search
 Forgot password?
 Register now
search

ശബരിമല സ്വർണക്കൊള്ള: എൻ.വാസുവിനെ ചോദ്യം ചെയ്ത് എസ്ഐടി

LHC0088 2025-11-3 22:23:53 views 1025
  



തിരുവനന്തപുരം ∙ ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ.വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. എസ്പി ശശിധരനാണ് വാസുവിന്റെ മൊഴി രേഖപ്പെടുത്തിയത്. വാസുവിന്റെ പിഎ സുധീഷ് കുമാറിനെ ചോദ്യം ചെയ്തതിനു പിന്നാലെയാണു നടപടി.

  • Also Read ‘കോഹിനൂർ തിരികെ തരൂ!’; ബ്രിട്ടിഷ് വിനോദ സ‍‍ഞ്ചാരികളോട് മലയാളി വനിത, വൈറലായി വിഡിയോ   


ദ്വാരപാലക ശിൽപങ്ങളുടെയും ശ്രീകോവിലിന്റെയും മുഖ്യജോലികൾ പൂർത്തിയാക്കിയ ശേഷം സ്വർണം ബാക്കിയുണ്ടെന്നും സഹായം ആവശ്യമുള്ള പെൺകുട്ടിയുടെ വിവാഹാവശ്യത്തിന് ഇത് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു എന്നും പറഞ്ഞ് കേസിലെ ഒന്നാംപ്രതിയായ ഉണ്ണിക്കൃഷ്ണൻ‌ പോറ്റി വാസുവിന് ഇമെയിൽ അയച്ചിരുന്നു. 2019 ഡിസംബർ 9ന് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഇമെയിൽ തനിക്കു വന്നിരുന്നു എന്ന് വാസുവും പിന്നീട് പറഞ്ഞു. ‘‘ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ അനുമതിയല്ല, ഉപദേശം തേടിയാണ് ഇമെയിൽ വന്നത്. സന്നിധാനത്തെ സ്വർണമാണിതെന്ന് ഇമെയിൽ കിട്ടുമ്പോൾ കരുതാൻ കഴിയുമോ ? ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സ്വന്തം സ്വർണം ഉപയോഗിച്ചു ദ്വാരപാലകശിൽപങ്ങളിൽ പൂശാനാണ് ബോർഡുമായുള്ള കരാർ. അങ്ങനെ പൂശിയ സ്വർണത്തിന്റെ ബാക്കി എന്തു ചെയ്യണമെന്നു ചോദിച്ചതായാണ് ആരും കരുതുക. ഇമെയിൽ പ്രിന്റെടുത്ത് അതിനു മുകളിൽ ‘തിരുവാഭരണം കമ്മിഷണറുടെയും ശബരിമല എക്സിക്യൂട്ടീവ് ഓഫിസറുടെയും അഭിപ്രായം വാങ്ങുക’ എന്ന് എഴുതി നൽകിയതല്ലാതെ പിന്നീട് ഇതിൽ എന്തു സംഭവിച്ചെന്നുപോലും അന്വേഷിച്ചില്ല. വിവാദമായപ്പോൾ ഞാൻ ഇന്നലെ ബോർഡിൽ അന്വേഷിച്ചു. ബോർഡിന്റെ എന്തു സഹകരണമാണു പ്രതീക്ഷിക്കുന്നതെന്നു ചോദിച്ച് ബോർഡ് ഓഫിസിൽ നിന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ഇമെയിൽ അയച്ചെങ്കിലും മറുപടിയുണ്ടായില്ലെന്നാണ് അറിഞ്ഞത്’’ – വാസു പറഞ്ഞിരുന്നു.

  • Also Read ‘കവിയുടെ കാൽപ്പാടുകൾ’ പിന്തുടർന്ന് ആ മക്കൾ നടന്നു; മഹാകവി അലഞ്ഞ കാവ്യവഴികളിലൂടെ ഒരു അപൂർവയാത്ര...   


അതേസമയം, ശബരിമല ശ്രീകോവിൽ കട്ടിളപ്പാളിയിലെ സ്വർണം കവർച്ച ചെയ്ത കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. റിമാൻഡിലുള്ള പ്രതിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് അന്വേഷണ സംഘം റാന്നി കോടതിയെ സമീപിക്കും. ആദ്യത്തെ കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ 14 ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. അതേസമയം കേസിലെ മറ്റൊരു പ്രതി മുരാരി ബാബു ഇന്ന് ജാമ്യാപേക്ഷ സമർപ്പിച്ചേക്കും.
    

  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
N Vasu Questioned in Sabarimala Gold Scam Case: Sabarimala gold scam investigation intensifies with the questioning of N. Vasu, former Devaswom Board President. The special investigation team is delving deeper into the case following recent testimonies.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
155961

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com