രാഹുൽ മാജിക്ക് ഏറ്റില്ല, യാത്ര കടന്നുപോയ വഴിയിലൊക്കെ വമ്പൻ തോൽവി; കുളത്തിൽ ചാടിയ മണ്ഡലത്തിൽ ലീഡ്

cy520520 2025-11-14 21:21:25 views 958
  



പട്ന∙ വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപിച്ച് രാഹുൽ ഗാന്ധി നടത്തിയ ജൻ അധികാർ യാത്ര കടന്നുപോയ മണ്ഡലങ്ങളിലൊന്നും പച്ച പിടിക്കാതെ കോൺഗ്രസ്. ബിഹാറിലെ സസാറാമിൽ നിന്ന് ആരംഭിച്ച യാത്ര 25 ജില്ലകളും 110 നിയമസഭാ മണ്ഡലങ്ങളും കടന്നാണ് പട്നയിൽ അവസാനിച്ചത്. എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവച്ചായിരുന്നു രാഹുൽ ഗാന്ധി ജൻ അധികാർ യാത്രയ്ക്കായി ബിഹാർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചത്. ഏകദേശം 1,300 കിലോമീറ്റർ സഞ്ചരിച്ച യാത്രയിൽ കണ്ട ആൾക്കൂട്ടം കോൺഗ്രസിന് വോട്ടായി മാറിയില്ല. അതേസമയം, രാഹുൽ ഗാന്ധി ജൻ അധികാർ യാത്രയ്ക്കിടെ കുളത്തിൽ ചാടി സമൂഹമാധ്യമങ്ങളിൽ വൈറലായ ബെഗുസാരായ് മണ്ഡലത്തിൽ കോൺഗ്രസ് ലീഡ് ചെയ്യുകയാണ്.  

  • Also Read ദുസ്വപ്നം മറക്കാൻ ഇറങ്ങി, ദുരന്തമായി മാറി; ബിഹാറിൽ കോൺഗ്രസ് അതിദയനീയം   


2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2023 ലെ തെലങ്കാന തിരഞ്ഞെടുപ്പിലും രാഹുൽ ഗാന്ധി നടത്തിയ യാത്രകൾ കോൺഗ്രസിനു ഗുണം ചെയ്തിരുന്നു. 2022നും 2024നും ഇടയിൽ രാഹുൽ നടത്തിയ രണ്ട് ഭാരത് ജോഡോ യാത്രകൾ കടന്നുപോയ 41 പാർലമെന്റ് മണ്ഡലങ്ങളിൽ കോൺഗ്രസാണ് വിജയിച്ചത്. തെലങ്കാനയിൽ, വിജയിക്കുകയും സർക്കാർ രൂപീകരിക്കുകയും ചെയ്തു. എന്നാൽ ബിഹാറിലെ യാത്രയിൽ ആ മാജിക്ക് ഏറ്റില്ല. ബിഹാറിലെ രാഹുലിന്റെ യാത്രയുടെ സംഘാടനത്തിനു പിന്നിൽ ആർജെഡിയുടെ കരുത്താണെന്ന് നേരത്തെ ആക്ഷേപം ഉണ്ടായിരുന്നു.  

  • Also Read ബിഹാറിന്റെ ‘സുശാസൻ ബാബു’; ജനക്ഷേമം, ജനപ്രിയം, ഇത് നിതീഷ് കുമാറിന്റെ ജയം   


ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മിഷനും എതിരായ ‘വോട്ട് ചോരി’ ആരോപണം വോട്ടർമാരെ ബോധ്യപ്പെടുത്തുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു എന്നാണ് പാർട്ടിക്കുള്ളിലെ ആക്ഷേപം. ബിഹാറിലെ പരാജയത്തെക്കുറിച്ച് കോൺഗ്രസ് ഔദ്യോഗിക വിലയിരുത്തൽ നടത്തിയിട്ടില്ലെങ്കിലും, ഘടകകക്ഷികൾക്കിടയിലെ ഐക്യമില്ലായ്മ തിരിച്ചടി ആയെന്നാണ് നിഗമനം. ആർജെഡിയുടെ തേജസ്വി യാദവിനെ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കാൻ കോൺഗ്രസ് മടിച്ചുനിന്നതും ഇതിലെ പ്രധാന കാരണമാണ്.

  • Also Read ഇനി അയാളുടെ കാലം...: ബിഹാറിൽ ഉദിച്ചുയരുന്ന ചിരാഗ്; നോട്ടം ഉപമുഖ്യമന്ത്രി പദത്തിലേക്കും   

    

  • സരസ്വതിയുടെ അവതാരമായി യേശുദാസ് കണ്ട ഗായിക; മഹാ സംഗീതജ്ഞർക്കു പോലും പ്രിയപ്പെട്ട പി.സുശീല; പാട്ടിലെ അദ്ഭുതം നവതി നിറവിൽ
      

         
    •   
         
    •   
        
       
  • 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
      

         
    •   
         
    •   
        
       
  • സ്നേഹം ചോക്ലേറ്റായി നൽകേണ്ട; പൊണ്ണത്തടി കുട്ടികളിലും ഫാറ്റി ലിവറുണ്ടാക്കും; 5–2–1-0, ഇതിലുണ്ട് കുട്ടിയുടെ നല്ല ആരോഗ്യത്തിനുള്ള വഴി
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഇന്ത്യാ സഖ്യത്തിലെ സംയുക്തമായുള്ള തന്ത്രത്തിന്റെ അഭാവവും പ്രധാനമായിരുന്നു. ഇത് മഹാസഖ്യത്തിന്റെ പ്രചാരണം വോട്ടർമാരിലേക്ക് എത്തിക്കുന്നതിൽ പരാജയപ്പെട്ടു. രാഹുൽ ഗാന്ധിയുടെ യാത്രയ്ക്ക് താഴെത്തട്ടിലുള്ള പ്രവർത്തകരിൽ പുതിയ ഊർജം പകരാൻ കഴിഞ്ഞെങ്കിലും, പ്രചാരണം അവസാനിക്കുമ്പോഴേക്കും അതെല്ലാം ഇല്ലാതായി. തിരഞ്ഞെടുപ്പിലേക്ക് കടന്നപ്പോഴും യാത്രയുടെ ആവേശം മങ്ങിയെന്നും വിലയിരുത്തലുണ്ടായി. അതിനോടൊപ്പം മഹാസഖ്യത്തിലെ കക്ഷികൾക്കിടയിലെ തമ്മിലടി വിഭാഗീയതയ്ക്കും ആശയക്കുഴപ്പത്തിനും ഇടയാക്കി. English Summary:
Rahul Gandhi\“s Yatra Fails to Impress in Bihar: Rahul Gandhi\“s Jan Adhikar Yatra in Bihar failed to translate into electoral gains for the Congress party.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
133156

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.