search
 Forgot password?
 Register now
search

നിതീഷ് കുമാർ തന്നെയാകുമോ മുഖ്യമന്ത്രി? പോസ്റ്റിട്ട് ഡിലീറ്റ് ചെയ്ത് ജെഡിയു, ‘മഹാരാഷ്ട്ര’യ്ക്ക് ബിഹാറിൽ സാധ്യതയുണ്ടോ?

deltin33 2025-11-15 00:21:46 views 982
  



പട്ന∙ ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ എൻഡിഎ നേടിയ വൻ വിജയത്തിനു പിന്നാലെ ആരാകും അടുത്ത മുഖ്യമന്ത്രിയാകുക എന്ന കാര്യത്തിലും ആകാംക്ഷ. നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകുമെന്നു പറയപ്പെടുമ്പോഴും ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിരുന്നില്ല. ‘നിതീഷ് മുഖ്യമന്ത്രിയായി തുടരും’ എന്ന് ജെഡിയുവിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽനിന്ന് ഇന്ന് ഉച്ചയോടെ പോസ്റ്റ് ഇട്ടിരുന്നു. മിനിറ്റുകൾക്കകം ഇത് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഇതോടെ, അടുത്ത മുഖ്യമന്ത്രിയെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്.  

  • Also Read എൻഡിഎ വിജയത്തിനു പിന്നിൽ ഈ തന്ത്രങ്ങൾ; ‘ഒരു ലക്ഷം’ രൂപയിറക്കി കിട്ടിയത് 5 ലക്ഷം അധിക വോട്ട്! രാഹുലിന്റെ വോട്ടുചോരിയിൽ എന്‍ഡിഎ വോട്ടു വാരി   

LISTEN ON

ബിജെപി ബിഹാറിൽ തകർപ്പൻ ജയം നേടിയതോടെയാണ് മുഖ്യമന്ത്രിയുടെ കാര്യത്തിൽ വീണ്ടും ചർച്ച ഉയരുന്നത് എന്നത് ശ്രദ്ധേയമാണ്. നേരത്തെ, പ്രചാരണത്തിനിടെ അമിത് ഷായോട് ആരാകും മുഖ്യമന്ത്രി എന്ന കാര്യം ചോദിച്ചിരുന്നു. തിരഞ്ഞെടുപ്പിനു ശേഷം സഖ്യകക്ഷികൾ ചേർന്നു മുഖ്യമന്ത്രിയെ തീരുമാനിക്കും എന്ന മറുപടിയാണ് നൽകിയത്. പിന്നീട്, നരേന്ദ്ര മോദി ‘നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് എൻഡിഎ തിരഞ്ഞെടുപ്പിനെ നേരിടുക’ എന്നു പറഞ്ഞെങ്കിലും നിതീഷിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നില്ല.  

  • Also Read സീമാഞ്ചലിൽ പിടിവിടാതെ ഉവൈസി, പിളരുന്നത് ആർജെഡിയുടെ വോട്ടുബാങ്ക്; 5 സീറ്റുകളിൽ മുന്നിൽ   


∙ മഹാരാഷ്ട്ര ആവർത്തിക്കുമോ ബിഹാറിൽ?
മഹാരാഷ്ട്രയിൽ ബിജെപി സ്വീകരിച്ച തന്ത്രം ബിഹാറിലുമുണ്ടാകുമോ എന്ന കാര്യത്തിലാണ് ആകാക്ഷ. 2024ലെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി മുന്നിൽ നിർത്തിയായിരുന്നു ബിജെപിയുടെ പ്രചാരണം. എന്നാൽ, തിരഞ്ഞെടുപ്പിൽ ബിജെപി മികച്ച പ്രകടനം നടത്തിയതോടെ ഷിൻഡെയെ തള്ളി ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കി.  
    

  • സരസ്വതിയുടെ അവതാരമായി യേശുദാസ് കണ്ട ഗായിക; മഹാ സംഗീതജ്ഞർക്കു പോലും പ്രിയപ്പെട്ട പി.സുശീല; പാട്ടിലെ അദ്ഭുതം നവതി നിറവിൽ
      

         
    •   
         
    •   
        
       
  • 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
      

         
    •   
         
    •   
        
       
  • സ്നേഹം ചോക്ലേറ്റായി നൽകേണ്ട; പൊണ്ണത്തടി കുട്ടികളിലും ഫാറ്റി ലിവറുണ്ടാക്കും; 5–2–1-0, ഇതിലുണ്ട് കുട്ടിയുടെ നല്ല ആരോഗ്യത്തിനുള്ള വഴി
      

         
    •   
         
    •   
        
       
MORE PREMIUM STORIES


സമാനമായ സാഹചര്യം ബിഹാറിലുമുണ്ട്. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരിയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കു കണ്ണുവയ്ക്കുന്നത്. ബിഹാറിൽ ജെഡിയുവിനെ മാറ്റിനിർത്തി പാർട്ടിയിൽ നിന്നൊരു മുഖ്യമന്ത്രിയെ ബിജെപി ആഗ്രഹിക്കുന്നുണ്ട്. ജെഡിയുവിന്റെ മുന്നണിയിലെ പ്രാധാന്യം കുറയ്ക്കാനുള്ള നീക്കം സീറ്റ് പങ്കുവയ്ക്കൽ സമയം മുതൽ ബിജെപി നടത്തിയിട്ടുണ്ട്.  

  • Also Read ‘സദ്ഭരണവും വികസനവും വിജയിച്ചു, ബിഹാറിലെ എന്റെ കുടുംബാംഗങ്ങൾക്ക് നന്ദി’   


∙ എളുപ്പമാകില്ല നിതീഷിനെ നീക്കൽ
ബിഹാർ രാഷ്ട്രീയത്തിൽ ആഴത്തിൽ സ്വാധീനമുള്ള നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കൽ, മഹാരാഷ്ട്രയിലേതു പോലെ എളുപ്പമാകില്ല. വലിയ ജനവിഭാഗത്തിന്റെ പിന്തുണ നിതീഷിനുണ്ട്. സ്ത്രീകൾക്ക് 10,000 രൂപ നൽകൽ പോലെയുള്ള നിതീഷ് കുമാറിന്റെ പല തീരുമാനങ്ങളും ഈ തിരഞ്ഞെടുപ്പ് ഫലത്തെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ എതിർപക്ഷത്തു ചെന്നും സഖ്യമുണ്ടാക്കാൻ യാതൊരു മടിയും ഇല്ലാത്തയാളാണ് നിതീഷ് കുമാർ എന്നതും ബിജെപിയുടെ നീക്കങ്ങൾ ജാഗ്രതയോടെയാക്കും. English Summary:
Will Nitish Kumar Continue as Chief Minister of Bihar: Discussions are active regarding who will be the next Chief Minister, especially given BJP\“s strong performance in the state.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com