search
 Forgot password?
 Register now
search

ഭീകരവാദ പ്രവർത്തനങ്ങൾക്കായി ഫണ്ട് സമാഹരിച്ചു; പോപ്പുലര്‍ ഫ്രണ്ടിന്റെ 67 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ.ഡി

cy520520 2025-11-8 23:51:22 views 937
  



തിരുവനന്തപുരം∙ പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി. 67.03 കോടി രൂപ വിലമതിക്കുന്ന സ്ഥാവര വസ്തുക്കളാണ് കണ്ടുകെട്ടിയതെന്ന് ഇ.ഡി അറിയിച്ചു. മലപ്പുറത്തെ ഗ്രീന്‍വാലി അക്കാദമി അടക്കമുള്ള എട്ടു സ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനവുമായി ബന്ധപ്പെട്ട് എന്‍ഐഎ റജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇ.ഡി നടപടി.

  • Also Read ആരോഗ്യ സംരക്ഷണത്തിനു ധനസഹായം: ഇറ്റലിയിൽ സിഗരറ്റ് പാക്കറ്റിന്റെ വില വർധിപ്പിക്കാൻ ജനകീയ മുന്നേറ്റം   


പോപ്പുലർ ഫ്രണ്ടിന്റെ കൈവശമുണ്ടായിരുന്ന സ്വത്ത് വിവിധ ട്രസ്റ്റുകളുടെയും രാഷ്ട്രീയ പാർട്ടിയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്‌ഡി‌പി‌ഐ)യുടെയും പേരിലാണ് കൈവശം വച്ചിരുന്നതെന്നും ഇ‍.ഡി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഈ കേസിൽ ഇതുവരെ ആകെ 129 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയതെന്നും ഇ.ഡി അറിയിച്ചു. ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന നിയമവിരുദ്ധ സംഘടനയാണെന്ന് ആരോപിച്ച് 2022 സെപ്റ്റംബറിൽ കേന്ദ്രം പിഎഫ്ഐയെ നിരോധിച്ചിരുന്നു.  

  • Also Read ‘ജാതിയെ എതിർക്കുന്നത് കടമ, അത് തുടരും, വിമർശനങ്ങളെ സ്വീകരിക്കുന്നു’: വേടൻ മനസ്സു തുറക്കുന്നു   


ആലപ്പുഴ സോഷ്യൽ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ ട്രസ്റ്റ്, പത്തനംതിട്ടയിലെ പന്തളം എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ ട്രസ്റ്റ്, വയനാട്ടിലെ ഇസ്‌ലാമിക് സെന്റർ ട്രസ്റ്റ്, മലപ്പുറത്തെ ഹരിതം ഫൗണ്ടേഷൻ (പൂവഞ്ചിന), മലപ്പുറത്തെ പെരിയാർവാലി ചാരിറ്റബിൾ ട്രസ്റ്റ്, പാലക്കാട്ടെ പെരിയാർവാലി ചാരിറ്റബിൾ ട്രസ്റ്റ് എന്നിങ്ങനെ വിവിധ സ്ഥാപനങ്ങളുടെ പേരിലാണ് സ്വത്തുക്കൾ റജിസ്റ്റർ ചെയ്തിരിക്കുന്നത്. പട്ടാമ്പിയിലെ എസ്ഡിപിഐ വള്ളുവനാട് ഹൗസ്, മലബാർ ഹൗസ് (ഹരിതം ഫൗണ്ടേഷൻ) എന്നിവയുൾപ്പെടെ നിരവധി സ്വത്തുക്കളിൽ പിഎഫ്‌ഐ പരിശീലന പരിപാടികൾ നടത്തിയതായും ഷെഡുകൾ നിർമിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് ഇ.ഡി പറഞ്ഞു.
    

  • എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
      

         
    •   
         
    •   
        
       
  • ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
      

         
    •   
         
    •   
        
       
  • നല്ലതു പറഞ്ഞ് മൂന്നാംനാൾ ജാൻവി തിരുത്തി, ‘ഇനി ഇവിടേക്കില്ല’: മൂന്നാറിൽ ‘ടാക്സി’ അക്രമം പതിവ്; ടൂറിസ്റ്റുകൾ കുറയുന്നു, മറ്റിടങ്ങളിൽ ആളു കൂടി!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുന്നതിനും ധനസഹായം നൽകുന്നതിനുമായി പി‌എഫ്‌ഐ ഇന്ത്യയ്ക്കകത്തും പുറത്തും നിന്ന് ഹവാല ഇടപാടിലൂടെ സംഭാവനകൾ സ്വീകരിച്ചതായും ഫണ്ട് ശേഖരിച്ചതായും ഇഡി നേരത്തെ കണ്ടെത്തിയിരുന്നു. കേസിൽ വിവിധ അന്വേഷണ ഏജൻസി ഒന്നിലധികം കുറ്റപത്രങ്ങൾ ഫയൽ ചെയ്യുകയും എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ഉൾപ്പെടെ 28 പിഎഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

(Disclaimer: ഈ വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @dir_ed എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്.) English Summary:
PFI Money Laundering Case: ED confiscated properties worth Rs 67 crore from PFI and SDPI under PMLA, totaling Rs 129 crore in seizures. Action taken over alleged money laundering and terrorist funding.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153578

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com