search
 Forgot password?
 Register now
search

ഇക്കുറി മനോരമ ഹോർത്തൂസിന്റെ ഫോക്കസ് സ്പാനിഷ് ഭാഷ; ലോകപ്രശസ്ത എഴുത്തുകാർ എത്തും

cy520520 2025-10-28 09:35:07 views 1253
  



സ്പാനിഷ് ഭാഷയുടെയും എഴുത്തിന്റെയും ആഘോഷമാണ് ഇക്കുറി മനോരമ ഹോർത്തൂസിൽ. സ്പാനിഷിന്റെ മാന്ത്രികമായ എഴുത്തുലോകവും മലയാളവും തമ്മിലുള്ള കൂട്ടംകൂടലിന്റെ ഹൃദയവേദിയാകും നവംബർ 27 മുതൽ 30 വരെ കൊച്ചി സുഭാഷ് പാർക്കിൽ നടക്കുന്ന ഹോർത്തൂസ് കലാ, സാംസ്കാരികോത്സവം.

  • Also Read കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റൽ മുറിയിൽ കയറി ബലാത്സംഗം ചെയ്തു; പ്രതി ഓടി രക്ഷപ്പെട്ടു   


ലോകപ്രശസ്തരായ 3 സ്പാനിഷ് എഴുത്തുകാരാണ് ഹോർത്തൂസിൽ എത്തുക: 2024 ലെ ഇന്റർനാഷനൽ ബുക്കർ പ്രൈസ് പ്രഥമപട്ടികയിൽ ഇടംപിടിച്ച നോവൽ ‘സിംപതിയ’യുടെ എഴുത്തുകാരനും പ്രശസ്തമായ ഒ. ഹെൻറി പ്രൈസ് ജേതാവുമായ റോഡ്രിഗോ ബ്ലാങ്കോ കാൽദെറോണി (വെനസ്വേല), ലാറ്റിനമേരിക്കൻ ചരിത്രവും സയൻസും ഫാന്റസിയും ഇഴചേരുന്ന ‘ഗൗചോ– പങ്ക്’ എന്ന രചനാശൈലിയുടെ വക്താവും ഒ.ഹെൻറി പ്രൈസ് നേടിയ ‘ഡെങ്കി ബോയ്’ എന്ന കൃതിയുടെ രചയിതാവുമായ മിഷേൽ നീവ (അർജന്റീന), ഡബ്ലിൻ ലിറ്റററി അവാർഡ് പട്ടികയിൽ ഉൾപ്പെട്ട ‘ലാ പെറ’ എന്ന നോവലിന്റെ രചയിതാവും കൊളംബിയൻ വിമൻ റൈറ്റേഴ്സ് ലൈബ്രറിയുടെ മുഖ്യ എഡിറ്ററുമായ പിലാർ കിൻതാന (കൊളംബിയ).   

  • Also Read ‘എന്നെ കുടുക്കിയവരെ നിയമത്തിനു മുന്നിലെത്തിക്കും’: ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കുടുക്കിയതോ, എങ്കിൽ ആര്?   


ഇവരുൾപ്പെടെ രാജ്യാന്തരപ്രശസ്തരായ അനവധി എഴുത്തുകാരുമായി കൂട്ടം കൂടാനുള്ള അവസരമാണ് ഹോർത്തൂസ്. പങ്കെടുക്കാൻ www.manoramahortus.com എന്ന വെബ്സൈറ്റിൽ ഇപ്പോൾ റജിസ്റ്റർ ചെയ്യാം. ക്യുആർ കോഡ് സ്കാൻ ചെയ്തും സൈറ്റിലെത്താം. വിദ്യാർഥികൾക്കു പ്രവേശനം സൗജന്യമാണ്. English Summary:
Manorama Hortus: Manorama Hortus focuses on the celebration of Spanish language and literature this year. The festival will bring together world-renowned writers and Malayalam literature enthusiasts for cultural exchange in Kochi.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com