search
 Forgot password?
 Register now
search

പൂണെയിലും ദൃശ്യം മോഡൽ കൊലപാതകം, സിനിമ കണ്ടത് 4 തവണ; ഭാര്യയെ കൊലപ്പെടുത്തിയ യുവാവിന്റെ മൊഴി

LHC0088 2025-11-10 04:51:24 views 971
  



പൂണെ ∙ പൂണെയിൽ ദൃശ്യം സിനിമയില്‍ പ്രചോദിതനായ യുവാവ് ഭാര്യയെ കൊലപ്പെടുത്തി. സമീര്‍ ജാദവ് എന്ന യുവാവാണ് ഭാര്യ അഞ്ജലിയെ കൊലപ്പെടുത്തിയത്. അഞ്ജലിയെ കൊലപ്പെടുത്തി താല്‍ക്കാലികമായി ഉണ്ടാക്കിയ ചൂളയില്‍ മൃതദേഹം കത്തിച്ച ശേഷം ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിന്റെ പുരോഗതി അറിയാന്‍ എന്ന വ്യാജേന സമീര്‍ ജാദവ് നിരന്തരം പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങി.



കൊലപാതകത്തിനു പിന്നാലെ ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് മറ്റൊരു സുഹൃത്തിന് ഇയാള്‍ മെസേജ് അയച്ചിരുന്നു. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ സമീറിന്റെ എല്ലാ പദ്ധതികളും പാളുകയായിരുന്നു. പിടിയിലായതിനു പിന്നാലെ ദൃശ്യം സിനിമ നാല് തവണ കണ്ടെന്നും അതിലൂടെയാണ് കൊല ചെയ്യാനുള്ള പദ്ധതിയുണ്ടാക്കിയതെന്നും സമീര്‍ പൊലീസിനു മൊഴി നൽകി.

2017ലായിരുന്നു സമീർ ജാദവിന്റെയും അഞ്ജലിയുടെയും വിവാഹം. പൂണെയിലെ ശിവനേ ഏരിയയിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. മൂന്നിലും അഞ്ചിലും പഠിക്കുന്ന രണ്ട് കുട്ടികളും ഇരുവര്‍ക്കുമുണ്ട്. കഴിഞ്ഞ മാസം 26ന് സമീര്‍ വാടകയ്ക്കെടുത്ത വെയര്‍ഹൗസിലേക്ക് ഭാര്യയെ കൊണ്ടുപോകുകയായിരുന്നു. പുതിയ ഗോഡൗണ്‍ കാണിക്കാമെന്ന് പറഞ്ഞായിരുന്നു അഞ്ജലിയെ അവിടേക്ക് കൊണ്ടുപോയത്. എന്നാല്‍ അവിടെ എത്തിയ ഉടനെ അഞ്ജലിയെ സമീര്‍ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു. തെളിവുകള്‍ നശിപ്പിക്കാന്‍ അവിടെ ഒരു ഇരുമ്പുചൂളയും സമീർ ഒരുക്കിയിരുന്നു. തുടര്‍ന്ന് മൃതദേഹം കത്തിക്കുകയും അടുത്തുള്ള നദിയില്‍ ചാരം കളയുകയും ചെയ്തു.  
    

  • എസ്ഐആർ: വീട്ടിൽ ഇല്ലാത്തവർക്കും പ്രവാസികൾക്കും ഓൺലൈനായി ഫോം നൽകാം, എങ്ങനെ? ഇതാ ഫോം പൂരിപ്പിക്കാനുള്ള വഴി വിശദമായി
      

         
    •   
         
    •   
        
       
  • എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
      

         
    •   
         
    •   
        
       
  • കുട്ടികളുടെ അനുസരണക്കേട് വെല്ലുവിളി; അവർ ലൈംഗിക വിഡിയോ കാണുന്നത് തെറ്റാണോ? മാതാപിതാക്കളുടെ സമ്മർദം കുട്ടി അറിയുന്നുണ്ടോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


സംഭവസമയത്ത് കുട്ടികള്‍ ബന്ധുവീട്ടിലായിരുന്നു. ഭാര്യയെ സംശയം തോന്നിയതാണ് കൊലപാതകത്തിനു പിന്നിലെ കാരണമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ സമീറിനു മറ്റൊരു ബന്ധമുണ്ടായതായിരുന്നു കൊലയ്ക്ക് കാരണമെന്ന് പൊലീസ് പിന്നീട് കണ്ടെത്തി. അഞ്ജലിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് കാണിക്കാന്‍ ഇയാള്‍ തന്നെ ഡിജിറ്റല്‍ തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയിരുന്നു. English Summary:
Drishyam-Style Murder Shocks Pune: Husband Kills Wife, Mimicking Movie Plot
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156138

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com