ചെങ്കോട്ട സ്ഫോടനം; അന്വ‌ഷണം ‘വൈറ്റ് കോളർ’ മൊഡ്യൂളിലേക്ക്; ചാവേറും പിന്നിലുള്ളവരും ഡോക്ടർമാർ?

cy520520 2025-11-11 16:51:07 views 1253
  



ന്യൂഡൽഹി∙ ചെങ്കോട്ടയിലെ സ്ഫോടനത്തിന്റെ അന്വേഷണം നീളുന്നത് വൈറ്റ് കോളർ ടെറർ മൊഡ്യൂളിലെ അംഗങ്ങളിലേക്ക്. ചെങ്കോട്ട സ്ഫോടനത്തിന് മൂന്നാഴ്ച മുമ്പ് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിനെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്ററുകൾ കശ്മീരിലെ ശ്രീനഗറിന്റെ പലഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അന്വേഷണമാരംഭിച്ച ജമ്മു പൊലീസ് തെളിവുകളുടെ ചുവടുപിടിച്ച് ഉത്തർപ്രദേശ്, ഹരിയാന,ഡൽഹി എന്നിവിടങ്ങളിലെത്തി. കശ്മീർ സ്വദേശികളായ ഡോ. അദീൽ അഹമ്മദിനെ ഉത്തർ പ്രദേശിലെ സഹ്‌രൻപുരിൽനിന്നും ഡോ. മുസമ്മിൽ ഷക്കീലിനെ ഹരിയാനയിലെ ഫരീദാബാദിൽനിന്നും അറസ്റ്റു ചെയ്തു.  

  • Also Read ചെങ്കോട്ടയ്ക്കരികിലെ പൊട്ടിത്തെറി: കാറിലുണ്ടായിരുന്നത് ഡോ.ഉമര്‍ മുഹമ്മദ്, ആദ്യചിത്രം പുറത്ത്; അമ്മയും സഹോദരങ്ങളും കസ്റ്റഡിയിൽ   


ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ള അദീൽ അഹമ്മദിനും മുസമ്മിൽ ഷക്കീലിനും ചെങ്കോട്ട സ്ഫോടനക്കേസിൽ ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജൻസികൾ കരുതുന്നത്. ഇവരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി പൊലീസ് അന്വേഷിച്ചു വരുകയായിരുന്ന ഡോ.ഉമർ മുഹമ്മദാണ് ചെങ്കോട്ടയിൽ പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നതെന്നാണ് വിവരം. കാറോടിച്ചയാളുടെ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കി ഇത് തെളിയിക്കാനുള്ള തയാറെടുപ്പിലാണ് അന്വേഷണ സംഘം. മുസമ്മിൽ ഷക്കീലിന്റെ അറസ്റ്റിനു പിന്നാലെ അമോണിയം നൈട്രേറ്റ് ഉൾപ്പെടെയുള്ള 2,900 കിലോ സ്ഫോടക വസ്തുക്കളും ഫരീദാബാദിൽനിന്ന് കണ്ടെത്തിയിരുന്നു.  

  • Also Read പകൽ കണ്ടക്ടർ, രാത്രി സെക്യൂരിറ്റി; സ്ഫോടനത്തിൽ മരിച്ച അശോക് കുടുംബത്തിന്റെ ഏക വരുമാന മാർഗം, ഫാർമസിസ്റ്റും ഇര   


അമോണിയം നൈട്രേറ്റാണ് ചെങ്കോട്ടയിൽ സ്ഫോടനം നടത്താൻ ഉപയോഗിച്ചതെന്നാണു പ്രാഥമിക വിവരം. പുൽവാമയിൽ ജനിച്ച ഡോ. ഉമർ മുഹമ്മദ് ഫരീദാബാദിലെ അൽ ഫലാ മെഡിക്കൽ കോളജിൽ ജോലി ചെയ്തിരുന്നു. ഇതേ മെഡിക്കൽ കോളജിൽ കഴിഞ്ഞ 3 വർഷമായി  സീനിയർ റസിഡന്റായി ജോലി ചെയ്യുകയാണ് മുസമ്മിൽ ഷക്കീൽ. അദീൽ മുഹമ്മദിന്റെയും മുസമ്മിലിന്റെയും അടുത്ത അനുയായിയാണ് ഉമർ. സഹ്രൻപുരിലെ സ്വകാര്യ ആശുപത്രിയിലാണ് അദീൽ മുഹമ്മദ് ജോലി ചെയ്തിരുന്നത്യ
    

  • ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
      

         
    •   
         
    •   
        
       
  • പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
      

         
    •   
         
    •   
        
       
  • ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഭീകരസംഘടനകളിലേക്കുള്ള റിക്രൂട്ട്മെന്റിൽ ‘വൈറ്റ് കോളർ ടെറർ ഇക്കോ സിസ്റ്റം’ എന്ന അടിസ്ഥാനപരമായ മാറ്റം നടന്നുവെന്നതും ഡോക്ടർമാരുടെ അറസ്റ്റിലൂടെ വെളിപ്പെട്ടതായി കശ്മീർ പൊലീസ് പറയുന്നു. ഡോക്ടർമാരുൾപ്പെടെ ഉന്നത വിദ്യാഭ്യാസമുള്ള പ്രഫഷനലുകളെ സംഘടിപ്പിച്ചുണ്ടാക്കുന്ന ഭീകര ശൃംഖലയാണ് വൈറ്റ് കോളർ ടെറർ മൊഡ്യൂൾ അഥവാ വൈറ്റ് കോളർ ടെറർ ഇക്കോ സിസ്റ്റം. ഇവരിലൂടെ സാമ്പത്തിക, സാധന കൈമാറ്റവും ഭീകരസംഘടനകളുടെ ആശയങ്ങൾ പ്രചരിപ്പിക്കലും നടത്തുന്നുവെന്നും ജമ്മു പൊലീസ് പറയുന്നു. സന്നദ്ധ, സാമൂഹിക പ്രവർത്തനങ്ങളുടെ മറവിൽ പ്രഫഷനൽ, അക്കാദമിക് വ്യക്തികളുടെ ശൃംഖലയിൽ നിന്നാണ് ഭീകരപ്രവർത്തനത്തിന് ഇവർ ഫണ്ട് ശേഖരിക്കുന്നത്. English Summary:
Delhi Blast: Delhi blast investigation is focusing on a \“White Collar Terror\“ module. The investigation reveals a network of highly educated professionals, including doctors, allegedly involved in supporting terrorist activities, raising concerns about the evolving nature of terror recruitment.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
133022

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.