search
 Forgot password?
 Register now
search

ശൗചാലയമാണെന്ന് തെറ്റിദ്ധരിച്ചു കോക്പിറ്റിന്റെ വാതിൽ തുറന്ന് യാത്രക്കാരൻ; ഹൈജാക്ക് ശ്രമമെന്ന് സംശയിച്ച് പൈലറ്റ്

deltin33 2025-9-23 19:40:43 views 1293
  



ബെംഗളൂരു. തിങ്കളാഴ്ച ബെംഗളൂരുവിൽ നിന്ന് വാരണാസിയിലേക്കു പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കോക്‌പിറ്റിൻ്റെ വാതിൽ തുറക്കാൻ ശ്രമിച്ചു യാത്രക്കാരൻ. സുരക്ഷാ കോഡ് തെറ്റായി അമർത്തിയതിനാൽ പിടിക്കപ്പെട്ടു.  ആദ്യമായി വിമാനത്തിൽ കയറിയതിനാൽ ഈ സംവിധാനത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്ന് യാത്രക്കാരൻ പറഞ്ഞു. കോക്‌പിറ്റിൻ്റെ വാതിൽ ശൗചാലയമാണെന്ന് തെറ്റിദ്ധരിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്.  ഹൈജാക്ക് ശ്രമമാണെന്ന് സംശയിച്ച് പൈലറ്റ് ആവശ്യമായ കരുതലെടുത്തു.   


മണി എന്ന പേരുള്ള യാത്രക്കാരനെയും കൂടെ യാത്ര ചെയ്ത എട്ടുപേരെയും ലാൻഡിങ്ങിനു  ശേഷം ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. വാരണാസിയിൽ വച്ച് ഇവരെ യുപി പോലീസിന് കൈമാറിയതായാണ് അധികൃതർ അറിയിച്ചത്. എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ ഐഎക്‌സ്-1086 വിമാനത്തിലാണ് സംഭവം.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @airindia എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Air India Express Flight Incident: Bengaluru flight incident involving a passenger attempting to open the cockpit door led to security concerns.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com