‘അയ്യപ്പ ഭക്തരെ അപമാനിക്കുന്ന ഓർഡിനൻസിൽ ഗവർണർ ഒപ്പിടരുത്; കൊള്ളയടിച്ചവർക്ക് സംരക്ഷണം നൽകുമെന്ന സന്ദേശം’

Chikheang 2025-11-5 22:21:00 views 1077
  



തിരുവനന്തപുരം ∙ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടാന്‍ പിണറായി സര്‍ക്കാര്‍ കൊണ്ടുവരുന്ന ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ഗവര്‍ണറോട് അഭ്യർഥിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ശബരിമല സ്വർണക്കൊള്ള അടക്കമുള്ള ലജ്ജാകരമായ അഴിമതികളും വെട്ടിപ്പുകളും പുറത്തുവന്നിട്ടും ബോര്‍ഡിന്റെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതിന്റെ അർഥം ശബരിമല ക്ഷേത്രം കൊള്ളയടിച്ചവർക്ക് പിണറായി സർക്കാർ ഏതു വിധേനയും സംരക്ഷണം നൽകുമെന്ന സന്ദേശം കൂടിയാണെന്നും  രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

  • Also Read ശബരിമല സ്വർണക്കൊള്ള: ആ ദേവസ്വം കമ്മിഷണർ അകത്താവും; പ്രധാന വ്യക്തിയെ അറസ്റ്റ് ചെയ്യാൻ എസ്ഐടി നീക്കം   


‘‘സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിന്റെ പല നടപടികളും സംശയാസ്പദമാണെന്നാണ് ഹൈക്കോടതി ഇന്നു പറഞ്ഞത്. അതിരൂക്ഷ വിമർശനം കേരളാ ഹൈക്കോടതിയിൽ നിന്നുണ്ടായിട്ടും ആരോപണവിധേയരായ ഈ ബോര്‍ഡിന്റെ കാലാവധി 2025 നവംബര്‍ 14 മുതല്‍ ഒരു വര്‍ഷം കൂടി നീട്ടാനുള്ള തിരക്കിട്ട നീക്കത്തിലാണ് സര്‍ക്കാര്‍. തിരുവിതാംകൂര്‍ - കൊച്ചി ഹിന്ദുമത സ്ഥാപന നിയമം 1950 പ്രകാരം മൂന്നു വര്‍ഷമായിരുന്നു ദേവസ്വം ബോര്‍ഡിന്റെ കാലാവധി. ഒരു വര്‍ഷം കൂടി കാലാവധി ഉണ്ടായിരുന്ന അംഗങ്ങളെ പുറത്താക്കാനാണ് 2017ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ബോര്‍ഡിന്റെ കാലാവധി രണ്ടു വര്‍ഷമായി കുറച്ചത്.  

  • Also Read അണ്ണാദുരൈയുടെ അരിയിൽ അമ്പരന്ന കോൺഗ്രസ്! കളർ ടിവി മലയാളിക്ക് തമാശ; നിതീഷിന്റെ 10,000 രൂപയ്ക്ക് പശുക്കളെ വാങ്ങിയ വീട്ടമ്മയുടെ വോട്ട് ആർക്ക്?   


ദേവസ്വം മന്ത്രിയുടെ രാജി, ബോര്‍ഡിനെതിരായ അന്വേഷണം തുടങ്ങിയ ന്യായമായ ആവശ്യങ്ങളോട് പ്രതികരിക്കാതെയും ബോര്‍ഡ് പുനഃസംഘടിപ്പിക്കാതെയും നിലവിലെ അംഗങ്ങളെ തുടരാനുള്ള അവസരമൊരുക്കുന്ന സര്‍ക്കാര്‍ നീക്കം അപകടകരമാണ്.  ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനുള്ള അധികാരം വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം വിനിയോഗിക്കേണ്ട ഒന്നാണ്. ഭരണഘടനാപരമായ സംവിധാനം ദുരുപയോഗം ചെയ്ത് സംശയത്തിന്റെ നിഴലിലുള്ള ബോര്‍ഡംഗങ്ങള്‍ക്ക് തുടരാന്‍ അവസരമൊരുക്കുകയാണ് സര്‍ക്കാര്‍.
    

  • മാതാപിതാക്കളുടെ വിശ്വാസം തെറ്റ്, മക്കൾ മനസ്സു തുറക്കുന്നത് ‘ജീവനില്ലാത്ത’വയോടും; മന്ത്രവാദത്തിലും വിശ്വാസം! ലൈംഗിക അതിക്രമം തുറന്നു പറയുമോ?
      

         
    •   
         
    •   
        
       
  • അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ‌ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’‌; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?
      

         
    •   
         
    •   
        
       
  • ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


നിലവിലെ അംഗങ്ങള്‍ക്ക് മേലുള്ള ആരോപണങ്ങള്‍ക്ക് അംഗീകാരം നല്‍കാനുള്ള ദുരുദ്ദേശ്യപരമായ നീക്കമാണിത്. സന്നിധാനത്തെ സ്വർണം അടക്കമുള്ള ആസ്തികള്‍ അറ്റകുറ്റപ്പണികള്‍ക്കായി മാറ്റാന്‍ തീരുമാനം എടുത്തതും ഇവരുടെ ഭരണകാലത്താണ്. കേരളത്തിലെ അയ്യപ്പ ഭക്തരെ അപമാനിക്കുന്ന ഈ ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ബിജെപി ഗവര്‍ണറോട് ശക്തമായി അഭ്യര്‍ത്ഥിക്കും’’ – രാജീവ് ചന്ദ്രശേഖർ പറഞ്ഞു. English Summary:
BJP Urges Governor to Reject Devaswom Board Ordinance: BJP is urging the Governor not to sign the ordinance extending the board\“s term due to allegations of corruption and mismanagement, particularly concerning Sabarimala assets.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
137374

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.