ചികിത്സാപിഴവു മൂലം കൈ മുറിച്ചു മാറ്റി: ഒൻപതുകാരിക്ക് 2 ലക്ഷം രൂപ ധനസഹായം; തുച്ഛമായ തുകയെന്ന് മാതാവ്

Chikheang 2025-11-9 03:21:07 views 781
  



കോഴിക്കോട് ∙ പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവു മൂലം വലതു കൈ മുറിച്ചു മാറ്റിയ പല്ലശ്ശന സ്വദേശിയായ ഒൻപതുകാരിക്ക് 2 ലക്ഷം രൂപ ധനസഹായം അനുവദിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ഒൻപതുകാരിയായ വിനോദിനിക്ക്  2 ലക്ഷം രൂപ ചികിത്സാ സഹായമായി അനുവദിച്ചത്. കുട്ടിയുടെ സ്ഥിതി ചൂണ്ടിക്കാട്ടി തുടർചികിത്സയും സർക്കാർ സഹായവും ലഭിക്കുന്നതിനായി കെ.ബാബു എംഎൽഎ വഴി സർക്കാരിന് അപേക്ഷ സമർപ്പിച്ചിരുന്നു.

  • Also Read ബിഹാറിൽ വിവിപാറ്റ് സ്ലിപ്പുകൾ റോഡിൽ; ‘ജനാധിപത്യത്തിലെ കൊള്ളക്കാരുടെ’ നിർദേശമാണോയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആർജെഡി   


കുട്ടിക്ക് കൃത്രിമ കൈ വയ്ക്കുന്നതുൾപ്പെടെയുള്ള ചികിത്സകളുടെ ചെലവിനെക്കുറിച്ച് സർക്കാരിന്റെ ഭാഗത്ത് നിന്നു മറ്റു വിവരമൊന്നും ലഭിച്ചിട്ടില്ല. സെപ്റ്റംബർ 24നാണ് സഹോദരന് ഒപ്പം കളിക്കുന്നതിനിടെ വിനോദിനിക്ക് വീണ് കൈയ്ക്ക് പരുക്കു പറ്റുന്നത്. അന്നു തന്നെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ കാണിച്ചെങ്കിലും വലതു കൈയൊടിഞ്ഞതിനാൽ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു നിർദേശം. ജില്ലാ ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം കയ്യിൽ നീർക്കെട്ട് ഉണ്ടായതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. അവിടെ നടത്തിയ പരിശോധനയിലാണ് കൈ മുറിച്ചു മാറ്റേണ്ടി വന്നത്. ചികിത്സയ്ക്കുള്ള പണം പോലും കണ്ടെത്താൻ കഴിയാത്ത കുടുംബത്തിന്റെ ദുരവസ്ഥ വാർത്തയായതിനെത്തുടർന്നാണ് സർക്കാർ ഇടപെടൽ.

രണ്ടു ലക്ഷം രൂപയെന്നത് കുട്ടിയുടെ ചികിത്സാ ചെലവും തുടർ സാഹചര്യങ്ങളും പരിശോധിക്കുമ്പോൾ തുച്ഛമായ തുകയാണെന്ന് ഒരു മാസത്തിലേറെയായി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുളള കുട്ടിയുടെ മാതാവ് പ്രസീദ പ്രതികരിച്ചു. ‘‘രണ്ടു ലക്ഷം രൂപ തന്ന് സർക്കാർ എല്ലാം ഒതുക്കുന്നതായാണ് തോന്നുന്നത്. ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. കുട്ടിയുടെ ചികിത്സ കൂടാതെ വാടക, കറന്റ് ബിൽ, വെള്ളത്തിന്റെ ബിൽ തുടങ്ങി പലതും കടത്തിലാണ്. ഇനി കുഞ്ഞിന് കൈ വയ്ക്കാൻ 25 ലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്നാണ് പറയുന്നത്. തൽക്കാലത്തെ ചെലവിനു മാത്രമേ ഈ തുക എന്തെങ്കിലും പ്രയോജനപ്പെടുകയുള്ളു. കുഞ്ഞിന്റെ സ്കൂൾ പഠനം ഉൾപ്പെടെ എങ്ങനെ മുന്നോട്ടു കൊണ്ടു പോകാനാകുമെന്ന് അറിയില്ല’’ – പ്രസീദ പറഞ്ഞു.

  • Also Read ബൈക്ക് ടാക്സി യാത്രയ്ക്കിടെ ലൈംഗികാതിക്രമം; യുവതിയെ അനുവാദമില്ലാതെ സ്പർശിച്ച ‍ഡ്രൈവർക്കെതിരെ കേസ്   

    

  • എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
      

         
    •   
         
    •   
        
       
  • ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
      

         
    •   
         
    •   
        
       
  • നല്ലതു പറഞ്ഞ് മൂന്നാംനാൾ ജാൻവി തിരുത്തി, ‘ഇനി ഇവിടേക്കില്ല’: മൂന്നാറിൽ ‘ടാക്സി’ അക്രമം പതിവ്; ടൂറിസ്റ്റുകൾ കുറയുന്നു, മറ്റിടങ്ങളിൽ ആളു കൂടി!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കുട്ടിയുടെ മുറിവിൽ മരുന്നു വയ്ക്കാതെ പ്ലാസ്റ്റർ ഇട്ടെന്നും കുറച്ചുകൂടി ശ്രദ്ധ വച്ചിരുന്നുവെങ്കിൽ മകൾക്ക് ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നുവെന്നും കുടുംബം ആരോപിച്ചു. വിനോദിനിയുടെ കൂലിപ്പണിക്കാരനായ പിതാവ് വിനോദിന് കുട്ടിയുടെ ചികിത്സയ്ക്കായി കോഴിക്കോട്ടായതിനാൽ ജോലിക്ക് പോകാനാകുന്നില്ല. ആശുപത്രി ചെലവുകൾ കൂടാതെ മറ്റു ചെലവുകൾക്കും എങ്ങനെ പണം കണ്ടെത്തുമെന്ന ആശങ്കയിലാണ് ഈ കുടുംബം.  

സംഭവത്തിൽ റിപ്പോർട്ട് നൽകുന്നതിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലെ സർജറി വിഭാഗം മേധാവി ഡോ. നസിറുദ്ദീൻ, കൊല്ലം മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗം മേധാവി മനോജ് കുമാർ എന്നിവർ ഉൾപ്പെട്ട രണ്ടംഗ സമിതിയെ കഴിഞ്ഞ ദിവസം സർക്കാർ നിയോഗിച്ചിരുന്നു. 10 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം. മുറിവിന്റെ രീതി, നടത്തിയ പരിശോധനകൾ, ചികിത്സ, ചികിത്സാനന്തര കാര്യങ്ങൾ, അപകട സാധ്യതയെ കുറിച്ചുള്ള വിലയിരുത്തൽ എന്നിവയിലാണ് റിപ്പോർട്ട് തേടിയത്. English Summary:
Girl hand amputed: Nine-year-old Vinodini, whose hand was amputated due to alleged medical negligence at Palakkad hospital, receives Rs 2 lakh aid. Family highlights the inadequacy of the sum for prosthetic hand and future expenses.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
137647

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.