കണ്ണൂർ ∙ ഇരിക്കൂര്‍ സ്വദേശിനിയുടെ മൊബൈല്‍ ഫോൺ നമ്പര്‍ ഉപയോഗിച്ച് സമൂഹമാധ്യമ അക്കൗണ്ട് ഉണ്ടാക്കി എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെതിരെ സൈബർ ആക്രമണം നടത്തിയ സംഭവത്തിൽ മൈസൂരു പൊലീസ് അന്വേഷണം തുടങ്ങി. യുവതിയുടെ പരാതിയിലാണ് കേസ്.
Also Read സ്വകാര്യ വിവരങ്ങളും ലൈവ് ലൊക്കേഷനും ചോർത്തും; അറസ്റ്റിലായ ഗുജറാത്ത് സ്വദേശിനി ഹാക്കർ ജോയലിന്റെ അടുത്ത സുഹൃത്ത്
മൈസൂരുവിൽ താമസിക്കുന്ന യുവതി പത്തു വര്‍ഷത്തിലേറെയായി ഉപയോഗിക്കുന്നത് വിദേശത്തു ജോലി ചെയ്യുന്ന സഹോദരിയുടെ പേരിലുള്ള ഫോണ്‍ നമ്പറാണ്. ഈ നമ്പര്‍ ഉപയോഗിച്ച് ഉണ്ടാക്കിയ ‘കുണ്ടറ ബേബി’ എന്ന ഫെയ്‌സ്ബുക് ഐഡിയില്‍ നിന്നാണ് വേണുഗോപാലിനെതിരെ നിരന്തരം സൈബർ ആക്രമണം നടന്നത്.
Also Read തിരഞ്ഞെടുപ്പില്ലാതെ മട്ടന്നൂർ, പക്ഷേ പെരുമാറ്റച്ചട്ടം പാലിക്കണം; പഞ്ചായത്തും മുനിസിപ്പാലിറ്റിയും അല്ലാതെ ഏറെനാൾ; സമയമായാൽ ‘നിയമസഭാ മോഡൽ’
അന്വേഷണത്തിൽ, ഇരിക്കൂർ സ്വദേശിനിയുടെ നമ്പർ ഉപയോഗിച്ചാണ് അക്കൗണ്ട് ഉണ്ടാക്കിയത് എന്നു കണ്ടെത്തി. ഈ അക്കൗണ്ടിനെക്കുറിച്ച് യുവതിക്ക് അറിയില്ലായിരുന്നു. തുടർന്നാണ് യുവതി മൈസൂരു പൊലീസിൽ പരാതി നൽകിയത്. ഫെയ്സ്ബുക് പേജ് നീക്കം ചെയ്യണമെന്നും യുവതി പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഓ ബേബി ഞാൻ സിറ്റുവേഷൻഷിപ്പിലാണ്! ക്രിഞ്ച് അടിച്ച് ഗോസ്റ്റിങ്ങാക്കരുത്; ന്യൂജെൻ വാക്കുകളിൽ തട്ടിവീണ് മാതാപിതാക്കൾ; ആകെ ‘നൂബ്’ മൂഡ്
പ്രകൃതിയുടെ സൗജന്യം ജീവന്റെ വിലയുള്ള വായു; ആർഭാടത്തിന്റെ പണം അത്യാവശ്യത്തിനു നൽകാം
MORE PREMIUM STORIES
English Summary:
Cyber attack investigation initiated by police following a complaint about a fake Facebook account used to target KC Venugopal.