search
 Forgot password?
 Register now
search

ചെങ്കോട്ടയിലേത് ഭീകരാക്രമണം; ദേശവിരുദ്ധ ശക്തികൾ നടത്തിയ ഹീന പ്രവൃത്തി, അപലപിച്ച് മന്ത്രിസഭായോഗം

Chikheang 2025-11-13 02:21:08 views 770
  



ന്യൂഡൽഹി∙ ചെങ്കോട്ടയ്ക്കു മുന്നിലെ സ്ഫോടനം ഭീകരാക്രമണം ആണെന്ന് സ്ഥിരീകരിച്ച് കേന്ദ്രം. സംഭവത്തെ മന്ത്രിസഭായോഗം ശക്തമായി അപലപിച്ചു. ദേശവിരുദ്ധ ശക്തികൾ നടത്തിയ ഹീനമായ പ്രവൃത്തിയാണിതെന്ന് യോഗം വിലയിരുത്തി. ഭീകരാക്രമണത്തെ അപലപിച്ചു കൊണ്ടുള്ള പ്രമേയവും മന്ത്രിസഭ പാസാക്കി. ശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെയും ഇതിനു പിന്നിൽ പ്രവർത്തിച്ചവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് മന്ത്രിസഭായോഗത്തിനുശേഷം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ലോകമെമ്പാടുമുള്ള നിരവധി സർക്കാരുകളിൽ നിന്ന് ലഭിച്ച ഐക്യദാർഢ്യത്തെയും പിന്തുണയെയും മന്ത്രിസഭ അഭിനന്ദിച്ചു.

  • Also Read പൊട്ടിത്തെറിക്കും മുൻപ് 3 മണിക്കൂർ കാറിൽ: മറ്റു സ്ഥലങ്ങളും ഉമർ ലക്ഷ്യമിട്ടു? ഉത്തരം കിട്ടേണ്ട ചോദ്യങ്ങൾ   


തിങ്കളാഴ്ച വൈകിട്ട് 6.52നായിരുന്നു രാജ്യത്തെ നടുക്കിയ സ്ഫോടനം. രാജ്യതലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്നി ചൗക്ക് മാർക്കറ്റിനും ജുമാ മസ്ജിദിനും സമീപത്തായിരുന്നു സ്ഫോടനം. ലാൽ ക്വില (റെഡ് ഫോർട്ട്) മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകൾക്കിടയിലെ റോഡിലാണ് ഹരിയാന റജിസ്ട്രേഷനുള്ള കാർ പൊട്ടിത്തെറിച്ചത്. വേഗം കുറച്ച് ചെങ്കോട്ടയ്ക്കു മുന്നിലൂടെ നീങ്ങുകയായിരുന്ന കാർ ട്രാഫിക് സിഗ്നലിൽ നിർത്തിയതിനു പിന്നാലെയായിരുന്നു സ്ഫോടനമെന്നു ഡൽഹി പൊലീസ് വ്യക്തമാക്കിയിരുന്നു. സ്ഫോടനം എങ്ങനെയുണ്ടായെന്നു ഇതുവരെ കണ്ടെത്താനായിട്ടില്ല.

  • Also Read ‘ആ പുരുഷ പങ്കാളികളുള്ള സ്ത്രീകൾ ഭാഗ്യവതികൾ’; പുരുഷന്മാർക്കുമുണ്ടോ ‘മൂഡ് സ്വിങ്സ്’? ഏതു പ്രായത്തിൽ വരും, ചികിത്സ വേണോ?   


കഴിഞ്ഞ ദിവസം ഫരീദാബാദിൽനിന്നടക്കം അറസ്റ്റിലായ ഭീകരരുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഡോ.ഉമറിന്റെ പേരിലാണ് കാർ. സ്ഫോടനം നടന്ന കാർ ഓടിച്ചത് ഇയാളാണെന്നാണ് അന്വേഷണ ഏജൻസികൾ സംശയിക്കുന്നത്. ഇതു പരിശോധിക്കാൻ ഉമറിന്റെ അമ്മയുടെ ഡിഎൻഎ സാംപിൾ ശേഖരിച്ചിട്ടുണ്ട്. ചെങ്കോട്ടയ്ക്കു മുന്നിലുണ്ടായ സ്ഫോടനത്തില്‍ പരുക്കേറ്റവരെ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക് നായക് ജയ് പ്രകാശ് ആശുപത്രിയിൽ സന്ദർശിച്ചു. രക്ഷാകാര്യ മന്ത്രിസഭാ സമിതി (സിസിഎസ്) യോഗവും ഇന്നു ചേർന്നു. സ്ഫോടനത്തിൽ 12 മരണമാണ് സ്ഥിരീകരിച്ചത്.  
    

  • ഓ ബേബി ഞാൻ സിറ്റുവേഷൻഷിപ്പിലാണ്! ക്രിഞ്ച് അടിച്ച് ഗോസ്റ്റിങ്ങാക്കരുത്; ന്യൂജെൻ വാക്കുകളിൽ തട്ടിവീണ് മാതാപിതാക്കൾ; ആകെ ‘നൂബ്’ മൂഡ്
      

         
    •   
         
    •   
        
       
  • എന്തുകൊണ്ട് ചെങ്കോട്ട? സംഭവിച്ചത് ‘ഗ്രാജ്വേറ്റഡ് ടാർഗെറ്റിങ്\“?; 2000ത്തിൽ ലഷ്‌കർ നടത്തിയതിന്റെ ആവർത്തനമോ?
      

         
    •   
         
    •   
        
       
  • പ്രകൃതിയുടെ സൗജന്യം ജീവന്റെ വിലയുള്ള വായു; ആർഭാടത്തിന്റെ പണം അത്യാവശ്യത്തിനു നൽകാം
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Red Fort Terrorist Incident: Red Fort blast is confirmed as a terror attack by the central government, with condemnation from the cabinet. A thorough investigation will be conducted to bring the perpetrators to justice, reflecting a commitment to national security and stability.
like (0)
ChikheangForum Veteran

Post a reply

loginto write comments

Previous / Next

Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com