search
 Forgot password?
 Register now
search

ഇന്ത്യയിൽനിന്ന് പോയ കപ്പലിന് നേരെ സൊമാലിയൻ തീരത്ത് ആക്രമണം; മേഖലയിലെ കപ്പലുകൾക്കു ജാഗ്രതാ നിർദേശം

LHC0088 2025-11-7 07:21:07 views 1256
  



ദുബായ് ∙ ഗുജറാത്തിലെ സിക്ക തുറമുഖത്തുനിന്നു ദക്ഷിണാഫ്രിക്കയിലെ ഡർബനിലേക്കു പോയ എണ്ണക്കപ്പൽ സൊമാലിയൻ തീരത്ത് കടൽക്കൊള്ളക്കാർ ആക്രമിച്ചു. യന്ത്രത്തോക്കുകളും ഗ്രനേഡുകളുമായി എത്തിയ അക്രമികൾ, വെടിയുതിർത്ത ശേഷം കപ്പലിൽ അതിക്രമിച്ചു കയറുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. മാൾട്ടയിൽ റജിസ്റ്റർ ചെയ്ത കപ്പലിൽ 24 ജീവനക്കാരുണ്ടായിരുന്നുവെന്നാണ് വിവരം. സുരക്ഷിത മുറിയിൽ അഭയം തേടിയ ജീവനക്കാരാണ് ഇപ്പോഴും കപ്പൽ നിയന്ത്രിക്കുന്നതെന്ന് നാവിക സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

  • Also Read ലബനനിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; ലക്ഷ്യമിട്ടത് ഹിസ്ബുല്ലയുടെ സൈനിക കേന്ദ്രങ്ങൾ   


ആളപായമോ മറ്റോ ഉണ്ടായിട്ടില്ലെന്നുമാണ് പ്രാഥമിക വിവരം. മേഖലയിലെ കപ്പലുകൾക്കു യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ ജാഗ്രതാ നിർദേശം നൽകി. മേഖലയിൽ കടൽക്കൊള്ളക്കാർ വീണ്ടും സജീവമായതായും ആക്രമണങ്ങൾക്കായി ഇവർ ഒരു ഇറാനിയൻ മത്സ്യബന്ധന ബോട്ട് തട്ടിയെടുത്തതായും വാർത്തകളുണ്ട്. കടൽക്കൊള്ള ഏറ്റവും കൂടുതലായിരുന്ന 2011 ൽ 237 ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. English Summary:
DUBAI: Indian Oil Tanker Attacked by Pirates Off Somali Coast
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156039

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com