പാൽ വാങ്ങാൻ ഹോസ്റ്റലിൽ നിന്നിറങ്ങി; ഇന്ത്യൻ‌ വിദ്യാർഥി റഷ്യയിലെ അണക്കെട്ടിൽ മരിച്ച നിലയിൽ, ദുരൂഹത

LHC0088 2025-11-7 15:51:00 views 425
  



മോസ്കോ ∙ റഷ്യയിലെ ഉഫ നഗരത്തിൽ 19 ദിവസം മുൻപ് കാണാതായ 22 വയസ്സുകാരനായ ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം വ്യാഴാഴ്ച അണക്കെട്ടിൽ നിന്ന് കണ്ടെടുത്തു. രാജസ്ഥാനിലെ അൽവാർ ലക്ഷ്മൺഗഡിലെ കഫൻവാഡ ഗ്രാമത്തിൽ നിന്നുള്ള അജിത് സിങ് ചൗധരി ബഷ്കീർ സ്റ്റേറ്റ് സർവകലാശാലയിലെ എംബിബിഎസ് വിദ്യാർഥി ആയിരുന്നു. ഒക്ടോബർ 19 ന് പാൽ വാങ്ങാൻ പോകുന്നുവെന്ന് പറഞ്ഞ് രാവിലെ 11 മണിയോടെ വിദ്യാർഥി ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയെങ്കിലും തിരിച്ചെത്തിയില്ലെന്നാണ് സഹവാസികൾ‌ പറയുന്നത്.  

  • Also Read എയർ ട്രാഫിക് കണ്‍ട്രോളിൽ തകരാർ; ഡൽഹി വിമാനത്താവളത്തിൽ സർവീസുകൾക്ക് തടസ്സം, നൂറോളം വിമാനങ്ങൾ വൈകി   


വൈറ്റ് നദിയോട് ചേർന്നുള്ള അണക്കെട്ടിലാണ് അജിത് സിങ്ങിന്റെ മൃതദേഹം കണ്ടെത്തിയത്. മരണം കുടുംബത്തെ അറിയിച്ചു.19 ദിവസം മുൻപ് അജിത്തിന്റെ വസ്ത്രങ്ങൾ, മൊബൈൽ ഫോൺ, ഷൂസ് എന്നിവ നദീതീരത്ത് നിന്ന് കണ്ടെത്തിയിരുന്നതായി മുൻ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആൽവാർ പറഞ്ഞു. അജിത്തിന്റെ മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

  • Also Read കൊലക്കേസ് പ്രതിക്കെതിരെ ഗുണ്ടാ നേതാവിന്റെ ഭാര്യ; ഐശ്വര്യ റായിയുടെ സഹോദരിക്കും ബിഹാറിൽ സീറ്റ്; രാഹുൽ പറഞ്ഞില്ല, ഒടുവിൽ സ്വയം പ്രഖ്യാപിച്ച് തേജസ്വി   


മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഓൾ ഇന്ത്യ മെഡിക്കൽ സ്റ്റുഡന്റ്സ് അസോസിയേഷൻ, ഫോറിൻ മെഡിക്കൽ സ്റ്റുഡന്റ്സ് വിങ്, ഓൾ ഇന്ത്യ മെഡിക്കൽ സ്റ്റുഡന്റ്സ് അസോസിയേഷന്റെ വിദേശ വിഭാഗം എന്നീ സംഘടനകൾ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ സമീപിച്ചു. വിദ്യാർഥിയുടെ മരണത്തെ കുറിച്ച് സർവകലാശാല ഇതുവരെ പ്രസ്താവന ഇറക്കിയിട്ടില്ല. സഹപാഠികളാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
    

  • ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
      

         
    •   
         
    •   
        
       
  • വർഷത്തിൽ ഒരൊറ്റ വിളവെടുപ്പ്, തേയിലയെക്കാൾ ലാഭകരം, പുതിയ വരുമാന മാർഗം; തോട്ടങ്ങളിൽ ‘പൂവിടുമോ’ ഗവേഷകരുടെ സ്വപ്നം?
      

         
    •   
         
    •   
        
       
  • ‘നമ്മുടെ ശരീരത്തില്‍ 6000 ലക്ഷം രോഗങ്ങൾ’: വിവരണം കേട്ട് വീണ്ടും രോഗിയാകുന്നവരും ഭയപ്പെടുത്താതെ ചികിത്സിക്കുന്ന വൈദ്യനും!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


(Disclaimer: ഈ വാർത്തയ്ക്കൊപ്പം നൽകിയിട്ടുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രങ്ങൾ @DrMohammadMomin എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്.) English Summary:
Indian student death in Russia : Ajit Singh Choudhary, a 22-year-old Indian MBBS student was found dead in a dam in Russia. Student associations and politicians are demanding an investigation and support for repatriating his body to India.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Previous / Next

LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
134189

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.