search
 Forgot password?
 Register now
search

വീസ നൽകാമെന്ന് പറഞ്ഞ് തട്ടിയെടുത്തത് 17 പവനും ഐഫോണും; കബളിപ്പിക്കപ്പെട്ടത് സംസാരശേഷിയില്ലാത്ത ദമ്പതികൾ

cy520520 2025-11-14 05:21:09 views 1034
  



തൃശൂർ ∙ സംസാരശേഷിയില്ലാത്ത ദമ്പതികളിൽ നിന്നും വീസ നല്‍കാമെന്ന് പറഞ്ഞ് 17 പവനും ഒരു ഐഫോണും തട്ടിയെടുത്ത സംഭവത്തില്‍ സംസാരശേഷിയില്ലാത്ത തിരൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍. തിരൂര്‍ പെരിന്തല്ലൂര്‍ സ്വദേശി റാഷിദിനെ (25) യാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. മണികണ്‌ഠേശ്വരം സ്വദേശികളായ ദമ്പതികളെയാണ് ഇയാള്‍ തട്ടിപ്പിന് ഇരയാക്കിയത്. ഇതിൽ ഭാര്യയുമായി ഇയാള്‍ സൗഹൃദം സ്ഥാപിക്കുകയും തുടര്‍ന്നുണ്ടായ അടുപ്പം മുതലെടുത്ത് ഭര്‍ത്താവിന് ഗള്‍ഫിലേക്ക് വീസ വാഗ്ദാനം ചെയ്ത് കബളിപ്പിക്കുകയുമായിരുന്നു.



കുന്നംകുളത്ത് വരുത്തി ഏതാനും പേപ്പറുകളില്‍ ഒപ്പിടീപ്പിച്ച ശേഷം സ്വര്‍ണവും ഫോണും റാഷിദ് കൈക്കലാക്കുകയായിരുന്നു. പിന്നീട് തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്ന് മനസിലായതോടെയാണ് ദമ്പതികൾ പൊലീസില്‍ പരാതി നല്‍കിയത്. എറണാകുളത്തുനിന്നാണ് റാഷിജിനെ പിടികൂടിയത്. ചാലിശേരിയില്‍ സമാനമായ രീതിയില്‍ ഒരാളില്‍നിന്ന് ആറു പവന്‍ സ്വര്‍ണം തട്ടിയെടുത്ത കേസിലും റാഷിദ് പ്രതിയാണ്. English Summary:
Visa Scam: Speech-Impaired Couple Loses 17 Sovereigns Gold, iPhone in Thrissur.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com