search
 Forgot password?
 Register now
search

‘എന്റെ വോട്ട് ചെയ്തത് ഞാന്‍ തന്നെ, ആരോപണം അടിസ്ഥാനരഹിതം’; ബ്രസീലിയന്‍ മോഡലിന്റെ ചിത്രമുള്ള വോട്ടര്‍ പട്ടികയിലെ സ്ത്രീ

Chikheang 2025-11-6 09:21:05 views 523
  

  



ന്യൂഡല്‍ഹി ∙ ഹരിയാനയില്‍ വോട്ടുകൊള്ള നടന്നതായി കാട്ടി രാഹുല്‍ ഗാന്ധി പ്രദര്‍ശിപ്പിച്ച ബ്രസീലിയന്‍ മോഡലിന്റെ ചിത്രമുള്ള വോട്ടര്‍ ഐഡികളില്‍ ഒന്നിന്റെ ഉടമയായ സ്ത്രീ, കള്ളവോട്ട് ആരോപണം നിഷേധിച്ച് രംഗത്ത്. ബ്രസീലിയന്‍ മോഡലിന്റെ ചിത്രം പതിച്ചതെന്ന് ആരോപണമുയർന്ന ഇലക്‌ടറല്‍ കാര്‍ഡുള്ള പിങ്കി ജുഗീന്ദര്‍ കൗശിക് ആണ് ആരോപണം നിഷേധിച്ചത്. തന്റെ വോട്ട് താന്‍ തന്നെയാണ് ചെയ്തതെന്നും വോട്ട് മോഷണം എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പിങ്കി ദേശീയ മാധ്യമത്തോട് പറഞ്ഞു.

  • Also Read നാസ മേധാവി: ജറെഡ് ഐസക്മനെ വീണ്ടും നാമനിർദേശം ചെയ്ത് ട്രംപ്   
  വോട്ടർപട്ടികയിൽ ബ്രസീലിയൻ മോഡലിന്റെ ചിത്രമുള്ള പേരുകാർ.

‘വോട്ടർ ഐഡിയിൽ മുൻപ് തന്റെ ഗ്രാമത്തിലെ തന്നെ മറ്റൊരു സ്ത്രീയുടെ ചിത്രമാണ് തെറ്റായി പ്രിന്റ് ചെയ്തു വന്നതെന്നും തിരുത്താൻ ആവശ്യപ്പെട്ട് മടക്കി നൽകിയെങ്കിലും ശരിയായ ചിത്രമുള്ള വോട്ടർ ഐഡി കാർഡ് ഇതുവരെയും ലഭിച്ചിട്ടില്ല.

വോട്ടർ സ്ലിപ്പും ആധാർ കാർഡും ഉപയോഗിച്ചാണ് 2024 ൽ വോട്ടു രേഖപ്പെടുത്തിയത്. ബിഎല്‍ഒയുടെയോ തിരഞ്ഞെടുപ്പ് ഓഫിസിന്റെയോ ഭാഗത്തായിരിക്കണം തെറ്റ് സംഭവിച്ചത്. അതെങ്ങനെ എന്റെ തെറ്റാകും? വോട്ടർ ഐഡി കാർഡിൽ തെറ്റ് സംഭവിച്ചപ്പോള്‍ തന്നെ ഞങ്ങള്‍ തിരുത്താന്‍ ആവശ്യപ്പെട്ടിരുന്നു.\“ പിങ്കി പറഞ്ഞു. പിങ്കി തന്നെയാണ് വോട്ടു രേഖപ്പെടുത്തിയതെന്നും ഞങ്ങളുടെ ഭാഗത്തല്ല തെറ്റെന്നും പിങ്കിയുടെ ഭർതൃസഹോദരൻ പറഞ്ഞു.
    

  • അമ്മയോടല്ല കുട്ടിക്ക് \“സ്നേഹം\“ എഐ യോട്: അവർ നിങ്ങളോട് എല്ലാം തുറന്നു പറയുന്നുണ്ടോ? ഈ സർവേ പറയും സത്യം
      

         
    •   
         
    •   
        
       
  • അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ‌ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’‌; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?
      

         
    •   
         
    •   
        
       
  • ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ബ്രസീലിയന്‍ മോഡലിന്റെ ചിത്രമുള്ള വോട്ടർ പട്ടികയിലെ വിലാസത്തിലുള്ള മുനീഷ് ദേവിയുടെ ഭർതൃസഹോദരനും ആരോപണം നിഷേധിച്ചു. മുനീഷ് ദേവി സോനിപത്തിലാണ് താമസിക്കുന്നതെങ്കിലും, മക്രോലി ഗ്രാമത്തിലെ അവരുടെ തറവാട്ടു വീട്ടിനടുത്തുള്ള ബൂത്തിലാണ് കുടുംബത്തോടൊപ്പം വോട്ട് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

\“തിരഞ്ഞെടുപ്പ് ഓഫിസില്‍ നിന്ന് ഫോണ്‍ കോള്‍ വന്നിരുന്നു. മുനീഷിന്റെ വോട്ടര്‍ കാര്‍ഡ് അയക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. അത് അയച്ചു കൊടുത്തിട്ടുണ്ട്. 2024-ലെ തിരഞ്ഞെടുപ്പില്‍ ഞാൻ അമ്മയ്‌ക്കും മുനീഷിനും ഒപ്പമാണ് വോട്ട് ചെയ്യാന്‍ പോയത്. അവര്‍ സ്വന്തമായാണ് വോട്ട് ചെയ്തത്. വോട്ട് മോഷണം നടന്നിട്ടില്ല. ഞങ്ങളുടെ കുടുംബം വോട്ട് വിറ്റിട്ടില്ല. ഞങ്ങൾ ഞങ്ങളുടെ വോട്ട് രേഖപ്പെടുത്താൻ വന്നതാണെന്ന് പോളിങ് ഏജന്റുമാർക്കും അറിയാം. ഈ പ്രശ്നം മുൻപ് സംഭവിച്ചിട്ടുണ്ട്; മുനീഷിന്റെ ചിത്രത്തിനു പകരം ഞങ്ങളുടെ ഗ്രാമത്തിലെ മറ്റൊരു സ്ത്രീയുടെ ചിത്രം തെറ്റായി വന്നിരുന്നു. അതിനാൽ ആദ്യം മുനീഷിനെ വോട്ട് ചെയ്യാൻ അനുവദിച്ചില്ല, എന്നാൽ വോട്ടർ കാർഡ് കാണിച്ചപ്പോൾ അവർ വോട്ടു ചെയ്യാൻ അനുവദിച്ചു. തെറ്റ് ഡാറ്റാ ഓപ്പറേറ്റര്‍മാരുടേതാണ്, ഞങ്ങളുടേതല്ല.’ – അയാള്‍ പറഞ്ഞു. English Summary:
Haryana Election Fraud Claims: Women With Model\“s Photo on ID Speak Out, Deny Bogus Voting
like (0)
ChikheangForum Veteran

Post a reply

loginto write comments

Previous / Next

Previous threads: best slot games free Next threads: gaelic luck slot

Explore interesting content

Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com