search
 Forgot password?
 Register now
search

ഗോൾഡൻവാലി നിധി തട്ടിപ്പ്: മുഖ്യപ്രതി താര വീണ്ടും അറസ്റ്റിൽ; അന്വേഷണം ഊർജിതമാക്കി പോലീസ്

deltin33 2025-11-9 02:51:13 views 1244
  



തിരുവനന്തപുരം∙ ഗോൾഡൻവാലി നിധി നിക്ഷേപ തട്ടിപ്പിൽ അന്വേഷണം ഊർജിതമാക്കി തമ്പാനൂർ പൊലീസ്. നിക്ഷേപകർക്ക് തുക മടക്കി നൽകാമെന്ന ഉപാധികളോടെ കോടതിയിൽ നിന്നും ജാമ്യത്തിൽ പുറത്തിറങ്ങിയ മുഖ്യപ്രതിയും തൈക്കാട് ആശുപത്രിക്കു സമീപം പ്രവർത്തിച്ചിരുന്ന ഗോൾഡൻവാലി നിധി എന്ന സ്ഥാപനത്തിന്റെ ഉടമ നേമം സ്റ്റുഡിയോ റോഡിൽ നക്ഷത്രയിൽ താര കൃഷ്ണനെ (51) നെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ തമ്പാനൂർ സി.ഐ ജിജു കുമാറിന്റെ നേതൃത്വത്തിൽ ശനിയാഴ്ച വീണ്ടും അറസ്റ്റ് ചെയ്തത്.

  • Also Read ബിഹാറിൽ വിവിപാറ്റ് സ്ലിപ്പുകൾ റോഡിൽ; ‘ജനാധിപത്യത്തിലെ കൊള്ളക്കാരുടെ’ നിർദേശമാണോയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആർജെഡി   


കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തി കാനഡയിലേക്കു കടന്ന മുഖ്യപ്രതിയെ കഴിഞ്ഞ 29ന് തമ്പാനൂർ പൊലീസ് സംഘം ബെംഗളൂരു വിമാനത്താവളത്തിൽനിന്നും പിടികൂടിയിരുന്നു. തുടർന്ന് റിമാൻഡിലായ താര കോടതിയിൽ പരാതിക്കാർക്കുള്ള തുക ഉടൻ നൽകാമെന്ന ഉപാധികളോടെ ചൊവ്വാഴ്ച ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു. എന്നാൽ ഇവർ പണം നൽകാത്തതിനെ തുടർന്ന് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ കൂടുതൽ പരാതി വന്നതോടെയാണ് അന്വേഷണ സംഘം കേസ് അന്വേഷണം ഊർജിതമാക്കിയത്.  

കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. ഇതോടൊപ്പം കുവൈറ്റിലേക്കു മുങ്ങിയ മറ്റൊരു പ്രതി കെ.ടി തോമസിനെ നാട്ടിലെത്തിക്കാനുള്ള നടപടികളും പൊലീസ് ആരംഭിച്ചു. ഇവരോടൊപ്പമുള്ള മറ്റ് 2 ഡയറക്ടർമാർക്കു വേണ്ടിയുള്ള അന്വേഷണവും പൊലീസ് ഊർജിതമാക്കി.
    

  • എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
      

         
    •   
         
    •   
        
       
  • ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
      

         
    •   
         
    •   
        
       
  • നല്ലതു പറഞ്ഞ് മൂന്നാംനാൾ ജാൻവി തിരുത്തി, ‘ഇനി ഇവിടേക്കില്ല’: മൂന്നാറിൽ ‘ടാക്സി’ അക്രമം പതിവ്; ടൂറിസ്റ്റുകൾ കുറയുന്നു, മറ്റിടങ്ങളിൽ ആളു കൂടി!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Golden Valley Fraud Case: Thampanoor Police re-arrest Tara Krishnan in the Goldenvalley Nidhi deposit fraud. Investigation intensifies, pursuing absconding suspects after investor complaints
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com