്കു സംശയം തോന്നി.

250 രൂപ കൊടുത്താൽ ഏത് അലവലാതിക്കും ആർക്കെതിരെയും ഫ്ലെക്സ് അടിച്ചു വിരോധം തീർക്കാം എന്ന് കഴിഞ്ഞദിവസം മന്ത്രി പ്രസംഗിക്കുന്നതു കേട്ടിരുന്നു. മന്ത്രിമാർക്കു വിരോധം തീർക്കാൻ ഫ്ലെക്സ് അടിക്കുന്ന ചെലവു പോലുമില്ല.

കഴിഞ്ഞദിവസം തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ മോട്ടർ വാഹനവകുപ്പിന്റെ ഉദ്ഘാടനച്ചടങ്ങിനു ജനം എത്താഞ്ഞതു മുതൽ ഗണേശൻ ഇടഞ്ഞാണ് നിൽപ്. വാഹനം കയറിയാൽ കൊട്ടാരമുറ്റത്തെ ടൈലുകൾ പൊട്ടുമെന്നു പറഞ്ഞ ഉദ്യോഗസ്ഥനും കിട്ടി കണക്കിന്. വാസ്‌തവത്തിൽ കുപ്പികൾ വലിച്ചെറിയാതെ ശേഖരിച്ചു ഡിപ്പോയിലെത്തിക്കുന്ന ബസ് ജീവനക്കാരെ അഭിനന്ദിച്ച് മന്ത്രി രാജേഷും പൈതൃക നിർമിതിയായ കനകക്കുന്ന് കൊട്ടാരമുറ്റം കേടുവരാതെ സംരക്ഷിച്ച ഉദ്യോഗസ്‌ഥനെ അഭിനന്ദിച്ച് ടൂറിസം മന്ത്രി മുഹമ്മദ് റിയാസും ഗണേശനെ നന്മയുടെ വഴിയിലേക്കു തിരിച്ചുവിടേണ്ടതാണ്. എംഎൽഎയും മേയറും തൊട്ട് മന്ത്രി വരെയുള്ളവർ വഴിതടഞ്ഞു കുതിരകയറുന്നതിനാൽ ബസ് ജീവനക്കാർക്കും എന്നും യാത്ര തടസ്സപ്പെടുന്ന ജനത്തിനും നിസ്സഹായത ശീലമായതുകൊണ്ട്, അവഗണിച്ചാലും ആരും ചോദിക്കാനൊന്നും വരാനില്ല.

തീരുമാനമില്ല, തീരും, മാനം

സെക്രട്ടറിമാരുടെ കാര്യത്തിൽ സമവായമുണ്ടാകാത്തതുകൊണ്ട് കെപിസിസി 48 ജനറൽ സെക്രട്ടറിമാർ, ഒൻപത് വൈസ് പ്രസിഡന്റുമാർ, ഒരു ട്രഷറർ എന്നിങ്ങനെ ഭാരവാഹിപ്പട്ടിക ഹൈക്കമാൻഡിന്റെ അംഗീകാരത്തിന് അയച്ചുപോലും. ട്രഷറർ സ്‌ഥാനത്തേക്ക് ഒരാൾ മാത്രം മതിയെന്ന തീരുമാനത്തിൽ എങ്ങനെയെത്തി എന്നതാണ് അദ്ഭുതം.

കേട്ടാൽ സെക്രട്ടറിമാരൊഴികെ മറ്റെല്ലാ പോസ്‌റ്റിലും സമവായമായി എന്നുതോന്നും; വെറുതേയാണ്. കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുത്തപ്പോൾപോലും സമവായം സംഭവിച്ചില്ല. ഡിസിസി പ്രസിഡന്റുമാരെ തിരഞ്ഞെടുക്കുന്ന കാര്യം ആലോചിക്കാൻകൂടി വയ്യ. യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ തെറിപ്പിച്ചെങ്കിലും പകരം ആളില്ല. ഐഎൻടിയുസിയിൽ ആർ. ചന്ദ്രശേഖരനെതിരെ വെടിയും പുകയും തുടങ്ങിയിട്ടു നാളേറെയായി.

എൻജിഒ അസോസിയേഷന്റെ ഏതു കഷണമാണ് ഔദ്യോഗികം എന്നു തീരുമാനിക്കാൻ പ്രശ്നം വച്ചിട്ടേയുള്ളൂ. ഇങ്ങനെയൊക്കെയാണ് സംഘടനയും ഘടകങ്ങളുമെങ്കിലും ചില ചില തിരഞ്ഞെടുപ്പുകളിൽ പാർട്ടി സ്ഥാനാർഥികൾ ജയിച്ചുവരുന്നതാണ് ലോകാദ്ഭുതം. തിരഞ്ഞെടുപ്പുകഴിയുമ്പോൾ, ചിലയിടങ്ങളിൽ എന്തുകൊണ്ടു പാർട്ടി തോറ്റു എന്ന് വെറുതേ അന്വേഷിച്ചു റിപ്പോർട്ടെഴുതി കടലാസും സമയവും പാഴാക്കുന്ന ദുശ്ശീലം കോൺഗ്രസിനു പണ്ടേയുണ്ട്. അതിനു പകരം ‘എങ്ങനെ പാർട്ടി ജയിച്ചു’ എന്നതു മാത്രം അന്വേഷിച്ചു കണ്ടുപിടിച്ചാൽ പ്രസ്ഥാനത്തിന് അതൊരു മുതൽക്കൂട്ടായിരിക്കും.

സ്‌റ്റോപ് പ്രസ്

തടവുകാർക്കും മനുഷ്യാവകാശമുണ്ടെന്നും യാത്രയ്ക്കിടയിൽ പൊലീസ്, ഭക്ഷണം വാങ്ങിക്കൊടുക്കുന്നതു തെറ്റല്ലെന്നും മുഖ്യമന്ത്രി.

ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ തടവുകാർക്ക് മനുഷ്യാവകാശത്തിനു പുറമേ മദ്യാവകാശംകൂടി ഉണ്ടെന്നും പൊലീസിനു നല്ലതുപോലെ അറിയാം. English Summary:
Aazhchakurippukal: Kerala News focuses on the ongoing controversy surrounding the missing gold from Sabarimala temple, implicating potential corruption. The incident involving Minister Ganesh Kumar and KSRTC is also a trending topic, along with the internal conflicts within the Kerala Pradesh Congress Committee (KPCC). These events highlight current issues in Kerala\“s political and social landscape.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1010K

Threads

0

Posts

3210K

Credits

administrator

Credits
326045

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.