തിരുവനന്തപുരം ∙ വിതുരയില്‍ യുവാവിനെ മകന്റെ ചോറൂണു ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പേരയത്തുംപാറ സ്വദേശി അമല്‍കൃഷ്ണനാണ് മരിച്ചത്. കടബാധ്യത മൂലം ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. സുഹൃത്തുക്കള്‍ക്കൊപ്പം നടത്തുന്ന ടര്‍ഫിനടുത്തുള്ള പഴയ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്ന് ആത്മഹത്യക്കുറിപ്പ് കിട്ടിയിട്ടുണ്ട്.
Also Read പൊതു ഇടങ്ങളിൽനിന്ന് തെരുവുനായ്ക്കളെ നീക്കണം, സർക്കാരുകൾ നടപടിയെടുക്കണം: സുപ്രീം കോടതി
ഇന്ന് അമലിന്റെ മകന്റെ ചോറൂണ് ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് സംഭവം. ചടങ്ങിന്റെ ഭാഗമായി അമലിന്റെ വീട്ടുകാര്‍ അടുത്തുള്ള ഗുരുമന്ദിരത്തില്‍ പോയിരുന്നു. അമല്‍ ഇവര്‍ക്കൊപ്പം എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പഴയ കെട്ടിടത്തില്‍ അമലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Also Read കൊലക്കേസ് പ്രതിക്കെതിരെ ഗുണ്ടാ നേതാവിന്റെ ഭാര്യ; ഐശ്വര്യ റായിയുടെ സഹോദരിക്കും ബിഹാറിൽ സീറ്റ്; രാഹുൽ പറഞ്ഞില്ല, ഒടുവിൽ സ്വയം പ്രഖ്യാപിച്ച് തേജസ്വി
അമലും ആറു സുഹൃത്തുക്കളും ചേര്‍ന്നാണ് ടര്‍ഫ് നടത്തിയിരുന്നത്. ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായിരുന്നുവെന്നാണ് വിവരം. വിതുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
വർഷത്തിൽ ഒരൊറ്റ വിളവെടുപ്പ്, തേയിലയെക്കാൾ ലാഭകരം, പുതിയ വരുമാന മാർഗം; തോട്ടങ്ങളിൽ ‘പൂവിടുമോ’ ഗവേഷകരുടെ സ്വപ്നം?
‘നമ്മുടെ ശരീരത്തില്‍ 6000 ലക്ഷം രോഗങ്ങൾ’: വിവരണം കേട്ട് വീണ്ടും രോഗിയാകുന്നവരും ഭയപ്പെടുത്താതെ ചികിത്സിക്കുന്ന വൈദ്യനും!
MORE PREMIUM STORIES
English Summary:
Vithura Suicide: Amalkrishnan was found dead by suicide on his son\“s choroonu day, reportedly due to significant debt. Police in Vithura have initiated an investigation.