deltin33 • 2025-10-28 09:35:07 • views 665
ന്യൂഡൽഹി ∙ ജംബോ കമ്മിറ്റിയെന്ന ആക്ഷേപത്തിനിടയിലും സാമൂഹികനീതി പരമാവധി ഉറപ്പാക്കിയാണു കെപിസിസി പുനഃസംഘടിപ്പിച്ചത്. സണ്ണി ജോസഫ് അധ്യക്ഷനായ കമ്മിറ്റിയിൽ ഇതുവരെ പ്രഖ്യാപിച്ച 76 ഭാരവാഹികളിൽ 14% ഒബിസിക്കാരാണ്. പട്ടികവിഭാഗങ്ങളിൽനിന്നുള്ള 10% നേതാക്കളും ഭാരവാഹി പട്ടികയിൽ ഇടം ലഭിച്ചു. വനിതകൾക്ക് 13% പ്രാതിനിധ്യമുണ്ട്. 13 വൈസ് പ്രസിഡന്റുമാരെയും 59 ജനറൽ സെക്രട്ടറിമാരെയും ട്രഷററെയുമാണു പുതുതായി നിയമിച്ചത്.
- Also Read ‘എന്നെ കുടുക്കിയവരെ നിയമത്തിനു മുന്നിലെത്തിക്കും’: ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കുടുക്കിയതോ, എങ്കിൽ ആര്?
ജനറൽ സെക്രട്ടറിമാരിൽ 7 പേർ ഒബിസിക്കാരാണ്; വൈസ് പ്രസിഡന്റുമാരിൽ 3 പേരും. പട്ടികജാതിയിൽനിന്നു 4 പേരും പട്ടികവർഗ വിഭാഗത്തിൽനിന്ന് ഒരാളും ജനറൽ സെക്രട്ടറിമാരായി. വൈസ് പ്രസിഡന്റുമാരിൽ 2 പേരാണ് എസ്‌എസി വിഭാഗത്തിൽനിന്നു നിയമിക്കപ്പെട്ടത്. ജനറൽ സെക്രട്ടറിമാരായി 9 വനിതകളെത്തിയപ്പോൾ, രമ്യ ഹരിദാസ് വൈസ് പ്രസിഡന്റുമാരിലെ ഏക വനിതയായി.
ജനറൽ സെക്രട്ടറിമാരിൽ പലരും പുതുമുഖങ്ങളാണെന്ന പ്രത്യേകതയുമുണ്ട്. കേരളം തദ്ദേശ തിരഞ്ഞെടുപ്പിലേക്കു നീങ്ങവേ, സാമൂഹികനീതി ഉറപ്പാക്കണമെന്ന വ്യക്തമായ സന്ദേശം ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തിനു നൽകിയിരുന്നു. ജാതിസെൻസസ് അനിവാര്യമാണെന്നു പ്രഖ്യാപിക്കുകയും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇതിനു മുൻകയ്യെടുക്കുകയും ചെയ്യുന്ന രാഹുൽ, പാർട്ടിയിലും സാമൂഹികനീതി ഉറപ്പാക്കുമെന്നു പ്രഖ്യാപിച്ചതിന്റെ തുടർച്ചയാണിത്. English Summary:
Social Justice in KPCC Reorganization: KPCC Reorganization prioritizes social justice in its restructuring. The newly appointed committee reflects a commitment to OBC, SC/ST, and women representation. This move aligns with Rahul Gandhi\“s vision for social justice within the Congress party and its governance. |
|