തിരുവനന്തപുരം∙ ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഏറെ നിര്‍ണായകമായ കത്ത് പ്രത്യേക അന്വേഷണ സംഘത്തിന്. ഉണ്ണിക്കൃഷ്ണന്‍ പോറ്റി ദ്വാരപാലകശില്‍പം ചെന്നൈയില്‍ കൊണ്ടുപോയ 2019ല്‍ അന്നത്തെ തിരുവാഭരണം കമ്മിഷണര്‍ ആയിരുന്ന ആര്‍.ജി. രാധാകൃഷ്ണന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്ന എ.പദ്മകുമാറിന് എഴുതിയ കത്താണ് എസ്‌ഐടി ശേഖരിച്ചിരിക്കുന്നത്.
Also Read ദേവസ്വം ബോർഡ് തലപ്പത്തേക്ക് ഐഎഎസ് ഉദ്യോഗസ്ഥൻ?; കെ.ജയകുമാർ പരിഗണനയിൽ, അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്
ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തി സ്വര്‍ണം പൂശിയ ദ്വാരപാലകശില്‍പങ്ങള്‍ കണ്ടതിനു ശേഷം മടങ്ങിയെത്തി മൂന്നു ദിവസത്തിനുള്ളിലാണ് ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ അമൂല്യവസ്തുക്കള്‍ നഷ്ടപ്പെട്ടേക്കാമെന്ന മുന്നറിയിപ്പുമായി കത്തു നല്‍കിയത്. എന്നാല്‍ ഈ കത്ത് ബോര്‍ഡ് പരിഗണിച്ചില്ല. ഒടുവിലത് സ്വര്‍ണക്കവര്‍ച്ചയിലെത്തി. 2019 ഓഗസ്റ്റ് 5ന് തിരുവാഭരണം കമ്മിഷണറായി ചുമതലയേറ്റ ശേഷം രേഖകള്‍ പരിശോധിച്ചതില്‍നിന്ന് ദേവസ്വം മാന്വലും തിരുവാഭരണം ഭരണിപാത്രം സംരക്ഷണ നിയമങ്ങളും 15 വര്‍ഷമായി പിന്തുടരുന്നില്ലെന്നു കണ്ടെത്തിയതായി കത്തില്‍ പറയുന്നു.
ക്ഷേത്രങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള തിരുവാഭരണം ഉള്‍പ്പെടെയുള്ള അമൂല്യവസ്തുക്കൾ കൃത്യമായി പരിപാലിക്കപ്പെടുന്നില്ല. ഇതു സംബന്ധിച്ച സ്‌റ്റേറ്റ്‌മെന്റുകള്‍ ഉദ്യോഗസ്ഥര്‍ മേല്‍ ഓഫിസുകളിലേക്ക് അയയ്ക്കുന്നില്ല. ക്ഷേത്രങ്ങളിലെ വിലപിടിച്ച വസ്തുക്കളെക്കുറിച്ചുള്ള പരിശോധന നടത്തുകയോ റജിസ്റ്ററുകള്‍ പാലിക്കുകയോ ചെയ്യുന്നില്ല. പ്രഥമ പരിഗണന നല്‍കേണ്ടത് വിലപിടിപ്പുള്ള സ്വര്‍ണം, വെള്ളി ഉരുപ്പടികളുടെ നടവരവിലും വിനിയോഗത്തിലുമാണെങ്കിലും അതിന് ഏറ്റവും അവസാന പരിഗണനയാണു ലഭിക്കുന്നതെന്നു കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇതുമൂലം അമൂല്യമായ തിരുവാഭരണങ്ങളും ഉരുപ്പടികളും സുരക്ഷിതമാണോ എന്ന് ആശങ്കയുണ്ട്. ഈ സാഹചര്യത്തില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ഉത്തരവ് നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
വർഷത്തിൽ ഒരൊറ്റ വിളവെടുപ്പ്, തേയിലയെക്കാൾ ലാഭകരം, പുതിയ വരുമാന മാർഗം; തോട്ടങ്ങളിൽ ‘പൂവിടുമോ’ ഗവേഷകരുടെ സ്വപ്നം?
‘നമ്മുടെ ശരീരത്തില്‍ 6000 ലക്ഷം രോഗങ്ങൾ’: വിവരണം കേട്ട് വീണ്ടും രോഗിയാകുന്നവരും ഭയപ്പെടുത്താതെ ചികിത്സിക്കുന്ന വൈദ്യനും!
MORE PREMIUM STORIES
ക്ഷേത്രങ്ങളില്‍ നൂറ്റാണ്ടുകളായി സൂക്ഷിച്ചുവയ്ക്കുന്ന അമൂല്യങ്ങളായ വൈരങ്ങളും രത്‌നങ്ങളും ആഭരണങ്ങളും സംബന്ധിച്ച് വിശദമായ പരിശോധന നടത്തി രേഖ തയാറാക്കി ഭാവിയിലേക്കു മുതല്‍ക്കൂട്ടായി സംരക്ഷിക്കണം. നിത്യോപയോഗമില്ലാത്ത ആഭരണങ്ങള്‍ ഉരുക്കി ബാറുകളാക്കി സൂക്ഷിക്കണം. കാണിക്കയായി കിട്ടുന്ന സ്വര്‍ണവും വെള്ളിയും മുദ്രപ്പൊതികളായി ദേവസ്വത്തിലും സ്‌ട്രോങ് റൂമുകളിലും സൂക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഇതും പരിശോധിച്ച് ഉരുക്കി ബാറുകളാക്കി സൂക്ഷിക്കണം. പാറശാല മുതല്‍ പെരുമനം വരെയുള്ള 263 സബ് ഗ്രൂപ്പുകളിലുള്ള ക്ഷേത്രങ്ങളും പരിശോധന ഉറപ്പാക്കി ഉത്തരവ് നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍ നല്‍കിയ ഈ നിര്‍ദേശങ്ങള്‍ ഒന്നും ദേവസ്വം ബോര്‍ഡ് പരിഗണിച്ചില്ലെന്നതാണ് സ്വര്‍ണക്കവര്‍ച്ച ഉള്‍പ്പെടെയുള്ള വിവാദങ്ങളിലേക്ക് എത്തിച്ചത്. കട്ടിളപ്പടി കേസില്‍ പ്രതിയാണ് അന്നത്തെ തിരുവാഭരണം കമ്മിഷണര്‍. English Summary:
Sabarimala gold heist: A crucial 2019 letter from the then Thiruvabharanam Commissioner, R.G. Radhakrishnan, warning of temple valuables being lost due to Devaswom Board\“s negligence, has been obtained by the SIT.
Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.