മുംബൈ ∙ കടുവയ്ക്ക് മദ്യം നൽകുന്ന തരത്തിൽ നിർമിതബുദ്ധി (എഐ) ഉപയോഗിച്ചു തയാറാക്കിയ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചയാൾക്കു നാഗ്പുർ പൊലീസ് നോട്ടിസ് അയച്ചു. ഇത്തരം വിഡിയോകൾ സമൂഹത്തിനു തെറ്റായ സന്ദേശമാണു നൽകുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വിഡിയോ സമൂഹമാധ്യമത്തിൽനിന്നു നീക്കം ചെയ്തു.
Also Read ‘എല്ലാ കിരീടങ്ങളിലും മുള്ളല്ല, വയ്ക്കുന്നതു പോലെ ഇരിക്കും; ശബരിമല തീര്‍ഥാടനം ഭംഗിയായി പൂര്‍ത്തിയാക്കും’
മദ്യലഹരിയിലുള്ള ഒരാൾ കടുവയ്ക്ക് മദ്യം നൽകുന്നതും അതിനെ തലോടുന്നതുമായ 6 സെക്കൻഡ് വിഡിയോയാണു കഴിഞ്ഞദിവസം വ്യാപകമായി പ്രചരിച്ചത്. മഹാരാഷ്ട്ര– മധ്യപ്രദേശ് അതിർത്തിയിലാണു സംഭവമെന്നും വിഡിയോയിലുണ്ടായിരുന്നു. അതോടെ മേഖലയിലെ ജനങ്ങൾ പരിഭ്രാന്തരായി.
Also Read കൊലക്കേസ് പ്രതിക്കെതിരെ ഗുണ്ടാ നേതാവിന്റെ ഭാര്യ; ഐശ്വര്യ റായിയുടെ സഹോദരിക്കും ബിഹാറിൽ സീറ്റ്; രാഹുൽ പറഞ്ഞില്ല, ഒടുവിൽ സ്വയം പ്രഖ്യാപിച്ച് തേജസ്വി
ഒക്ടോബർ 30നാണു രാജു പട്ടേൽ എന്ന മുംബൈ സ്വദേശി വിഡിയോ പോസ്റ്റ് ചെയ്തത്. അതു വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. തുടർന്ന്, പൊലീസ് നടത്തിയ പരിശോധനയിലാണ് എഐ വിഡിയോയാണെന്നു വ്യക്തമായത്.
‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
ഐഎൻഎസ് ഇക്ഷക്: കടൽ സ്കാൻ ചെയ്യും സർവേ കപ്പൽ; അത്യാവശ്യഘട്ടത്തിൽ ആശുപത്രിയാക്കാം; വനിതാ നാവികാംഗങ്ങൾക്ക് പ്രത്യേക പരിഗണന
MORE PREMIUM STORIES
English Summary:
AI Tiger Video Goes Viral: AI Tiger video sparks controversy as a man receives a police notice for sharing a digitally created video of a tiger being offered alcohol. The video, which went viral, was identified as AI-generated and removed from social media due to its misleading message.